12 കാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്

പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്. പോക്‌സോ നിയമപ്രകാരം രൂപീകരിച്ച കോടതിയാണ് ശിക്ഷ വിധിച്ചത്. പീച്ചി സാല്‍വേഷന്‍ ആര്‍മിയിലെ പാസ്റ്റര്‍ കോട്ടയം നെടുങ്കണ്ടം സ്വദേശി സനില്‍ കെ.ജെയിംസിനാണ് തൃശ്ശൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തടവുശിക്ഷ വിധിച്ചത്. തടവു ശിക്ഷയ്ക്ക് പുറമേ 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പണം കെട്ടിവയ്ക്കാത്ത പക്ഷം കൂടുതല്‍ കാലം ശിക്ഷ അനുഭവിക്കേണ്ടി വരും.
പ്രാര്‍ത്ഥനയ്ക്കായി എത്തിയിരുന്ന കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. ഇത്തരത്തില്‍ നിരവധി കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായും പരാതി ഉണ്ട്. 2014 ഏപ്രിലിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പള്ളിയുടെ പ്രദേശത്തെ വീടുകളില്‍ ഇയാള്‍ നിത്യ സന്ദര്‍ശനം നടത്തിയിരുന്നു.
പീഡന വിവരം സ്‌കൂളിലെ അധ്യാപികയോട് വിവരം പറഞ്ഞപ്പോഴാണ് വാര്‍ത്ത പുറത്തറിയുന്നത്. മറ്റൊരു പെണ്‍കുട്ടിക്കും ഇത്തരത്തില്‍ പീഡനമേറ്റതായി പറയുകയായിരുന്നു. തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ലഭിച്ച പരാതിയത്തെുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തിയത്. പ്രതിക്കെതിരെ മറ്റൊരു പെണ്കുട്ടിയെ പീഡിപ്പിച്ച കേസും നിലവിലുണ്ട്. ഇതിനിടെ, പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha