ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരയിലെ ഒരു മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സൂചന

ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരയിലെ ഒരു മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സൂചന. തിയതി തീരുമാനമായിട്ടില്ല.
ജനുവരിയില്‍ ഇന്ത്യയിലെത്തുന്ന ന്യൂസിലന്‍ഡ് ടീം മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് കളിക്കുക.
കാര്യവട്ടത്തിന് പുറമെ നാഗ്പൂര്‍, ഗുവാഹതി, ഇന്‍ഡോര്‍, മോഹാലി, രാജ്കോട്ട്, ഹൈദരാബാദ്, ജയ്പൂര്‍ തുടങ്ങിയ വേദികകളിലാകും മറ്റ് മത്സരങ്ങള്‍. ഇതിന് ശേഷം ഏപ്രിലില്‍ ഇന്ത്യയുടെ ഒരു ഏകദിന മത്സരത്തിന് കൂടി കാര്യവട്ടം വേദിയായേക്കും. അതേസമയം ഒക്ടോബറില്‍ അര്‍ജന്റീന ടീം സൗഹൃദമത്സരങ്ങള്‍ക്കായി കേരളത്തിലെത്തിയാല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ഭാവി തുലാസിലാകും. ഫുട്ബാള്‍ മത്സരത്തിനായി സര്‍ക്കാര്‍ കണ്ടുവെച്ചിരിക്കുന്ന വേദികളിലൊന്ന് 50,000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ്.
നിലവിലിപ്പോള്‍ ക്രിക്കറ്റിനായി തയ്യാറാക്കിയിരിക്കുന്ന ഗ്രൗണ്ട് ഫുട്ബാളിനായി ഒരുക്കിയെടുക്കുമ്പോള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള 12 പിച്ചുകളും നശിപ്പിക്കേണ്ടതായിവരും. ഫുട്ബാള്‍ മത്സരശേഷം രണ്ടുമാസത്തിനുള്ളില്‍ വീണ്ടും അന്താരാഷ്ട്ര നിലവാരമുള്ള പിച്ചുകള്‍ ഒരുക്കുക ബുദ്ധിമുട്ടായി മാറുകയും ചെയ്യുമെന്ന കെസിഎ.
https://www.facebook.com/Malayalivartha