ഗണേഷ്‌കുമാറിനെതിരേ ജഗദീഷ് പോരാട്ടത്തിന്?

നടന്‍ ജഗദീഷ് കോണ്‍ഗ്രസിന്റെ സാധ്യത പട്ടികയില്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ജഗദീഷ് കെപിസിസി നേതൃത്വത്തെ അറിയിച്ചു. ഇതേതുടര്‍ന്ന് കെപിസിസിയുടെ പ്രാഥമിക സാധ്യത പട്ടികയില്‍ താരത്തെ ഉള്‍പ്പെടുത്തി.
യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ്-ബി എംഎല്‍എയും സിനിമ താരവുമായ കെ.ബി.ഗണേഷ്‌കുമാറിനെതിരേ പത്തനാപുരത്ത് ജഗദീഷിനെ പോരാട്ടത്തിനിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും പത്തനാപുരത്ത് യുഡിഎഫിന്റെ പൊതു പരിപാടികളില്‍ കഴിഞ്ഞ ദിവസം ജഗദീഷ് പങ്കെടുത്തത് അഭ്യൂഹം വര്‍ധിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha