വിഎസ് അച്യുതാനന്ദന്‍ മത്സരിക്കണമെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം, തടയിടാന്‍ സംസ്ഥാന നേതൃത്വം

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന്‍ മത്സരിക്കണമെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം. വിഎസുമായുള്ള കൂടിക്കാഴ്ചയില്‍ യെച്ചൂരി ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായമാണ് പങ്കു വയ്ക്കുന്നതെന്ന് യെച്ചൂരി വിഎസിനെ അറിയിച്ചു.
അതേസമയം, വിഎസ് മത്സരിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. 2006ലെയും 2011ലെയും പോലെ തിരഞ്ഞടുക്കുമ്പോള്‍ വി.എസ്സിനെ ചൊല്ലിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കില്ലെന്നാണ് സിപിഐഎം സംസ്ഥാന നേതൃത്വം നല്‍കുന്ന സൂചന.
തെരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കുന്നതിന് തടസങ്ങളില്ലെന്ന് നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇരുവരും ഒരുമിച്ച് മത്സരിക്കുന്നത് സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിക്കാറില്ലെന്നും കോടിയേരി വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇപ്പോഴും ഇടതു ചേരിയില്‍ നിലനില്‍ക്കുന്നതിന്റെ സൂചനയാണ് വിഎസിനെ തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുന്നത്. എന്നാല്‍ ഘടക കക്ഷികള്‍ക്കിടയില്‍ വിഎസിനെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാണ് താല്പര്യം. ഇതിനോടകംതന്നെ സിപിഐ തങ്ങളുടെ നിലപാട് വെളിപ്പെടുത്തിയതുമാണ്. എന്നാല്‍ സിപിഐഎംനുള്ളിലെ സ്ഥിതി വ്യത്യസ്തമാണ്. പിണാറായി വിജയനോട് താല്പര്യം കാണിക്കുന്ന നേതാക്കളാണ് ഏറെയും. പ്രധാനമായും വി എസിന്റെ പ്രായാധിക്യം ചൂണ്ടിക്കാട്ടിയാണ് മത്സരരംഗത്തുനിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നത്. 90 വയസ് കഴിഞ്ഞ വി എസിന് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിനുള്ള വിയോജിപ്പ് പാര്‍ട്ടിയുടെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ചിലര്‍ അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha