സങ്കടക്കാഴ്ചയായി... കണ്ണൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ അന്തരിച്ചു.

കണ്ണൂരില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ അന്തരിച്ചു. ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ മട്ടന്നൂര്‍ ചാവശേരി ശ്രീനിലയത്തില്‍ രാഗേഷ് കായലൂര്‍ (51)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ദേശാഭിമാനിയിലും 12 മണിക്ക് മട്ടന്നൂരിലും പൊതുദര്‍ശനം നടക്കും. ഒരു മണിക്ക് വീട്ടിലെത്തിച്ചശേഷം നാലിന് മട്ടന്നൂര്‍ നഗരസഭയുടെ പൊറോറയിലെ നിദ്രാലയത്തിലാണ് സംസ്‌കാരം നടക്കുക .
ഞായറാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ മട്ടന്നൂര്‍ ഇരിട്ടി റോഡില്‍ കോടതിക്കുസമീപത്ത് ഉണ്ടായ അപകടത്തിലാണ് രാഗേഷിന് പരിക്കേറ്റത്.
റോഡ് മുറിച്ചുകടക്കുന്നതിനിടെ ടോറസ് ലോറിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഗേഷിനെ കണ്ണൂര്‍ എകെജി ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഏഴരയോടെയാണ് അന്ത്യമുണ്ടായത്.
ദീര്‍ഘകാലം ദേശാഭിമാനി മട്ടന്നൂര്‍ ഏരിയാ റിപ്പോര്‍ട്ടറായിരുന്നു. 2008 ല്‍ കണ്ണൂര്‍ ദേശാഭിമാനിയില്‍ പ്രൂഫ് റീഡറായി. കാസര്‍കോട് ബ്യൂറോയിലും റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിരുന്നു. ഇപി ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു അദ്ദേഹം. പരേതനായ എസി രാഘവന്‍ നമ്പ്യാരുടെയും ഓമനയുടെയും മകനാണ്. ഭാര്യ: ജിഷ (കിന്‍ഫ്ര, ചോനാടം). മക്കള്‍: ശ്രീനന്ദ രാഗേഷ്, സൂര്യതേജ്.
" "
https://www.facebook.com/Malayalivartha