സ്റ്റാച്യുവിന് ഇനി ഹൈടെക് ബസ് സ്റ്റാന്റ് സ്വന്തം

മന്ത്രി വി.എസ്. ശിവകുമാറും നടന്‍ അനൂപ് മേനോനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ച് സ്റ്റാച്യു ജംക്ഷനു സമീപം ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു തുടക്കം. തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ 17 ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ കൂടി ഒരു മാസത്തിനകം തുടങ്ങുമെന്നു മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
24 മണിക്കുറും സൗജന്യ വൈ ഫൈ സേവനം, ഗുണമേന്മയുള്ള ഇരിപ്പിടങ്ങള്‍, ടൈലുകളുപയോഗിച്ച് ആകര്‍ഷകമാക്കിയ ഫ്‌ളോര്‍, രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ എഫ്എം റേഡിയോ, മൊബൈലുകളും ലാപ്‌ടോപ്പുകളും ചാര്‍ജ് ചെയ്യാന്‍ പ്രത്യേക സംവിധാനം, ന്യൂസ്‌പേപ്പര്‍ മാഗസിന്‍ കിയോസ്‌ക്കുകള്‍, സര്‍ക്കാരിന്റെ അറിയിപ്പുകള്‍ക്കായി പ്രത്യേക യുഎസ്ബി ഓഡിയോ സംവിധാനം തുടങ്ങിയവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്. സൗരോര്‍ജ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മെക്‌സിക്കന്‍ കാര്‍പെറ്റ് ഗ്രാസ് ഉപയോഗിച്ച പുല്‍ത്തകിടി, റോയല്‍പാം വൃക്ഷങ്ങള്‍, ഗോള്‍ഡന്‍ സൈപ്രസ് പ്ലാന്റുകള്‍, നന്ദ്യാര്‍വട്ടച്ചെടികള്‍ എന്നിവ കൂടി സ്ഥാപിച്ചു കാത്തിരിപ്പു കേന്ദ്രങ്ങളെ മനോഹരമാക്കും.
മന്ത്രി വി.എസ്. ശിവകുമാറിന്റെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 89,74,800 രൂപ വിനിയോഗിച്ചാണ്. പൊതുമരാമത്തുവകുപ്പിനു കീഴിലുള്ള, സര്‍ക്കാര്‍ ഏജന്‍സിയായ പ്രതീക്ഷ ബസ് ഷെല്‍ട്ടേര്‍സിനാണു നിര്‍മാണച്ചുമതല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha