പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മോഹന്‍ രൂപ് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മോഹന്‍ രൂപ് അന്തരിച്ചു. തൃശൂരിലെ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ വീട്ടിനുള്ളില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 1984ല്‍ പുറത്തിറങ്ങിയ വേട്ട എന്ന ചലച്ചിത്രത്തിന്റെ സംവിധായകനാണ്. മമ്മുട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന്‍ എന്നിവര്‍ ആദ്യമായി ഒന്നിച്ച ചിത്രമാണ് വേട്ട.
ഇവരെ സൂക്ഷിക്കുക(1986), വര്‍ഷങ്ങള്‍ പോയതറിയാതെ (1987), ശില്‍പി (1988), എക്‌സ്‌ക്യൂസ് മി, ഏതു കോളജിലാ (1991), സ്പര്‍ശം (1998), കണ്‍കള്‍ അറിയാമല്‍ (2010), തൂത്തുവന്‍ (2011) തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. തൂത്തവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ഡോ. അംബേദ്കര്‍ ദേശീയ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha