തന്നെ ചിരിക്കാത്തവനും ഗൗരവക്കാരനുമായി മാറ്റുന്നത് മാധ്യമങ്ങളാണെന്ന് പിണറായി

മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. തന്നെ ചിരിക്കാത്തവനും ഗൗരവക്കാരനുമായി മാറ്റുന്നത് മാധ്യമങ്ങളാണെന്ന് പിണറായി പറഞ്ഞു. തന്റെ ചിരിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ തന്നെ നല്‍കി തുടങ്ങിയിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.എന്റെ ഏത് ഭാവമാണ് നല്‍കണമെന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമോ? എന്ന ചോദ്യത്തിന് പിണറായി മറുപടി നല്‍കാന്‍ മറന്നില്ല. പ്രതീക്ഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി.ബാറുകള്‍ കേരളത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന അഭിപ്രായമില്ല.ബാറുകള്‍ സ്വന്തമായി തുടങ്ങിയതല്ലെന്ന് സര്‍ക്കാര്‍ വിളിച്ചുവരുത്തി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha