Widgets Magazine
14
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82 വയസ്സുള്ള രോഗിയായ പിതാവിനെ മുഴുവൻ സമയവും പരിചരിക്കാൻ ജോലി ഉപേക്ഷിക്കാനിരുന്ന ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍; ആകാശത്ത് തന്റെ കരിയർ ആരംഭിക്കാനിരുന്ന ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദർ: ഉൾക്കൊള്ളാനാകാതെ ഇരു കുടുംബങ്ങൾ...


മൂന്ന് ദിവസത്തിനകം ഇന്ത്യയിലൊരു വിമാനാപകടം ഉണ്ടാകും; ഇതില്‍ ഒരാള്‍ രക്ഷപ്പെടും: 2025 ല്‍ ഒരു വന്‍ വിമാനാപകടം ഉണ്ടാകും: ഞെട്ടിച്ച് ആ പ്രവചനങ്ങൾ...


നിലമ്പൂരിലും വിവാദമായി പെട്ടി പരിശോധന..ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും, സഞ്ചരിച്ച വാഹനം കൈ കാണിച്ച് തടഞ്ഞ് നിർത്തി പോലീസ്..പെട്ടി തുറന്നപ്പോൾ..


അപകട സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഭഗവദ് ഗീതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.. ഒന്നാകെ ശക്തമായ തീപിടുത്തമുണ്ടായിട്ടും, വിശുദ്ധ ഗ്രന്ഥത്തിന് വലിയ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല..


എന്താണ് വിമാനത്തിന് സംഭവിച്ചതെന്ന ചര്‍ച്ചകള്‍ സജീവമാണ്.. അപകട കാരണം ബ്രിട്ടീഷ് വിദഗ്ധരും തെരയുകയാണ്.. കോ-പൈലറ്റ് വിങ് ഫ്‌ലാപ്പ് ഉയര്‍ത്തിയതാണോ എയര്‍ ഇന്ത്യ വിമാനം തകരാന്‍ കാരണം..

കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ വിവിധ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം...

14 JUNE 2025 04:56 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ വിവിധ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം. കോട്ടയം ഇടുക്കി ജില്ലയുടെ മലയോര മേഖലയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രികാല യാത്രാ നിരോധനവും ഏര്‍പ്പെടുത്തി. മൂന്നാര്‍ ഗ്യാപ് റോഡ് വഴിയുള്ള രാത്രികാല റോഡ് ഗതാഗതവും റോഡിന്റെ വശങ്ങളിലുള്ള വാഹനങ്ങളുടെ രാത്രിയും പകലുമുള്ള പാര്‍ക്കിങ്ങും ഇന്ന് മുതല്‍ മുതല്‍ ചൊവ്വാഴ്ച വരെ നിരോധിച്ചിരിക്കുകയാണ്.

കോട്ടയം, ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനത്തിനും ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് മഴ തുടരുന്നതിനാലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ജൂണ്‍ 15 വരെ നിരോധിച്ചതെന്ന് ജില്ല കലക്ടര്‍ .


റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിലെ റാണിപുരം ഉള്‍പ്പെടെ ടൂറിസം കേന്ദ്രങ്ങളും ജൂണ്‍ 14 ,15 തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കുകയില്ല.
അതേസമയം മഴമുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍ എന്നിവ പ്രവര്‍ത്തിക്കരുത് എന്നാണ് നിര്‍ദേശം. സ്‌പെഷ്യല്‍ ക്ലാസുകള്‍ അടക്കം നടത്തരുത് എന്നും ജില്ലാ കലക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ  (1 hour ago)

പെട്ടി പരിശോധിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് അന്‍വര്‍  (1 hour ago)

വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക  (1 hour ago)

വസ്തുക്കള്‍ കണ്ടാല്‍ 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കുക  (2 hours ago)

പൊതുജനാരോഗ്യ രംഗത്ത് പുതിയ ചുവടുവെയ്പ്പ്  (2 hours ago)

ഓസീസിനെ തകര്‍ത്ത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കന്നിക്കിരീടം  (3 hours ago)

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നുവെന്ന് വ്യോമയാന മന്ത്രി  (4 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി ഹണ്ടില്‍ എംഡിഎംഎ അടക്കം മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു  (4 hours ago)

82 വയസ്സുള്ള രോഗിയായ പിതാവിനെ മുഴുവൻ സമയവും പരിചരിക്കാൻ ജോലി ഉപേക്ഷിക്കാനിരുന്ന ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍; ആകാശത്ത് തന്റെ കരിയർ ആരംഭിക്കാനിരുന്ന ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദർ: ഉൾക്കൊള്ളാനാകാതെ ഇര  (4 hours ago)

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണസംഖ്യ 274 ആയി  (4 hours ago)

ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച സംസ്ഥാനതല ജെന്‍ എഐ ഹാക്കത്തോണില്‍ അണിചേര്‍ന്ന് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍  (4 hours ago)

സീതയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (4 hours ago)

മൂന്ന് ദിവസത്തിനകം ഇന്ത്യയിലൊരു വിമാനാപകടം ഉണ്ടാകും; ഇതില്‍ ഒരാള്‍ രക്ഷപ്പെടും: 2025 ല്‍ ഒരു വന്‍ വിമാനാപകടം ഉണ്ടാകും: ഞെട്ടിച്ച് ആ പ്രവചനങ്ങൾ...  (5 hours ago)

Nilambur By Election അരിച്ചു പെറുക്കി പരിശോധന;  (5 hours ago)

അത്ഭുതമായി ഈ പുണ്യഗ്രന്ഥം ;  (6 hours ago)

Malayali Vartha Recommends