Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...


വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...

പിണറായിയുടെ മുഖ്യമന്ത്രി പദവിയിൽ എന്തു തീരുമാനമെടുക്കണം..സി പി എം കൂടിയാലോചനകൾ തുടങ്ങി...അടുത്തയാഴ്ച കേസിന്റെ വിധി വരുമെന്നാണ് കരുതുന്നത്..

13 JUNE 2025 10:57 AM IST
മലയാളി വാര്‍ത്ത

മകളുടെ മാസപ്പടിവിഷയത്തിൽ ഹൈക്കോടതി സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുകയാണെങ്കിൽ പിണറായിയുടെ മുഖ്യമന്ത്രി പദവിയിൽ എന്തു തീരുമാനമെടുക്കണം എന്നതിനെകുറിച്ച് സി പി എം കൂടിയാലോചനകൾ തുടങ്ങി. അടുത്തയാഴ്ച കേസിന്റെ വിധി വരുമെന്നാണ് കരുതുന്നത്. സി ബി ഐ അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന് സി പി എം  കണക്കുകൂട്ടുന്നു. സി.എം. ആർ എല്ലിൽ നിന്നും സേവനം നൽകാതെ കോടികൾ കൈപ്പറ്റിയ കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം തുടങ്ങാൻ സി ബി ഐ തയ്യാറെടുക്കുന്നു. സി.ബി.ഐ അന്വേഷണത്തെ എതിർത്ത് മുഖ്യമന്ത്രിയും മകളും ഹൈക്കോടതിയിലെത്തിയ സാഹചര്യത്തിൽ ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് സി ബി ഐ കരുതുന്നത്.

 

മുമ്പ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കട്ടെ എന്ന് ആവർത്തിച്ച മുഖ്യമന്ത്രിയാണ് ഇപ്പോൾ അന്വേഷണത്തെ എതിർത്ത് ഹൈക്കോടതിയിലെത്തിയത്.  സി എം ആർ എല്ലിൽ നിന്ന് 2.70 കോടി വീണ കരസ്ഥമാക്കിയെന്നാണ് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. ഇന്ററിം സെറ്റിൽമെന്റ് ബോർഡും ഇത് തന്നെ  കണ്ടെത്തി. വീണയുടെ കമ്പനി സോഫ്റ്റ്  വെയർ സംബന്ധമായ ജോലികൾ ചെയ്തെന്നാണ് വാദം. എന്നാൽ ഇത് വെറും കടലാസു  കമ്പനിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി വഴിവിട്ട് നൽകിയ സഹായങ്ങൾക്ക് മകൾക്ക് കമ്പനി  പണം നൽകിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം സി ബി ഐക്ക് കൈമാറണം എന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ എം.ആർ. അജയനാണ് ഹൈക്കോടതിയിലെത്തിയത്.

ഹൈക്കോടതിയിൽ വാദം തുടരുകയാണ്. മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹർജിയിൽ തനിക്കും എക്സാലോജിക് കമ്പനിക്കുമെതിരായ എല്ലാ  ആരോപണങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ നിഷേധിച്ചു.. മുഖ്യമന്ത്രിയുടെ മകളായതിനാൽ തന്നെ മോശക്കാരിയായി ചിത്രീകരിക്കാനാണ് ശ്രമമെന്നും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും വാസ്തവ വിരുദ്ധവുമായ കാര്യങ്ങളാണ് ഹർജിയിലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ വീണ പറയുന്നു. എക്സാലോജിക്കിന്റെ റജിസ്ട്രേഡ് ഓഫിസായി സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിന്റെ വിലാസം നൽകിയതുമായി ബന്ധപ്പെട്ട് ഹർജിയിലുള്ള ആരോപണങ്ങൾ തെറ്റാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 

 

തുടർന്ന് വീണയും പിണറായി വിജയൻ അടക്കമുള്ള എതിർകക്ഷികളും മറുപടി സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പിണറായി വിജയൻ തനിക്കെതിരെ ഉന്നയിച്ചിരുന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണയും മറുപടി സമർപ്പിച്ചിരിക്കുന്നത്.  എക്സാലോജിക്കുമായി ബന്ധപ്പെട്ട ഏതെങ്കിലും പണമിടപാടിൽ സർക്കാരുമായി ബന്ധപ്പെട്ടവരോ സ്ഥാപനമോ ഉണ്ടെന്നതിന് തെളിവ് ഹാജരാക്കാൻ ഹർജിക്കാരനു കഴിഞ്ഞിട്ടില്ലെന്നു സത്യവാങ്മൂലത്തിൽ പറയുന്നു. സിഎംആർഎലിന് താനോ പിതാവോ സഹായം ചെയ്തതായോ അതിനുള്ള പ്രതിഫലം കൈപ്പറ്റിയതായോ തെളിവില്ല. സിഎംആർഎലും എക്സാലോജിക്കും തമ്മിൽ രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള ഇടപാടാണ്. അതിന്റെ പേരിൽ പൊതുതാൽപര്യ ഹർജി നിലനിൽക്കില്ല.

 

താനും എക്സാലോജിക്കും സിഎംആർഎലും ഉൾപ്പെട്ട എല്ലാ പണമിടപാടുകളും അക്കൗണ്ട് മുഖേനെ സുതാര്യമായാണ് നടന്നത്. സിഎംആർഎലിന് ഐടി സേവനം നൽകുക എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം ലഭിച്ചത്. ഇക്കാര്യം ആദായ നികുതി വകുപ്പ് അധികൃതരെയും അറിയിച്ചിട്ടുണ്ട്.എക്സാലോജിക് ‘ബെനാമി’ കമ്പനിയല്ല. എക്സാലോജിക് സ്ഥാപിച്ചതും നടത്തിയതും താനാണ്. 2014ലാണ് എക്സാലോജിക് സ്ഥാപിച്ചത്. 2016 മേയിലാണ് പിതാവ് മുഖ്യമന്ത്രിയായത്. സിഎംആർഎലുമായി ബന്ധപ്പെട്ട കേസ് എസ്എഫ്ഐഒയുടെ പരിഗണനയിലായതിനാൽ സമാന്തരമായി മറ്റൊരു ഏജൻസി കേസ് അന്വേഷിക്കാൻ പാടില്ലെന്നും മറുപടിയില്‍ പറയുന്നു. തന്റെ കമ്പനിയുടെ ബെംഗളൂരുവിലെ റജിസ്ട്രേഡ് ഓഫിസ് കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയിരുന്നു.

 

ഇത് ഔദ്യോഗികമായി അറിയിക്കാതിനാൽ റജിസ്ട്രാർ ഓഫ് കമ്പനീസ് ഒരു ലക്ഷം രൂപ പിഴ ചുമത്തി.പിന്നീട് ഇത് 20,000 രൂപയായി കുറച്ചു. ഇത്തരം നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ടാണ് പിഴ അടച്ചതെന്നും അല്ലാതെ എകെജി സെന്റർ കമ്പനിയുടെ റജിസ്ട്രേഡ് ഓഫിസ് വിലാസമാക്കിയതുമായി ബന്ധപ്പെട്ടല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രിക്കും മകൾക്കും സി ബി ഐ അന്വേഷണത്തിൽ നിന്നും ഒഴിവാകുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. തന്റെ മുഖ്യമന്ത്രി പദത്തെ വരെ ഹൈക്കോടതിയുടെ തീരുമാനം സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രിക്കറിയാം. കാരണം എം.എ.ബേബിയാണ് സി പി എം അഖിലേന്ത്യാ സെക്രട്ടറി.മലയാളിയായതുകൊണ്ടു തന്നെ തന്റെ കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകാനിടയില്ലെന്ന് പിണറായിക്കറിയാം. സീതാറാം യച്ചൂരി ജനറൽ സെക്രടറിയായിരുന്ന കാലത്ത് കൂടുതൽ ഭേദപ്പെട്ട സാഹചര്യമാണുണ്ടായിരുന്നത്. 

