ഒ. രാജഗോപാല്‍ നേമത്തും നടന്‍ സുരഷ് ഗോപി തിരുവനന്തപുരത്തും ബിജെപി സ്ഥാനാര്‍ഥി, കഴക്കൂട്ടത്ത് വി. മുരളീധരന്‍ തന്നെ മത്സരിക്കും, പൂര്‍ണ്ണ സ്ഥാനാര്‍ഥി പട്ടിക മാര്‍ച്ച് അഞ്ചിന്

മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജ്‌ഗോപാലിനെ നേമത്ത് വീണ്ടും മത്സരിപ്പിക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം ബിജെപി സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടു. മാത്രമല്ല മത്സരിക്കാനില്ലെന്ന് അറിയിച്ച നടന്‍ സുരേഷ് ഗോപിയെ തിരുവന്തപുരം മണ്ഡലത്തിലും സ്ഥാനാര്‍ഥിയാക്കാനാണ് കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. സുരഷ് ഗോപിയുമായി സംസാരിച്ച് തീരുമാനത്തിലെത്താന്‍ കേന്ദ്രം മുന്‍ അധ്യക്ഷന്‍ വി മുരളീധരനെ ചുമതലപ്പെടുത്തി. അനിശ്ചിതത്വത്തിലായ കഴക്കൂട്ടംസീറ്റും മുരളീധരന് നല്‍കും.
ഒ രാജഗോപാല്‍ മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വംമാണ് തീരുമാനമെടുത്തത്. രാജഗോപാല്‍ നേമത്തു സ്ഥാനാര്‍ഥിയാകണമെന്നു പാര്‍ട്ടി കേന്ദ്ര നേതൃത്വം അഭ്യര്‍ഥിച്ചു. സ്ഥാനാര്‍ഥി നിര്‍ണയവും സഖ്യരൂപീകരണവും ചര്‍ച്ച ചെയ്യാന്‍ ഇന്നു തിരുവനന്തപുരത്തു ചേരുന്ന ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിനു മുന്നോടിയായി ഇന്നലെ ഡല്‍ഹിയില്‍ സംഘടനാ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം ലാലും സംസ്ഥാന തിരഞ്ഞെടുപ്പു മാനേജ്‌മെന്റ് സമിതി കണ്‍വീനര്‍ വി. മുരളീധരനുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്ര നേതൃത്വം നിലപാടു അറിയിച്ചത്.
മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്നു രാജഗോപാല്‍ നേരത്തേ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ഇന്നു ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ അദ്ദേഹത്തോട് സ്ഥാനാര്‍ഥിയാകാന്‍ പാര്‍ട്ടി ഔപചാരികമായി ആവശ്യപ്പെടും. ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക അഞ്ചിനു പ്രഖ്യാപിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. പട്ടിക തയാറാക്കാനായി സംസ്ഥാന തിരഞ്ഞെടുപ്പു സമിതിയുടെ യോഗം അഞ്ചിനു ചേരും.
തര്‍ക്കങ്ങള്‍ സൃഷ്ടിക്കാതെ പ്രമുഖ നേതാക്കള്‍ക്കു താല്‍പര്യമുള്ള മണ്ഡലങ്ങള്‍ നല്‍കണമെന്നാണു കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. പ്രമുഖ നേതാക്കള്‍ മല്‍സരിക്കാന്‍ പരിഗണിക്കുന്ന മണ്ഡലങ്ങളില്‍ ജില്ലാ ഘടകങ്ങള്‍ പ്രാദേശിക നേതാക്കളെയും നിര്‍ദേശിച്ച സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍.
കഴക്കൂട്ടം ഒഴികെയുള്ള മണ്ഡലങ്ങളിലൊന്നും സ്ഥാനാര്‍ഥിയാകാന്‍ തനിക്കു താല്‍പര്യമില്ലെന്നു വി. മുരളീധരന്‍ നേതൃത്വത്തെ അറിയിച്ചു. മുരളീധര പക്ഷക്കാരനായ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനു മഞ്ചേശ്വരം അല്ലെങ്കില്‍ കാസര്‍കോട് മണ്ഡലത്തിലാണു താല്‍പര്യമെന്നും അറിയിച്ചിട്ടുണ്ട്. ബിജെപിയില്‍ തര്‍ക്കവിഷയമായ പി.പി. മുകുന്ദന്റെ സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha