താന്‍ വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്നും സ്വയം സമ്മതിച്ച ആളാണ് വേടന്‍; റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയമായി ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണ്

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയമായി ഉള്‍പ്പെടുത്തിയതിനെതിരെ സിന്‍ഡിക്കേറ്റിലെ ബിജെപി പ്രതിനിധി. കാലിക്കറ്റ് സര്‍വകലാശാലയില്‍ റാപ്പര്‍ വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗം എ കെ അനുരാജ് വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന് കത്ത് നല്‍കി.
ബിഎ മലയാളം മൂന്നാം സെമസ്റ്റര്‍ പാഠഭാഗത്തിലാണ് ഹിരണ്‍ ദാസ് മുരളിയുടെ പാട്ട് പഠന വിഷയമാക്കിയത്. ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് ഹിരണ്‍ദാസ് അറസ്റ്റിലായതും പുലിപ്പല്ല് കൈവശം വെച്ചതുമെല്ലാം എ കെ അനുരാജ് കത്തില്‍ പറയുന്നു. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ആളാണ് താനെന്നും വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്നും സ്വയം സമ്മതിച്ച ആളാണ് വേടന്‍. പാട്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണ്. വേടന്റെ പല വിഡിയോകളിലും മദ്യം നിറച്ച ഗ്ലാസുകള്‍ ഉപയോഗിക്കുന്നുണ്ട്.
വേടന്റെ രചന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്, ഇയാള്‍ ജീവിതത്തില്‍ പിന്തുടരുന്ന അനുകരണീയമല്ലാത്ത വഴികള്‍ പകര്‍ത്താന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കല്‍ കൂടിയാകുമെന്ന് ആശങ്കയുണ്ട്. വേടന്റെ രചനകള്‍ക്ക് പകരം മറ്റേതെങ്കിലും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ രചനകള്‍ പാഠഭാഗമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ മലയാളം പാഠഭാഗത്തിലാണ് വേടന്റെ പാട്ട് പഠന വിഷയമാക്കിയത്. മൈക്കിള്‍ ജാക്‌സന്റെ 'ദേ ഡോണ്ട് കെയര്‍ അസ്' നൊപ്പം വേടന്റെ ' ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ടും താരതമ്യ പഠനത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളത്തിലെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. 'ഭൂമി ഞാന്‍ വാഴുന്നിടം...' എന്ന വേടന്റെ പാട്ടും മൈക്കിള്‍ ജാക്‌സന്റെ 'ദേ ഡോണ്ട് കെയര്‍ അസ്...' എന്ന പാട്ടുമായാണ് താരതമ്യപഠനം. രണ്ട് പാട്ടുകളുടെയും വിഡിയോ ലിങ്കാണ് നല്‍കിയിരിക്കുന്നത്.കണ്ണൂര്‍ സര്‍വകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററില്‍ ജനപ്രിയസംസ്‌കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്.
https://www.facebook.com/Malayalivartha