Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...


വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...

മകളെ പഠന സ്ഥലത്തേക്ക് കൊണ്ടുപോകാൻ രാവിലെ എത്തുമെന്ന് പറഞ്ഞിട്ടും കാണാനില്ല: തിരക്കിയെത്തിയ ഭാര്യയും കുടുംബവും കണ്ടത് അസാധാരണമായ കാഴ്ചകൾ; ദുർഗന്ധത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ കിട്ടിയത് ഫാം ഉടമയുടെ മൃതദേഹം...

12 JUNE 2025 05:09 PM IST
മലയാളി വാര്‍ത്ത

വൈക്കത്ത് നിന്ന് കാണാതായ ഫിഷ്ഫാം ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. ഫാമിനുള്ളിൽ കൈകാലുകൾ കെട്ടിയ നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടകം ആട്ടാറ പാലത്തിന് പടിഞ്ഞാറുവശത്ത് കരിയാറിന്റെ കൈവഴിയോട് ചേർന്നുള്ള മൂന്നേക്കർ വിസ്തൃതിയുള്ള ഫിഷ് വേൾഡ് അക്വാടൂറിസംഫാമിന്റെ ഉടമ വിപിൻ നായരെയാണ് ഫാമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയത്. മകളെ പഠന സ്ഥലത്തേക്ക് കൊണ്ടുപോകാൻ രാവിലെ എത്തേണ്ട വിപിനെ കാണാതാകുകയായിരുന്നു. ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് ഭാര്യ അനിലയും മറ്റും ഫാമിലെത്തി പരിശോധന നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചില്ല. വിപിൻ കിടന്നിരുന്ന കിടക്ക മറിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. ഫോണും ടോർച്ചും സമീപത്തു കിടന്നിരുന്നു. ഫാമിൽ വിപിൻ കിടന്നിരുന്ന സ്ഥലത്ത് ആരെങ്കിലും എത്തി വിപിനെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയവും ബലപ്പെട്ടിരുന്നു.

ഇതേ തുടർന്ന് വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രളയവും കോവിഡും മൂലം നന്നായി നടന്നിരുന്ന ഫാം കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു.ഇതിനിടെയാണ് ഫാമിനുള്ളിൽ നിന്നു തന്നൈ കൈകാലുകൾ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വൈക്കം തോട്ടകം അട്ടാറ പാലത്തിന് പടിഞ്ഞാറുവശത്ത് കരിയാറിന്റെ തീരത്ത് ഫാം നടത്തുന്ന ടിവി പുരം ചെമ്മനത്തുകര മുല്ലക്കേരിയില്‍ വിപിന്‍ നായരെ(54)യാണ് ബുധനാഴ്ച വൈകീട്ട് മൂന്നിന് ഫാമിന് സമീപം കരിയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. തിങ്കളാഴ്ച രാവിലെ മുതലാണ് വിപിന്‍ നായരെ കാണാതായത്. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കരിയാറ്റില്‍നിന്ന് കണ്ടെത്തിയത്.

കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു മൃതദേഹം.വിപിന്റെ ഫോണും വാഹനത്തിന്റെ താക്കോലും ഫാമിന്റെ സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ മകളെ തിരുവനന്തപുരത്തേക്ക് ബസ് കയറ്റിവിടാന്‍ വരാമെന്ന് വിപിന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, സമയമായിട്ടും ഇദ്ദേഹം എത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് വിപിനെ കാണാതായെന്നവിവരം വീട്ടുകാര്‍ അറിയുന്നത്. ഫാമില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണെന്നാണ് പോലീസ് പറയുന്നത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

പോലീസ് വള്ളത്തിൽ നടത്തി യ തെരച്ചിലിൽ ശക്തമായ ദുർഗന്ധം വന്നതോടെ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് നാലോടെ കരിയറിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലയിൽത്തട്ടി നിന്ന നിലയിൽ മൃതദേഹം കണ്ടത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. ഫാമിൽ നിന്നു കാണാതായ സംഭവത്തിൽ വൈക്കം പോലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടകം ആട്ടാറ പാലത്തിന് സമീപം കരിയാറിൻറെ കൈ വഴിയോടു ചേർന്നുള്ള ഭാഗത്ത് വിപിൻ നായർ ഫിഷ് വേൾഡ് അക്വാടൂറിസം എന്ന പേരിൽ ഫാം നടത്തി വരികയായിരുന്നു . കാണാതായതിനെ തുടർന്ന് ഫാമിലെയും പ്രദേശത്തെയും സി.സി ടി.വി ക്യാമറകളടക്കം പോലീസ് പരിശോധിച്ചിരുന്നു. കഴിഞ്ഞ ദിവസം ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയപ്പോൾ പോലീസ് നായ ഫാമിലൂടെ ഓടി പുറകിലെ റോഡിലെത്തി വിപിൻ്റെ കാറിനു സമീപത്തു നിന്നെങ്കിലും ഒരുതുമ്പും ലഭിച്ചിരുന്നില്ല.


വിപിൻ്റെ മരണ ത്തിൽ ദുരൂഹത ഉള്ളതായി ഭാര്യ അനില ആരോപിച്ചു. ഫാമിൽ മത്സ്യങ്ങൾക്ക് തീറ്റ നൽകാനും കുളങ്ങളിൽ വായുസഞ്ചാരം ഉറപ്പാക്കാനുമാണ് വിപിൻ രാത്രി കാലങ്ങളിൽ ഫാമിൽ തങ്ങിയിരുന്നത്. കഴിഞ്ഞ തികളാഴ്‌ച പുലർച്ചെയാണ് വിപിൻ ഹാമിലേക്ക് പോയതെന്ന് അനില പറയുന്നു. മകളെ പഠനസ്‌ഥലത്തേക്ക് കൊണ്ടു പോകാൻ എത്തേണ്ട സമയം കഴിഞ്ഞിട്ടും വിപിൻ എത്താതിരുന്നതോടെ ഭാര്യ അനിലയും മറ്റും ഫാമിലെത്തിയപ്പോൾ ആണ് വിപിനെ കാണാതായെന്ന വിവരം വീട്ടുകാർ അറിയുന്നത്. കിടക്കുന്ന സ്‌ഥലത്ത് കിടക്ക മറിഞ്ഞു കി ടക്കുന്ന നിലയിലായിരുന്നു. കപ്പലണ്ടി ചിതറി കിടപ്പുണ്ടായിരുന്നു. വിപിൻ്റെ ഫോണും ടോർച്ചും സമീപത്തുതന്നെ ഉണ്ടായിരുന്നു.

അടുക്കളയുടെ വാതിലുംകൾ തുറന്നു നിലയിലുമായിരുന്നു. നായ ശല്യം ഉള്ളതിനാൽ ഒരു കാരണവശാലും വാതിൽ തുറന്നിടാറില്ലെന്നും ഇതെല്ലാം ദുരൂഹത വർധിപ്പിക്കുന്നതായും അനില ആരോപിച്ചു. ഭർത്താവ് ജീവനൊടുക്കാൻ സാധ്യതയില്ലെന്ന് അവർ പറഞ്ഞു. ഫാമിൽ സിസിടിവി ക്യാമ റകൾ സ്‌ഥാപിച്ചിരുന്നെങ്കിലും ഇത് പ്രവർത്തനരഹിതമാണന്നാണ് പോലീസ് പറയുന്നത്. പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (4 hours ago)

ഷാര്‍ജയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്  (4 hours ago)

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം  (4 hours ago)

ജീവനക്കാരന്‍ കുടുങ്ങിയത് സിസിടിവിയില്‍  (4 hours ago)

നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി  (5 hours ago)

ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കാന്തപുരം ഇടപെടുന്നത്  (6 hours ago)

കെഎസ്ആര്‍ടിസിയിലെ വിവാദ സസ്‌പെന്‍ഷന്‍: ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍  (6 hours ago)

യുവതിയുള്‍പ്പെടെ നാല് പേര്‍ 114 ഗ്രാം എംഡിഎംഎയുമായി പിടിയില്‍  (6 hours ago)

ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ ആസൂത്രിതം  (8 hours ago)

പാലക്കാട്ടും മലപ്പുറത്തും ആശുപത്രി സന്ദര്‍ശനത്തില്‍ മുന്നറിയിപ്പ്  (8 hours ago)

അഹമ്മദാബാദ് വിമാനപകടം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഎഐബി പുറത്തിറക്കി  (8 hours ago)

യെമന്‍ സര്‍ക്കാരിന് മുന്നില്‍ അപേക്ഷ  (8 hours ago)

കൂട്ടുകാരുമായി കുളത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു  (9 hours ago)

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; സ്വാതന്ത്ര്യം ആഘോഷിക്കാന്‍ യുവാവ് ചെയ്തത്  (9 hours ago)

ജാനകി വിv/s സ്‌റ്റേറ്റ് ഒഫ് കേരള യുടെ റിലീസ് തീയതി എത്തി  (10 hours ago)

Malayali Vartha Recommends