 

സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുകയാണെങ്കിൽ തനിക്ക് അധികാരത്തിൽ തുടരാൻ കഴിയുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രിക്കില്ല.കാരണം തുടരെവരാൻപോകുന്നത് രണ്ടു തിരഞ്ഞടുപ്പുകളാണ്. അഴിമതിയിൽ പങ്കാളിയായ മുഖ്യമന്ത്രിയെ വഹിച്ചുകൊണ്ട് നിയമസഭാ തിരഞ്ഞടുപ്പിനെ അഭിമുഖീകരിക്കാൻ സി പി എം തയ്യാറാകില്ല. പിണറായി തുടർന്നാൽ പാർട്ടി ദയനീയമായി തോൽക്കുമെന്ന് എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾക്കറിയാം. സി എം ആർ എല്ലിൽ നിന്നും പണം കൈപ്പറ്റി എന്ന് മുഖ്യമന്ത്രിയുടെ മകൾ സമ്മതിച്ചതാണ് വിനയായത്. അത് ഗിഫ്റ്റ് മണിയാണെന്ന് കേന്ദ്ര  ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. കാരണം കമ്പനിക്ക് വേണ്ടി വീണാ വിജയൻ ഒന്നും ചെയ്തിട്ടില്ല.

 

ഒന്നും ചെയ്യാതെ ആരെങ്കിലും പണം നൽകുന്നുണ്ടെങ്കിൽ അതിൽ അഴിമതിയുണ്ടെന്ന് കരുതേണ്ടിവരും. ഇതാണ് പാർട്ടി നേരിടുന്ന വെല്ലുവിളി. വീണ പണം വാങ്ങിയതായി സമ്മതിച്ച സാഹചര്യത്തിൽ അന്വേഷണത്തിന് സി ബി ഐ എത്തും.എന്നിട്ടും പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നാൽ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ സി പി എം അടിമുടി ഇല്ലാതാകും. ഇതാണ് കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യുന്ന കാതലായ വിഷയം.സി.ബി.ഐ അന്വേഷണത്തിന്റെ സാധ്യതകൾ ബി ജെ പി ഇതിനകം  പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്. കോടതി ഉത്തരവില്ലാതെ തന്നെ സി ബി ഐക്ക്  കേസെടുത്ത് അന്വേഷണം നടത്താം.  എസ്എന്‍സി ലാവ്ലിന്‍ അഴിമതിക്കേസില്‍നിന്ന് താന്‍ രക്ഷപ്പെട്ടതുപോലെ മാസപ്പടി കേസില്‍നിന്ന് മകളെയും രക്ഷിച്ചെടുക്കാനാണ് പിണറായി വിജയന്‍ നോക്കുന്നത്.

 

തനിക്കെതിരെ നടപടിക്ക് സാധ്യതയുള്ള കേന്ദ്രങ്ങളെ ഏതുവിധേനയും വിലക്കെടുത്താണ് ലാവ്ലിന്‍ കേസില്‍ നിന്ന് പിണറായി രക്ഷപ്പെട്ടത്. ഇത്തരം കേസുകളില്‍ സമര്‍ത്ഥമായി ഇടപെടുന്നതിനാണ് സേവനത്തില്‍നിന്ന് വിരമിച്ച ചില പ്രമുഖരെ വന്‍തോതില്‍ നികുതിപ്പണം ശമ്പളമായി നല്‍കി പിണറായി സ്വന്തം പാര്‍ശ്വവര്‍ത്തികളാക്കി വച്ചിരിക്കുന്നതെന്ന് ബി ജെ പി പറയുന്നു.  എന്നാല്‍ മകള്‍ പ്രതിയായ മാസപ്പടിക്കേസില്‍ ഈ തന്ത്രം വിജയിക്കണമെന്നില്ല. എന്നു മാത്രമല്ല മകള്‍ക്ക് പിന്നാലെ അച്ഛനും കേസില്‍ പ്രതിയാവാനുള്ള സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നു. അച്ഛന്റെ രാഷ്‌ട്രീയ പിന്‍ബലത്തിലാണ് മകള്‍ക്ക് സ്വകാര്യ കമ്പനി മാസപ്പടി നല്‍കിയതെന്ന് എസ്എഫ്ഐഒ കുറ്റപത്രത്തില്‍ വ്യക്തമായി പറയുന്നുണ്ട്.

