Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഇസ്രായേലിലെ പ്രധാനപ്പെട്ട സൈനിക മേധാവികളെല്ലാം ബങ്കറിനുള്ളിൽ; ആക്രമിക്കാൻ ഒരുമിക്കുന്നത് സിറിയയും ഇറാനും സൗദിയും..?

13 JUNE 2025 05:05 PM IST
മലയാളി വാര്‍ത്ത

ഒറ്റ രാത്രികൊണ്ട് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനെ തകര്‍ത്തു തരിപ്പണമാക്കിയ ഇസ്രായാല്‍ ഏതു നിമിഷവും വന്‍ തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്. സിറിയയും ഇറാനും സൗദിയും ഒന്നുചേര്‍ന്ന് ഇസ്രായേലിനെ ആക്രമിക്കുമോ എന്ന ആശങ്കയില്‍ ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഇസ്രായേലിലെ പ്രധാനപ്പെട്ട സൈനിക മേധാവികളെല്ലാം ബങ്കറുകളിലേക്ക് മാറിയിരിക്കുകയാണ്. ആശുപത്രികളെല്ലാം സജ്ജമാക്കാനും നെതന്യാഹു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിലൂടെ ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കപ്പെടാനും സാധ്യതയുള്ളതായി അമേരിക്ക മുന്നറിയിപ്പു നല്‍കുന്നു. കയ്‌പേറിയതും വേദനാജനകവുമായ തിരിച്ചടിക്ക് ഇസ്രായേല്‍ കാത്തിരിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖുമേനി പ്രസ്താവിച്ചതോടെ ഏതു തിരിച്ചടിയെയും നേരിടാന്‍ ഇസ്രേയേല്‍ സജ്ജമായിരിക്കുന്നു.

ശത്രുരാജ്യങ്ങളുടെ മിസൈലുകള്‍ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളൊരുക്കിയ ഇസ്രായേല്‍ ജനങ്ങളോട് ബങ്കറുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നു. ഇന്നോ നാളെയോ ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇറാന്‍ ആക്രമിക്കുന്ന നിമിഷം തന്നെ ഹമാസുകള്‍ ഇസ്രായേലിനെ ശക്തമായി ആക്രമിക്കാനുള്ള സാഹചര്യവും ഇസ്രായേല്‍ സൈന്യം തള്ളിക്കളയുന്നില്ല. അങ്ങനെയെങ്കില്‍ ഗാസയിലെ ഒളിത്താവള ബങ്കറുകളില്‍ വിഷപ്പുക കയറ്റാനും ഹമാസ് തീവ്രവാദികളെ കൂട്ടക്കശാപ്പു ചെയ്യാനും ഇസ്രായേല്‍ മടിക്കില്ല.

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ മേധാവി ഹൊസൈന്‍ സലാമിയും കൊല്ലപ്പെട്ടു. ടെഹ്‌റാനില്‍ മാത്രം ഒന്‍പതു സ്‌ഫോടനങ്ങള്‍ നടന്നെന്നും ഇറാന്റെ ആണവ പ്ലാന്റുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ തുടര്‍ ആക്രമണം ഭയന്ന് ഇറാനിലെ വ്യാമഗതാതം നിറുത്തിവച്ചിരിക്കുകയാണ്. നൂറില്‍ അധികം ഡ്രോണുകളും ഇരുന്നൂറില്‍ അധികം വിമാനങ്ങളും ഉപയോഗിച്ചായിരുന്നു ഇസ്രയേല്‍ ആക്രമണം നടത്തിയത് ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്നു പുലര്‍ച്ചെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്.

നേരത്തെതന്നെ ഇറാനെ ഇസ്രായേല്‍ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തലസ്ഥാനമായ ടെഹ്‌റാനു ചുറ്റുമുള്ള പ്രദേശത്തെ സൈനിക കേന്ദ്രങ്ങളും തെക്ക് ഭാഗത്തുള്ള നതാന്‍സ്, തബ്രിസ്, ഇസ്ഫഹാന്‍, അരാക്, കെര്‍മന്‍ഷാ പ്രദേശങ്ങളിലുമാണ് പ്രധാനമായും ഇസ്രായേല്‍ ആക്രമണങ്ങള്‍ നടത്തിയത്. ഇറാന്റെ പ്രാഥമിക ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിനും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കും നേരെയാണ് ഇസ്രായേലിന്റെ വ്യോമാക്രമണമുണ്ടായത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട മുഹമദ് ബാഗേരി. 2016 മുതല്‍ ഇറാന്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ആണ്. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ ഇദ്ദേഹം മുന്‍നിരയില്‍ പങ്കെടുത്തിട്ടുണ്ട്. മുഹമ്മദ് ബാഗേരിയുടെ മൂത്ത സഹോദരനും ഐആര്‍ജിസി കമാന്‍ഡറുമായ ഹസ്സന്‍ ബാഗേരി ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു.


ഇറാന്റെ വന്‍ തിരിച്ചടി പ്രതീക്ഷിച്ച് ഇസ്രയേലില്‍ പലയിടങ്ങളിലും ഇടയ്ക്കിടെ സൈറണുകള്‍ മുഴങ്ങുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇസ്രയേലില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്റെ ഭീഷണി ഒഴിയും വരെ ആക്രമണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു. ഇസ്രായേലിലേക്ക് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആണവ നിരായുധീകരണത്തിനായി അഞ്ച് റൗണ്ട് ചര്‍ച്ചകളാണ് ഇറാനുമായി ഇതോടകം അമേരിക്ക നടത്തിയത്. ഒമാനില്‍ ആറാം റൗണ്ട് ചര്‍ച്ച നടക്കാനിരിക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ മിന്നലാക്രമണമുണ്ടായിരിക്കുന്നത്.

 

ആണനയം തിരുത്തുന്നില്ലെങ്കില്‍ ഇറാനെതിരെ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പൗരന്‍മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും അമേരിക്ക പിന്‍വലിക്കുകയും ചെയ്തിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോടും അമേരിക്ക നിര്‍ദേശിച്ചിരിക്കുകയാണ്. ഇറാനെ ഇസ്രയേല്‍ ആക്രമിച്ചേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് മണിക്കൂറുകള്‍ക്കകമാണ് വ്യോമാക്രമണമുണ്ടായത്.ആക്രമണത്തില്‍ യുദ്ധവിമാനങ്ങളും ഉപയോഗിച്ചുവെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്.


ഇറാന്റെ ആണവ പ്ലാന്റുകള്‍ ലക്ഷ്യം വച്ചാണ് ഇസ്രയേല്‍ ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ആക്രമണം നടത്തിയത്. അതേ സമയം ബാഗേരിയുടെയും സലാമിയുടെയും മരണം ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആറ്റമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്റെ മുന്‍ തലവന്‍ ഫെറൈഡൂണ്‍ അബ്ബാസി, ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് സര്‍വകലാശാല പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്റാഞ്ചി എന്നിവരും കൊല്ലപ്പെട്ടതായി കരുതുന്നു. സൈനിക നിരയിലെ എല്ലാ പ്രമുഖരും ഒറ്റ രാത്രി കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇറാന്റെ ഭാവി കൂടുതല്‍ ആശങ്കയിലാവുകയാണ്.


ഗാസയില്‍ ഇസ്രയേല്‍ തുടങ്ങിയ ഹമാസിനെതിരായ യുദ്ധത്തിന് പിന്നാലെ ഇസ്രായേല്‍ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി എന്നീ സായുധ സംഘങ്ങളും ഇസ്രയേലിനെ ആക്രമിച്ചിരുന്നു. ഈ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി അടുത്തിടെ ഇസ്രയേലില്‍ ഇറാന്‍ സൈബര്‍ ആക്രമണം നടത്തി രഹസ്യ വിവരങ്ങള്‍ കടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇറാനെതിരായ പ്രത്യക്ഷ ആക്രമണത്തിന് ഇസ്രയേല്‍ തുനിഞ്ഞത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (2 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (3 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (3 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (4 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (6 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (6 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (6 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (7 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (7 hours ago)

Malayali Vartha Recommends