വി.എസ്. മത്സരിക്കും, വി.എസ്. അച്യുതാനന്ദനെ മത്സരിപ്പിക്കണമെന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോയുടെ നിര്‍ദേശം സെക്രട്ടേറിയറ്റ് തള്ളിയെന്നത് പച്ചക്കള്ളം,പാര്‍ട്ടി നടത്തുന്നത് ജനശ്രദ്ധ നേടാനുള്ള അടവെന്നാരോപണം

നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ മത്സരിപ്പിക്കണമെന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോയുടെ നിര്‍ദേശം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിയെന്ന ആരോപണം പച്ചക്കള്ളം. സിപിഎമ്മിന്റെ തന്നെ ചില നേതാക്കളുടെ സൃഷ്ടിയാണ് ഇത്തരം വാര്‍ത്തകളെന്നാണ് ആരോപണമുയരുന്നത്. വിഎസ് മത്സരിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര നേതാക്കളും സംസ്ഥാന സെക്രട്ടറിയേറ്റും വിഎസിനെ എകെജി സെന്ററിലേക്ക് വിളിച്ചു വരുത്തിയാണ് നിര്‍ദ്ദേശിച്ചത്. വിഎസ് ഇത് അംഗീകരിക്കുകയും പ്രചാരണ ചുമതല ഏറ്റെടുക്കുകയും ചെയ്തതായാണ് വിവരം. എന്നാല്‍ ചില മാധ്യമങ്ങള്‍ വിഎസിനെ ഇത്തവണയും സീറ്റില്ലെന്നും വിഎസിനെ സംസ്ഥാന നേതൃത്വം പടിക്ക് പുറത്താക്കി എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വന്നത്. ഇതിന് പിന്നില്‍ ചില സിപിഎം നേതാക്കളെന്ന് ആരോപണവും ശക്തമാണ്. എന്നാല്‍ മാധ്യമ വാര്‍ത്തകള്‍ക്കെതിരെ സിപിഎം കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ട്. അടുത്ത ആഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ സ്ഥാനാര്‍ഥിപ്പട്ടിക അംഗീകരിക്കും. വിഎസിനും പിണറായിക്കും പ്രചാരണത്തിന്റെ പൂര്‍ണ ചുമതല നല്‍കുകയും ചെയ്യും.
എന്നാല്‍ കഴിഞ്ഞ ദിവസമ വി.എസ്. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ നയിക്കണമെന്ന അഭിപ്രായത്തെ ഭൂരിപക്ഷം സെക്രട്ടേറിയറ്റ് അംഗങ്ങളും അനുകൂലിച്ചു. ഇതോടെ ഇന്നു ചേരുന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ സെക്രട്ടറിയേറ്റിന്റെ തീരുമാനവും പിബി നിര്‍ദ്ദേശവും ചര്‍ച്ച ചെയ്യും. ഭൂരിപക്ഷം നേതാക്കളും വി.എസിനെ മത്സരരംഗത്തു നിന്നു മാറ്റി നിര്‍ത്തണമെന്ന് അഭിപ്രായമില്ല.
എന്നാല്‍ വിവാദങ്ങളുണ്ടാകാതെ ഇക്കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം.
വി.എസ്. മത്സരിക്കണമെന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോയുടെ നിലപാട് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ എ.കെ.ജി. സെന്ററില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉന്നയിച്ചു. വി.എസ്. മത്സരിക്കുകയും തെരഞ്ഞെടുപ്പിനെ നയിക്കുകയും വേണമെന്നാണു പോളിറ്റ് ബ്യൂറോയുടെ അഭിപ്രായമെന്ന് സെക്രട്ടേറിയറ്റില്‍ യെച്ചൂരി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ വിജയം അനിവാര്യമാണ്. വി.എസിന്റെ സ്വീകാര്യത തെരഞ്ഞെടുപ്പില്‍ മുന്നണിക്കു ഗുണം ചെയ്യും. വി.എസും പിണറായിയും ഒന്നിച്ചു തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണു പാര്‍ട്ടി പോളിറ്റ് ബ്യൂറോയുടെ നിലപാടെന്നും യോഗത്തില്‍ യെച്ചൂരി പറഞ്ഞു. സംസ്ഥാനത്ത് എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യമാണു നിലനില്‍ക്കുന്നത്. വീണ്ടും വിവാദമുണ്ടാക്കുന്നതു തെരഞ്ഞെടുപ്പില്‍ മുന്നണിക്കു ഗുണം ചെയ്യില്ല. ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാക്കാതെ വി.എസിനെ തെരഞ്ഞെടുപ്പ് രംഗത്തിറക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
യെച്ചൂരിയുടെ നിര്‍ദേശത്തെ ഇ.പി. ജയരാജനടക്കമുള്ള നേതാക്കള്‍ അനുകൂലിച്ചു. വി.എസ്. മത്സരിക്കുന്നതാണ് മുന്നണിക്കു ഗുണം ചെയ്യുകയെന്നും ജയരാജന്‍ പറഞ്ഞു. വി.എസിനെ മത്സരിപ്പിക്കുന്നതാണു നല്ലതെന്ന് എളമരം കരീം യോഗത്തില്‍ ആവശ്യപ്പെട്ടതായാണു വിവരം. ഇതേ നിലപാടു തന്നെ തോമസ് ഐസക്കും കേന്ദ്രകമ്മിറ്റി അംഗമായ പി.കെ. ശ്രീമതിയും സ്വീകരിച്ചു. അഭിപ്രായഭിന്നതകളില്ലാതെ ഉചിതമായ തീരുമാനമെടുക്കുന്നതാണ് നല്ലതെന്ന് എ. വിജയരാഘവനും യോഗത്തില്‍ പറഞ്ഞു.
എന്നാല്‍ വി.എസ്. തെരഞ്ഞെടുപ്പില്‍ നിന്നു മാറി എല്‍.ഡി.എഫിനെ നയിക്കണമെന്ന എ.കെ. ബാലന്റെ അഭിപ്രായത്തിന് സെക്രട്ടേറിയറ്റില്‍ മുന്‍തൂക്കം ലഭിച്ചു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും വി.എസ്. ഇടതുമുന്നണിയെ തെരഞ്ഞെടുപ്പില്‍ നയിക്കണമെന്ന നിലപാടിനോടു യോജിച്ചു. പക്ഷേ മത്സരിക്കാതെ വി.എസ്. മുന്നില്‍ നിന്നു നയിക്കണമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. സെക്രട്ടേറിയറ്റ് യോഗത്തിനിടെ വി.എസിനെ യെച്ചൂരി എ.കെ.ജി. സെന്ററില്‍ വിളിച്ച് വരുത്തി സെക്രട്ടറിയറ്റ് തീരുമാനം അറിയിച്ചു.
വിവാദമുണ്ടാക്കി ഇത്തവണ താന്‍ മത്സരിക്കാനില്ലെന്നും തര്‍ക്കിച്ചു മത്സരിക്കാന്‍ താനില്ലെന്നും മത്സരത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തന്നെ അനുവദിക്കണമെന്നുമുള്ള നിലപാട് യെച്ചുരിയുമായുള്ള കൂടിക്കാഴ്ചയില്‍ വി.എസ്. പറഞ്ഞതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നില്‍ ചില നേതാക്കളാണെന്നാണ് സിപിഎം കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha