Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

കേരളത്തിന്റെ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനെ അഭിനന്ദിച്ച് വിക്‌ടോറിയന്‍ പാര്‍ലമെന്റ് സമിതി

05 JUNE 2025 07:20 AM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ വിക്‌ടോറിയന്‍ പാര്‍ലമെന്റ് സമിതി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി സെക്രട്ടറിയേറ്റില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് സമിതി കേരളത്തിന്റെ ആരോഗ്യ മേഖലയേയും പ്രത്യേകിച്ച് ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനേയും അഭിനന്ദിച്ചത്. ഈ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ മഹത്തരമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും ചികിത്സയ്ക്കുമായാണ് ആരോഗ്യ വകുപ്പ് 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ആരംഭിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 ന് ആരംഭിച്ച ഈ ക്യാമ്പയിനിലൂടെ 15 ലക്ഷത്തിലധികം പേര്‍ക്ക് സ്‌ക്രീനിംഗ് നടത്തി. ആദ്യഘട്ടത്തില്‍ സ്ത്രീകളെ ബാധിക്കുന്ന കാന്‍സറിനാണ് പ്രാധാന്യം നല്‍കിയത്. സ്‌ക്രീനിംഗില്‍ പങ്കെടുത്തവരില്‍ രോഗം സംശയിച്ചവര്‍ക്ക് തുടര്‍ പരിശോധനയും ചികിത്സയും ഉറപ്പാക്കി. ഭൂരിപക്ഷം പേരിലും പ്രാരംഭ ഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാനായതിനാല്‍ ചികിത്സിച്ച് വേഗം ഭേദമാക്കാന്‍ സാധിക്കുന്നു. ഈ ക്യാമ്പയിനിലൂടെ പുരുഷന്‍മാരുടെ കാന്‍സര്‍ സ്‌ക്രീനിംഗും ആരംഭിച്ചിട്ടുണ്ട്. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി സ്‌ക്രീനിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 30 വയസിന് മുകളിലുള്ള മുഴുവന്‍ പേരേയും സ്‌ക്രീനിംഗ് നടത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

മാതൃമരണ നിരക്കും ശിശു മരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതലാണ്. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ജെറിയാട്രിക് കെയറിന് സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിനെതിരെ സംസ്ഥാനം രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനം നടത്തി. ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ വളരെയധികം കുറവ് വരുത്താന്‍ സാധിച്ചു. കിഫ്ബി ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ വലിയ വികസനമാണ് സംസ്ഥാനത്ത് നടന്നു വരുന്നത്. വനിതകളുടെ ശാക്തീകരണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളേയും സംഘം അഭിനന്ദിച്ചു.

എംപിമാരായ ലീ ടാര്‍ലാമിസ് ഓം, പോളിന്‍ റിച്ചാര്‍ഡ്‌സ്, ബെലിന്‍ഡ വില്‍സണ്‍, ഷീന വാട്ട്, ജൂലിയാന അഡിസണ്‍ തുടങ്ങിയവരുടെ സംഘമാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെയും ചര്‍ച്ചയില്‍ പങ്കെടുത്തു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (1 hour ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (2 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (2 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (2 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (2 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (2 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (2 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (2 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (2 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (2 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (2 hours ago)

ഓണ തിരക്കിന് ആശ്വാസം  (3 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (3 hours ago)

Malayali Vartha Recommends