മാമ്പൂ കണ്ടും മാംഗോ കണ്ടും ചതിക്കപ്പെടരുതേ.... എംഫോണ്‍: തന്ത്രമൊരുക്കിയത് വന്‍ തട്ടിപ്പിനെന്നു സൂചന; ഓണ്‍ലൈന്‍ വഴി ഫോണ്‍ ബുക്ക് ചെയ്യാന്‍ 500 രൂപ മാത്രം; പരസ്യ ഏജന്‍സികള്‍ക്കു ഒറ്റ ദിവസം നഷ്ടമായത് 60 ലക്ഷം

മുന്‍ നിര മാധ്യമങ്ങള്‍ പലതും ആഘോഷമായി നല്‍കുന്ന പരസ്യങ്ങള്‍ പലതും വലിയ തട്ടിപ്പുകളായി മാറുന്ന വാര്‍ത്തയാണ് അടുത്തിടെ കാണുന്നത്. ഇന്നലെ മുന്‍നിര മാധ്യമങ്ങളില്‍ വന്ന മാംഗോ ഫോണിന്റെ പരസ്യവും തുടര്‍ന്ന് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അറസ്റ്റുമാണ് കണ്ടത്. അതും പണം തട്ടിപ്പിന്.വലിയ പരസ്യം നല്‍കിയാല്‍ പിന്നെ ആ മാധ്യമങ്ങള്‍ തങ്ങളെക്കുറിച്ചുള്ള എതിര് വാര്‍ത്തകള്‍ തമസ്‌കരിക്കുമെന്നും ഇവര്‍ കണക്കൂട്ടുന്നു. ഇത്തരക്കാരുടെ പരസ്യം നല്‍കുമ്പോള്‍ അതിന്റെ പിന്നിലെ സത്യാവസ്ഥ അന്വേഷിക്കാന്‍ ഇവര്‍ക്ക് ബാധ്യതയില്ലേ. കോടികള്‍ കിട്ടുമ്പോള്‍ എന്ത് സത്യം അല്ലേ. വായിക്കുന്നവര്‍ മണ്ടന്‍മാരും.
ആപ്പിള്‍ എ ഡേ ഫ്‌ലാറ്റ് തട്ടിപ്പ്, ശാന്തിമഠം ഫ്‌ലാറ്റ് തുടങ്ങി തട്ടിപ്പുകള്‍ എത്ര വന്നാലും മലയാളികള്‍ പഠിക്കില്ല. ഇപ്പോള്‍ തട്ടിപ്പുകാര്‍ ഫ്‌ലാറ്റ് വിട്ട് മൊബൈലിലേക്ക് കൂടുമാറിയെന്ന് ചെറിയ വ്യത്യാസം മാത്രം. 251ന്റെ ഫോണും ഇപ്പോള്‍ ഒന്നും കേള്‍ക്കുന്നില്ല. എവിടെ വലിയ ലാഭം കിട്ടുമെന്ന വാര്‍ത്തകേട്ടാലേ ഒന്നു ചിന്തിക്കൂ. വലിയ ബുദ്ധിമാന്‍മാരെന്നു പറഞ്ഞ് അബദ്ധം കൂടുതല്‍ പറ്റുന്നവരാണ് മലയാളികള്‍.
കൊച്ചിയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ നിന്നും വ്യാജ ആധാരം ചമച്ച് 5 കോടി തട്ടിച്ചെന്നാണ് മാംഗോ ഉടമകള്‍ക്കെതിരെയുള്ള കേസ്. കൂടാതെ ഇവര്‍ വേറെയും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കൊച്ചിയില്‍ ആര്‍ഭാടമായി ലോഞ്ചിങ് നടത്തിയ ദിവസം തന്നെ ഉടമകള്‍ അറസ്റ്റിലായ എംഫോണ്‍ ഉടമകള്‍ ലക്ഷ്യമിട്ടിരുന്നത് കേരളത്തില്‍ വന്‍ തട്ടിപ്പിനെന്നു സൂചന. ഫോണിന്റെ വിലപോലും കൃത്യമായി പരസ്യത്തില്‍ നല്‍കാതെയായിരുന്നു തട്ടിപ്പ്. മലയാളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം എന്ന പേരില്‍ എല്ലാ മലയാള മാധ്യമങ്ങളിലും ഒന്നാം പേജില്‍ ഫുള്‍ പേജ് പരസ്യം നല്‍കിയായിരുന്നു ഈ എം ഫോണിന്റെ ലോഞ്ചിങ്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് വഞ്ചനാ കേസില്‍ പ്രതികളെ അറസ്റ്റു ചെയ്തത്. എം ഫോണിന്റെ ലോഞ്ചിങ് ദിവസമാണ് ലോഞ്ചിങ് നടന്ന ഹോട്ടിലെത്തി കൊച്ചി ഷാഡോ പൊലീസ് അവരെ അറസ്റ്റ് ചെയ്തത്. ബാങ്ക് ഓഫ് ബറോഡയുടെ കളമശ്ശേരി ശാഖയില്‍നിന്ന് വ്യാജ രേഖ ചമച്ച് രണ്ടരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലായിരുന്നു അറസ്റ്റ്. മൊബൈല്‍ ഫോണിന്റെ ലോഞ്ചിങ് നടക്കന്നതിന് തൊട്ടു മുമ്പ് ഹോട്ടിലെത്തി ഷാഡോ എസ് ഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടുകയായിരുന്നു.
മാംഗോ ഫോണ്‍ ഉടമകളായ ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരെ ഇന്നലെ വൈകുന്നേരത്തോടെ പൊലീസ് അറസ്റ്റു ചെയ്‌തെങ്കിലും ഫോണിന്റെ ലോഞ്ചിംഗിനായി അറസ്റ്റു ചെയ്ത പ്രതികളെ ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട് സഹായിക്കേണ്ടിയും വന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ മരട് ലേമെറിഡിയന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ലോഞ്ചിങ് ചടങ്ങിലാണ് അറസ്റ്റു ചെയ്ത പ്രതികള്‍ പൊലീസ് അകമ്പടിയോടെ എത്തിയത്.
രാത്രി വൈകി തുടങ്ങിയ ഫോണിന്റെ ലോഞ്ചിങ് ചടങ്ങിലാണ് പ്രതികളുമായി പൊലീസ് എത്തിയത്. തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിച്ചു. അറസ്റ്റിലായ പ്രതികളെ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്ന് ചില ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നെങ്കലും ഉന്നത രാഷട്രീയ ഇടപെടലുകളെ തുടര്‍ന്നായിരുന്നു വഴിവീട്ട ഈ നീക്കം. രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ നിയമങ്ങളെല്ലാം കാത്തില്‍പ്പറത്തുകയാണ് ഉണ്ടായത്. മോഡലുകളുടെ അകമ്പടിയോടെ ഫോണ്‍ ഇറക്കിയെന്ന് വരുത്തിയ ശേഷം പാര്‍ട്ടിയും സംഘടിപ്പിച്ചു. കലാപരിപാടിളും സംഘടിപ്പിച്ചിരുന്നു. ഇതിനെല്ലാം കാവല്‍ നില്‍ക്കേണ്ട അവസ്ഥയിലായി പൊലീസും.
കൊച്ചിയില്‍ ഈ പരിപാടി നടത്താന്‍ തയ്യാറെടുപ്പു നടത്തിയ വകയില്‍ മൂന്നു പരസ്യകമ്പനികള്‍ക്കു നഷ്ടമായത് മുപ്പതു ലക്ഷത്തിലേറെ രൂപയാണ്. എംഫോണ്‍ കമ്പനിയില്‍ നിന്നും അഞ്ചു ശതമാനം തുക മാത്രം വാങ്ങിയാണ് പരസ്യഏജന്‍സികള്‍ എല്ലാ പത്രങ്ങളിലും ഒന്നാം പേജില്‍ പരസ്യം നല്‍കിയത്. ഒരു മാസത്തെ സാവകാശം എല്ലാ പത്രങ്ങളും പരസ്യ ഏജന്‍സുകള്‍ക്കു പണം അടയ്ക്കുന്നതിനു അനുവദിച്ചു നല്‍കാറുണ്ട്. എംഫോണിന്റെ ലോഞ്ചിങ്ങിനു മുമ്പു തന്നെ സ്ഥാപനത്തിന്റെ ഉടമകള്‍ അറസ്റ്റിലായതോടെ പരസ്യ ഏജന്‍സികള്‍ വന്‍ പ്രതിസന്ധിയിലേയ്ക്കു എത്തിയിരിക്കുകയാണ്. കൊച്ചിയിലെ പ്രമുഖ പരസ്യകമ്പനിയാണ് ഏറെ പ്രതിസന്ധിയിലായത്. മലയാള മനോരമ പത്രത്തിന്റെ ഒന്നാം പേജില്‍ കേരളം മുഴുവനും പരസ്യം നല്‍കാന്‍ മുന്‍കൈ എടുത്തത് ഈ ഏജന്‍സിയായിരുന്നു. സ്ഥാപനത്തിന്റെ ഉടമകള്‍ തന്നെ പൊലീസ് പിടിയിലായതോടെ ഇനി പണം ലഭിക്കുമോ എന്ന ആശങ്കയിലാണ് ഏജന്‍സികള്‍.
എന്നാല്‍, ഫോണിന്റെ വില പോലും നല്‍കാതെ പരസ്യം നല്‍കിയതിലൂടെ കമ്പനി ഉടമകള്‍ വന്‍ തട്ടിപ്പിനാണ് ലക്ഷ്യമിട്ടതെന്ന സൂചനയാണ് പൊലീസും നല്‍കുന്നത്. കമ്പനിയുടെ ഉടമകള്‍ മുന്‍പ് പല തട്ടിപ്പു കേസിലും പ്രതികളായിരുന്നവരാണ്. ഫോണ്‍ ബുക്ക് ചെയ്യാന്‍ 500 രൂപ മാത്രം ആദ്യം ഓണ്‍ലൈന്‍ വഴി അടച്ചാല്‍ മതിയെന്നായിരുന്നു ഇവര്‍ പറയാന്‍ ഉദ്ദേശിച്ചിരുന്നത്. ഓണ്‍ലൈന്‍ വഴി ആദ്യം പണം അടയ്ക്കുന്നവര്‍ക്കു രണ്ടാഴ്ചയ്ക്കുള്ളില്‍ ഫോണ്‍ എത്തിച്ചു നല്‍കും. തുടര്‍ന്നു പണം നല്‍കിയാല്‍ മതിയെന്നും ഇവര്‍ വാഗ്ദാനം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. കോഴിക്കോട്ടും കൊച്ചിയിലും തൃശൂരിലും മുന്‍പ് മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പു നടത്തിയതിനു ഇവര്‍ക്കെതിരെ കേസുണ്ടെന്ന സൂചനയും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്ഥാപന ഉടമകള്‍ക്കെതിരെ കൂടുതല്‍ വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha