മാധ്യമ പ്രവര്‍ത്തകക്ക് വധഭീഷണി; ഐ.ജി മനോജ് ഏബ്രഹാമിന് അന്വേഷണ ചുമതല

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോഓര്‍ഡിനേറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെയുയര്‍ന്ന വധഭീഷണി സംഭവത്തില്‍ അന്വേഷണ ചുമതല ഐ.ജി മനോജ് ഏബ്രഹാമിന് കൈമാറി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. സിന്ധുവിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ തിരിച്ചറിഞ്ഞതായും വിദേശങ്ങളില്‍ നിന്നുവന്ന ഭീഷണി ഫോണ്‍വിളികള്‍ പരിശോധിച്ചുവരികയാണെന്നും ഐ.ജി അറിയിച്ചു. വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് ഇവരെ പിടികൂടാന്‍ നടപടിയെടുക്കും. ഫേസ്ബുക്കില്‍ വന്ന പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സിന്ധുവിനെതിരെ ഭീഷണിയുണ്ടായതെന്നും പോലീസ് വ്യക്തമാക്കി.
അതിനിടെ, കണ്ണൂരില്‍ അറസ്റ്റിലായ പ്രതികളുടെ ചിത്രമെടുക്കുന്നതില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. ധര്‍മ്മടം പോലീസ് സ്‌റ്റേഷനില്‍ കയറി മാധ്യമപ്രവര്‍ത്തകര്‍ പ്രതികളുടെ ചിത്രമെടുക്കുന്നതാണ് തടഞ്ഞത്. മാധ്യമപ്രവര്‍ത്തകരെയും പോലീസുകാരെയും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുമെന്നും കാമറ തല്ലിത്തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.
സിന്ധുവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അഞ്ചു പേരെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു. ശ്രീരാമസേന ആര്‍.എസ്.എസ് പ്രവര്‍ത്തകരായ തലശ്ശേരി, ധര്‍മ്മടം സ്വദേശികളായ വികാസ്, വിപേഷ്, ഷിജിന്‍, തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി രാരിഷ്, തൃശൂര്‍ സ്വദേശി രാംദാസ് എന്നിവരാണ് പിടിയിലായത്. കണ്ണൂരും തൃശൂരും പിടിയിലായവരെ ഇന്ന് വൈകിട്ടോടെ കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha