Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാര്‍ ദുരന്തത്തിലും മേലെ ദുരന്തം: വിമാനാപകടത്തിൽ മരിച്ച നഴ്സ് രഞ്ജിതയെ അവഹേളിച്ച് കമന്റിട്ട വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാറിന് സസ്‌പെൻഷൻ...

13 JUNE 2025 04:26 PM IST
മലയാളി വാര്‍ത്ത

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ  കമന്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി. റവന്യു മന്ത്രി കെ രാജന്റെ നിർദേശ പ്രകാരം ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ കാസർകോട് കളക്ടർ കെ ഇംബശേഖറിന് നിർദേശം നൽകി. മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയ്ക്ക് മുമ്പ് ഉത്തരവിറങ്ങും. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനാണ് ഫെയ്സ്ബുക്കില്‍ രഞ്ജിതയെ കുറിച്ച് മോശം കമന്റിട്ടത്. സംഭവം വിവാദമായതോടെ ഇയാൾ കമൻ്റ് ഫേസ്ബുക്കിൽ നിന്ന് പിൻവലിക്കുകയായിരുന്നു. മുമ്പ് റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനെ സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ചതിന് പവിത്രനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ലോകരാജ്യങ്ങളടക്കം പകച്ച ഈ ദാരുണ സംഭവത്തിലാണ് ജാതിവെറി മൂത്ത് ദാരുണമായി കൊല്ലപ്പെട്ട ഒരു സ്ത്രീയെ അവഹേളിച്ച് ഇയാൾ പോസ്റ്റിട്ടത്. ഒരു ഓട്ടോ ഡ്രൈവറെ പോലെ ആണ് പൈലറ്റ് പെരുമാറിയത്.... ഡോക്ട‌ർമാർ താമസിക്കുന്ന സ്ഥലത്ത് ഇടിച്ചു ഇറക്കി... കേരളത്തിലെ ഒരു നായർ സ്ത്രീ മരിച്ചു... കേരളത്തിലെ സർക്കാർ ജോലിയിൽ നിന്നും ലീവ് എടുത്ത് ഒരാളുടെ അവസരം കളഞ്ഞു യുകെയിലേക്ക് പോയതാണ്..... ഒന്നും തോന്നുന്നില്ല... എല്ലാവർക്കും ആദരാഞ്ജലികൾ.. ഇതൊനൊപ്പമാണ് അശ്‌ളീല ചുവയോടെ ചില കമന്റുകളും ഇയാൾ ഇട്ടത്.

കാഞ്ഞങ്ങാട് ഡെപ്യൂട്ടി തഹസിൽദാറായ പവിത്രൻ അഹമ്മദാബാദ് ആകാശദുരന്തത്തിൽ മരണപ്പെട്ട രഞ്ജിതയെ അപമാനിച്ചു കൊണ്ട് ഫേസ് ബുക്കിൽ ഒരു കമൻ്റിട്ടു. രഞ്ജിതയെ മാത്രമല്ല പൊതുവിൽ നായർ സ്ത്രീകളെയും പ്രത്യേകിച്ച് വിദേശത്ത് ജോലി തേടിപ്പോകുന്ന നായർ സ്ത്രീകളെയും അടച്ചാക്ഷേപിക്കുന്ന, അവരെ അപഥസഞ്ചാരികളായി മുദ്രകുത്തുന്ന കമൻ്റ് കടുത്ത പ്രതികരണങ്ങളെ തുടർന്ന് പവിത്രൻ ഡിലീറ്റ് ചെയ്തു. സർക്കാരിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഇയാളെ പോലുള്ളവരുടെ മനസ്സ് എത്ര വിഷലിപ്തമാണ് !

ഇയാളോടൊപ്പം ജോലി ചെയ്യുന്ന സ്ത്രീകളെ കുറിച്ചും ഇതേ അഭിപ്രായമാണോ വെച്ച് പുലർത്തുന്നത്? പവിത്രൻ ആ പദവിയിലിരിക്കാൻ ഒട്ടും യോഗ്യനല്ല. ഇയാൾക്കെതിരെ ഉടൻ നടപടിയെടുക്കണം എന്നതടക്കം സോഷ്യൽ മീഡിയയിൽ പൊതു അഭിപ്രായമുയർന്നു. കാസറഗോഡ് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാര്‍ ദുരന്തത്തിലും മേലെ ദുരന്തം.. അല്ലാണ്ട് എന്തു പറയാൻ... ഇവര്ക്കു ഒക്കെ എങ്ങനെ സാധിക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതി...  (18 minutes ago)

രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം നാലാം തവണയും പുറത്തിറക്കി  (27 minutes ago)

എസ്‌ഐആര്‍ നടപടികള്‍ കേരളത്തിലും പുരോഗമിക്കു  (34 minutes ago)

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.  (47 minutes ago)

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം  (1 hour ago)

ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി...  (1 hour ago)

ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു... ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി.  (1 hour ago)

‌‌‌ഒരു പെണ്ണിന്റെ ജീവൻ !!വീണ ജോർജിനെ തെറിവിളിച്ച് ജനം  (1 hour ago)

പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള  (2 hours ago)

ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്  (2 hours ago)

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (3 hours ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (3 hours ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (3 hours ago)

Malayali Vartha Recommends