 

ഈ സ്വകാര്യ കമ്പനിയില്‍നിന്ന് പിണറായിയും പണം കൈപ്പറ്റിയതായി കുറ്റപത്രത്തിലുണ്ട്.തന്റെ രക്തത്തിനുവേണ്ടി വാദിക്കുന്നവരാണ് മകളെ കേസില്‍ കുടുക്കിയതെന്നാണ് പിണറായി വിജയന്‍ പറയുന്നത്. മകളുടെ കമ്പനി ചെയ്തുകൊടുത്ത സേവനത്തിനാണ് മറ്റൊരു കമ്പനി പ്രതിഫലം നല്‍കിയതെന്നും, ഇതിന് ആദായനികുതിയും ജിഎസ്ടിയും അടച്ചിട്ടുണ്ടെന്നുമാണ് പിണറായി വാദിക്കുന്നത്. എന്ത് സേവനമാണ് മകളുടെ കമ്പനി നല്‍കിയതെന്ന് മുഖ്യമന്ത്രിക്ക് പറയാനാവുമോ? യാതൊരു സേവനവും നല്‍കിയിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതാണ്. നിയമവിരുദ്ധമായ പണമിടപാടുകള്‍ നടത്തിയിട്ട് അത് മറച്ചുപിടിക്കാന്‍ ആദായനികുതി അടച്ചിട്ടുണ്ട്, ജിഎസ്ടി അടച്ചിട്ടുണ്ട് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. പിടിക്കപ്പെടുമെന്ന് വരുമ്പോള്‍ താന്‍ ക്രൂശിക്കപ്പെടുകയാണെന്ന് പറയുന്നത് വലിയ കുറ്റവാളികളുടെ സ്വഭാവമാണ്.

 

 

ഇതിനു നില്‍ക്കാതെ കളങ്കിതനായ മുഖ്യമന്ത്രി രാജിവയ്‌ക്കുകയാണു വേണ്ടത്. കേരളത്തിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും അത് പ്രതീക്ഷിക്കുന്നതെന്ന് ബി ജെ പി പറയുന്നു. എന്നാൽ അതിന് ഒരു സാധ്യതയുമില്ലെന്ന് ബി ജെ പിക്ക് നന്നായി അറിയാം. വീണക്ക് ആരെങ്കിലും പണം നൽകിയിട്ടുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയുടെ പ്രീതി സമ്പാദിക്കാനാണ്.വീണക്ക് സി എം ആർ എൽ  ശമ്പളം നൽകിയിരുന്നതായി വാർത്തയുണ്ട്.അത് എന്ത് തന്നെയായാലും അഴിമതി നടന്നു എന്ന് വ്യക്തമാണ്. വീണയാകട്ടെ നടന്നതെന്താണെന്ന് പറഞ്ഞിട്ടുമില്ല. കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി  എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്. 

 

സി.എം.ആര്‍.എല്ലില്‍നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ്  കോടികൾ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. ഇത് വീണാ വിജയനെയും പിണറായി വിജയനെയും പാര്‍ട്ടിയെയും ഒരുപോലെ വെട്ടിലാക്കി. 2017 മുതല്‍ 2020 കാലയളവിലാണ് സി.എം.ആര്‍.എല്‍. വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിലുണ്ടായിരുന്നു. പിണറായി വിജയൻ ഇതെല്ലാം നിഷേധിക്കുന്നുണ്ടെങ്കിലും സംഭവമെല്ലാം സത്യമാണെന്ന് കോടതി ഉത്തരവിൽ നിന്നു തന്നെ മനസിലാക്കാം.  അമിത് ഷായുമായി യാതൊരു നീക്കും പോക്കും പിണറായിക്കില്ല. അതാണ് അദ്ദേഹം നേരിടുന്ന പ്രതിസന്ധി. പ്രധാനമന്ത്രിക്ക് പോലും ഇക്കാര്യത്തിൽ ഇടപെടാൻ കഴിയില്ല. പ്രധാനമന്ത്രിയുമായി ചില ഇടപെടലുകൾ നടത്താൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവത്തിൽ  എം.എല്‍.എ. മാത്യു കുഴല്‍നാടനാണ് ഗോളടിച്ചത്. അദ്ദേഹത്തിന്റെ കണ്ടെത്തലായിരുന്നു മാസപടി വിവാദം. കോൺഗ്രസ് എം.എൽ എമാർ പോലും മാത്യുവിന് പിന്തുണ നൽകിയില്ല.

 

പ്രതിപക്ഷ നേതാവും ഉപ നേതാക്കളും മാത്യുവിനെതിരെ  യുദ്ധം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.കെ.പി.സി.സി. മുൻ പ്രസിഡന്റ്  കെ.സുധാകരൻ മാത്രമാണ് മാത്യുവിന് പിന്തുണ നൽകിയത്. അദ്ദേഹം സഭയില്‍ വിഷയം ഉന്നയിച്ചു. മാസപ്പടി ആരോപണം കത്തിപ്പടര്‍ന്നു. എന്നാല്‍ അതിനിടെ സി.എം.ആര്‍.എല്ലില്‍നിന്ന് കൈപ്പറ്റിയ പണത്തിന് വീണ ഐ.ജി.എസ്.ടി. അടച്ചതായി നികുതി വകുപ് കണ്ടെത്തുകയും റിപ്പോര്‍ട്ട് പുറത്തെത്തുകയും ചെയ്തു. എന്നാല്‍ വീണയെ തുണയ്ക്കുന്ന നിലപാടായിരുന്നു സി.പി.എം. സ്വീകരിച്ചത്. സി പി എം പരസ്യമായി പിന്തുണ നൽകുന്നുണ്ടെന്ന്  പ്രചരിപ്പിക്കുമെങ്കിലും അതല്ല വാസ്തവം.  സി.എം.ആര്‍.എലും വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും രണ്ട് കമ്പനികള്‍ എന്ന നിലയില്‍ നിയമപരമായി സേവന ലഭ്യതയ്ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് സി.എം.ആര്‍.എല്‍. എക്‌സാലോജിക്കിന് പണം നല്‍കിയത്. ഇതാണ് സി പി എംവിശദീകരണം.

 

ങ്ക് മുഖേനയാണ്. ഇതില്‍ തട്ടിപ്പുകളില്ല. സി.എം.ആര്‍.എല്‍. എന്നകമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുമ്പിലേക്ക് പോയത്. ഈ വിഷയത്തില്‍ വീണയുടെ കമ്പനി കക്ഷിയേ അല്ല, അവരുടെ ഭാഗം കേട്ടിട്ടുമില്ല.എന്നാൽ പാർട്ടിയുടെ വാദം പതിവുപോലെ തെറ്റായിരുന്നു. എന്നാല്‍ സുതാര്യമായ പണമിടപാടും നിയമപരമായ കരാറും എന്ന വാദത്തെ ഖണ്ഡിക്കുന്ന റിപ്പോര്‍ട്ട് ആയിരുന്നു രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റേതായി പുറത്തുവന്നത്. സേവനകരാറിന്റെ മറവില്‍നടന്നത് കള്ളപ്പണം വെളിപ്പിക്കലാണ്. ഇതില്‍ അഴിമതിയുമുണ്ട്. ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷണം നടത്തേണ്ടതുണ്ട്. കമ്പനികള്‍ തമ്മിലുള്ള കരാര്‍ ഡയറക്ടര്‍ബോര്‍ഡിന്റെ അനുമതിയോടെയാവണം. ആ തീരുമാനത്തിന് ഒപ്പ് അടക്കമുള്ള മിനിറ്റ്സ് ഉണ്ടാവണം.

എക്‌സാലോജിക്കുമായുണ്ടാക്കിയ കരാറിനെ സംബന്ധിച്ച് കെ.എം.എം.എലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അറിഞ്ഞിരുന്നില്ല സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഓഡിറ്റര്‍ സാക്ഷ്യപ്പെടുത്തിയ രേഖയോ, പൊതുയോഗം അംഗീകരിച്ച കണക്കോ ഇല്ല. സാമ്പത്തിക നേട്ടത്തിന് കമ്പനിയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇവിടെയാണ് മുഖ്യമന്ത്രി സ്റ്റേജിലേക്ക് കയറുന്നത്.  വീണയെ ഒരു കമ്പനി നിരുപാധികം സഹായിക്കുന്നത് എന്തിനാണ്? വീണയുടെ സ്ഥാനത്ത് ഒരു സാധാരണ വീട്ടമ്മയാണെങ്കിൽ അല്ലെങ്കിൽ ഒരു കമ്പനി ഉടമയാണെങ്കിൽ ഇതു പോലൊരു സഹായം ലഭിക്കുമായിരുന്നോ?ഇതെല്ലാം സംശയങ്ങൾക്ക് ഇട നൽകും. ആർക്കും തോന്നുന്ന ഇതേ സംശയം കോടതിക്കും തോന്നി എന്നിടത്താണ് വീണ തോറ്റത്.

 

പണം വാങ്ങിയത് സേവനത്തിനാണ് എന്ന് തെളിയിക്കുന്ന ഒരുരേഖയും ഹാജരാക്കാന്‍ എക്‌സാലോജിക്കിന് കഴിഞ്ഞിട്ടില്ല. സി.എം.ആര്‍.എല്‍. എക്‌സാലോജിക്കിന് നല്‍കിയ പണത്തിന് ജി.എസ്.ടി. അടച്ചതിന്റെ വിവരങ്ങള്‍ മാത്രമാണ് എക്‌സാലോജിക്ക് കൈമാറിയത്.- എന്നിങ്ങനെ ആയിരുന്നു രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കണ്ടെത്തല്‍. ഇതോടെ, വീണയുടെ കമ്പനി നല്‍കിയ സേവനം എന്താണ്? ആര്‍.ഒ.സി.യുടെ അന്വേഷണത്തില്‍ വീണയ്ക്ക് രേഖകള്‍ ഹാജരാക്കാനും വിശദീകരിക്കാനും കഴിഞ്ഞില്ല. സി.എം.ആര്‍.എല്‍. കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡില്‍ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി.യുടെ പ്രതിനിധിയുമുണ്ട്. ഇത്തരം കരാറില്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.

 

എന്നിട്ടും കെ.എസ്.ഐ.ഡി.സി. ഒരു നടപടിയും എടുത്തില്ല. കരിമണല്‍ കമ്പനി വീണയ്ക്ക് പണം നല്‍കിയത് അഴിമതിയുടെ പരിധിയില്‍ വരുന്നതാണെങ്കില്‍, എന്ത് അഴിമതിയാണ് നടന്നിട്ടുള്ളത്?ഇതെല്ലാം ചോദ്യങ്ങളായി അവശേഷിക്കുന്നു.ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനാണ് സി ബി ഐ വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (3 hours ago)

ഷാര്‍ജയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്  (3 hours ago)

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം  (3 hours ago)

ജീവനക്കാരന്‍ കുടുങ്ങിയത് സിസിടിവിയില്‍  (4 hours ago)

നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി  (4 hours ago)

ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കാന്തപുരം ഇടപെടുന്നത്  (5 hours ago)

കെഎസ്ആര്‍ടിസിയിലെ വിവാദ സസ്‌പെന്‍ഷന്‍: ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍  (5 hours ago)

യുവതിയുള്‍പ്പെടെ നാല് പേര്‍ 114 ഗ്രാം എംഡിഎംഎയുമായി പിടിയില്‍  (6 hours ago)

ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ ആസൂത്രിതം  (7 hours ago)

പാലക്കാട്ടും മലപ്പുറത്തും ആശുപത്രി സന്ദര്‍ശനത്തില്‍ മുന്നറിയിപ്പ്  (7 hours ago)

അഹമ്മദാബാദ് വിമാനപകടം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഎഐബി പുറത്തിറക്കി  (8 hours ago)

യെമന്‍ സര്‍ക്കാരിന് മുന്നില്‍ അപേക്ഷ  (8 hours ago)

കൂട്ടുകാരുമായി കുളത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു  (8 hours ago)

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; സ്വാതന്ത്ര്യം ആഘോഷിക്കാന്‍ യുവാവ് ചെയ്തത്  (8 hours ago)

ജാനകി വിv/s സ്‌റ്റേറ്റ് ഒഫ് കേരള യുടെ റിലീസ് തീയതി എത്തി  (9 hours ago)

Malayali Vartha Recommends