മന്ത്രി കെ സി ജോസഫ് പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി, ഏത് രീതിയില്‍ എങ്ങനെ മാപ്പ് പറയണമെന്നത് മന്ത്രിക്ക് തീരുമാനിക്കാം

ക്രിമിനല്‍ കോടതിയലക്ഷ്യ കേസില്‍ മന്ത്രി കെ സി ജോസഫ് കോടതിയോട് മാപ്പ് പറഞ്ഞു. ഹൈക്കോടതിയില്‍ നേരിട്ടെത്തിയാണ് മാപ്പ് പറഞ്ഞത്. എന്നാല്‍ മാപ്പ് അപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല. മന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. പരസ്യ മാപ്പ് അപേക്ഷയാണ് മന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. വീണ്ടും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. മാര്‍ച്ച് 10 ന് വീണ്ടും കേസ് പരിഗണിക്കും.
കേരളത്തിലെ ജനങ്ങളോടാണ് മാപ്പ് പറയേണ്ടതെന്ന് കോടതി പറഞ്ഞു. ഏത് രീതിയില്‍ എങ്ങനെ മാപ്പ് പറയണമെന്നത് മന്ത്രിക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. മന്ത്രി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കുറ്റം സമ്മതിച്ചിട്ടില്ല. ജനങ്ങളുടെ ധാരണ മാറണം. കോടതിക്ക് മുന്നില്‍ വന്നോ സത്യവാങ്മൂലത്തിലൂടെയോ മാപ്പ് പറഞ്ഞാല്‍ ജനങ്ങള്‍ അറിയണമെന്നില്ല. അതിനാല്‍ ഒരു മാധ്യമത്തിലൂടെ മാപ്പ് പറയുന്നതായിരിക്കും ഉചിതമെന്ന് കോടതി നിരീക്ഷിച്ചു.
ഫെയ്‌സ്ബുക്കിലൂടെയാണ് ജഡ്ജിയെ അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശിച്ചത്. അതിനാല്‍ ഫെയ്‌സ്ബുക്കിലൂടെ തന്നെയാകാം മാപ്പ് പറയുന്നതെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിച്ചാല്‍ മതിയെന്ന് കോടതി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha