സങ്കടക്കാഴ്ചയായി... കാന്താര 2വിന്റെ സെറ്റില്‍ മലയാളി നടന്‍ ഹൃദയാഘാതം മൂലം മരിച്ചു

മലയാളി നടന്‍ കാന്താര 2വിന്റെ സെറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ സ്വദേശിയായ നിജു വി കെ ആണ് മരിച്ചത്. അംഗുബെയിലെ ഷൂട്ടിങ് സെറ്റില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ വ്യാഴാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയാണ് കലാഭവന്‍ നിജു.
25 വര്‍ഷമായി മലയാള മിമിക്രി മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു. കലാഭവനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത് ഈ അടുത്ത കാലത്താണ്. മുന്‍പ് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ നിജു അഭിനയിച്ചിരുന്നു. ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാളികപ്പുറം എന്ന ചിത്രത്തിലെ നിജുവിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓഡിഷന്‍ വഴിയാണ് കാന്താരയില്‍ നിജുവിന് അവസരം ലഭിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ' എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ഋഷഭ് ഷെട്ടി നായകനാകുന്ന സിനിമയുടെ സെറ്റില്‍ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് നിജു.
https://www.facebook.com/Malayalivartha