സ്വകാര്യ ബസിന്റെ ഡ്രൈവറുടെ മനഃസാന്നിധ്യം കൊണ്ട് രക്ഷിച്ചത് അനേകരുടെ ജീവിന്‍

തൊടുപുഴ-അടിമാലി റൂട്ടില്‍ സഞ്ചരിച്ചിട്ടുള്ളവര്‍ക്കറിയാം ആ റോഡിലെ അപകട സാധ്യതകളെക്കുറിച്ച്.
ഒരു വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിച്ച ബസ് ഡ്രൈവര്‍ കെ.എസ്. സുബാഷാണ് ഇപ്പോള്‍ നാട്ടിലെ താരമായിരിക്കുന്നത്. സിനിമാ രംഗങ്ങളെ വെല്ലുന്ന രീതിയിലാണ് സുബാഷ് തന്റെ മനക്കരുത്തില്‍ അപകട നിമിഷത്തോട് പ്രതികരിച്ചത്. നിയന്ത്രണം വിട്ട് കൊക്കയില്‍ പതിക്കുമായിരുന്ന ടൂറിസ്റ്റ് ബസിനെ സ്വകാര്യ ബസിന്റെ ഡ്രൈവര്‍ സ്വന്തം ബസ് കൊണ്ട് തടഞ്ഞിട്ടു. തൊടുപുഴ-അടിമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശക്തി ബസിന്റെ ഡ്രൈവര്‍ കെ.എസ്. സുബാഷാണ് മനഃസാന്നിധ്യം കൊണ്ട് വന്‍ ദുരന്തം ഒഴിവാക്കിയത്.
നേര്യമംഗലത്തിനടുത്ത് വാളറ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു സംഭവം. തൊടുപുഴയില്‍ നിന്ന് അടിമാലി ഭാഗത്തേക്കുള്ള യാത്രയിലായിരുന്നു ശക്തി ബസ്. റോഡിനു സമീപം വന്‍ കൊക്ക. ഒരു കാറിനു സൈഡ് കൊടുക്കുന്നതിനിടെയാണ് എതിരേ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് അതിവേഗം വരുന്നത് സുബാഷിന്റെ കണ്ണില്‍പെട്ടത്. അതു തന്റെ ബസില്‍ ഇടിക്കുമെന്ന് ഉറപ്പായതോടെ സുബാഷ് ഡ്രൈവിങ് സീറ്റില്‍ ചരിഞ്ഞുകിടന്ന് ബ്രേക്ക് ചവിട്ടിപ്പിടിച്ചു. ഒപ്പം ഹാന്‍ഡ് ബ്രേക്കും ഉപയോഗിച്ചു.പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസ് ഇടിച്ചെങ്കിലും ബ്രേക്കുകളുടെ ശക്തിയില്‍ നിശ്ചലമായി. രണ്ടു ബസുകളും കൊക്കയിലേക്കു പതിക്കാതെ രക്ഷപെടുകയും ചെയ്തു. യാത്രക്കാരും കേട്ടറിഞ്ഞവരുമെല്ലാം സുബാഷിനു മേല്‍ പ്രശംസ കോരിച്ചൊരിഞ്ഞു. ടൂറിസ്റ്റ് ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. അനവധി യാത്രക്കാരെ മരണത്തിന്റെ മുന്നില്‍ നിന്നും രക്ഷിച്ച സുഭാഷിന് എല്ലാവിധ ആശംസകളും നേരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha