പെട്രോള്‍ പമ്പുടമകള്‍ നടത്തിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു

സംസ്ഥാനത്ത് പെട്രോള്‍ പമ്പുടമകള്‍ നടത്തി വന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. പമ്പുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. പുതിയ ലൈസന്‍സുകള്‍ തല്‍ക്കാലം വേണ്ടെന്ന് സര്‍ക്കാര്‍. ലൈസന്‍സുകള്‍ക്കായി ഏകജാലകസംവിധാനം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കി. പമ്പുകള്‍ ഉടന്‍ തുറക്കുമെന്ന് ഉടമകള്‍ അറിയിച്ചു.
നേരത്തെ, സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല. ഇതിനെ തുടര്‍ന്ന് വീണ്ടും ചര്‍ച്ച നടത്തുകയായിരുന്നു. പുതിയ ലൈസന്‍സുകള്‍ സ്വീകാര്യമല്ലെന്നായിരുന്നു എണ്ണകമ്പനികളുടെ നിലപാട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അവര്‍ അറിയിച്ചിരുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുളള പമ്പുകളും എണ്ണ കമ്പനികള്‍ നേരിട്ട് നടത്തുന്ന പമ്പുകളും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, പെട്രോള്‍ പമ്പുടമകളുടെ അനിശ്ചിതകാലസമരം മൂലം സംസ്ഥാനം ഇന്ധനക്ഷാമത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha