Widgets Magazine
25
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാ കിടപ്പുരോഗികള്‍ക്കും പരിചരണം: നിര്‍ണായക ചുവടുവയ്പ്പുമായി കേരളം; കേരള കെയര്‍: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും


വ്യോമപാതയിലെ വിമാനങ്ങൾക്ക് ഗുരുതര ഭീഷണിയായി പക്ഷിക്കൂട്ടം.. എൻജിൻ പ്രവർത്തനരഹിതമാവും, ​തീപിടിക്കാനും സാദ്ധ്യതയുണ്ട്..എയർപോർട്ട് അതോറിട്ടി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്..


ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാനിയൻ, ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു..ള്ള കുടുംബ വീട്ടിൽ വെച്ചാണ് ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട്..


ബങ്കറിൽ നിന്ന് പുറത്ത് വരാൻ അലി ഖമനേയിക്ക് പേടി..അതീവ സുരക്ഷയുള്ള ഒരു സ്ഥലത്തേക്ക് മാറ്റി, അദ്ദേഹത്തിന്റെ സുരക്ഷ അതീവ രഹസ്യവും ഉന്നതവുമായ ഒരു യൂണിറ്റ് കൈകാര്യം ചെയ്യുന്നു..


കിലോമീറ്ററുകൾ താണ്ടി വീട്ടിലെത്തിയ ജിനു തിരിച്ചറിഞ്ഞത് പൊള്ളുന്ന സത്യം; താങ്ങാനാകാതെ മകന്റെ മൃതദേഹത്തിനരുകിൽ തളർന്നു വീണു...

എല്ലാ കിടപ്പുരോഗികള്‍ക്കും പരിചരണം: നിര്‍ണായക ചുവടുവയ്പ്പുമായി കേരളം; കേരള കെയര്‍: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

24 JUNE 2025 05:16 PM IST
മലയാളി വാര്‍ത്ത
സംസ്ഥാനത്തെ കിടപ്പുരോഗികളായ എല്ലാവര്‍ക്കും കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടേയും 'കേരള കെയര്‍' പാലിയേറ്റീവ് ശൃംഖലയുടെ പ്രവര്‍ത്തനത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 28ന് വൈകിട്ട് 4ന് എറണാകുളം കളമശ്ശേരി രാജഗിരി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് നടത്തുന്ന സുപ്രധാന ഇടപെടലുകളിലൊന്നാണ് സാര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവകേരളം കര്‍മ്മപദ്ധതി രണ്ട് ആര്‍ദ്രം മിഷനിലെ പത്ത് പ്രധാന പ്രവര്‍ത്തന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയര്‍. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചു. കിടപ്പിലായ എല്ലാ രോഗികള്‍ക്കും ശാസ്ത്രീയ പരിചരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സാന്ത്വന പരിചരണം ഏകോപിപ്പിക്കുന്നതിന് കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ അഭിമുഖ്യത്തിലാണ് 'കേരള കെയര്‍' പാലിയേറ്റീവ് ഗ്രിഡ് രൂപീകരിച്ചിട്ടുള്ളത്. പാലിയേറ്റീവ് കെയര്‍ രംഗത്തുള്ള എല്ലാ സന്നദ്ധ സംഘടനകളേയും കൂട്ടായ്മകളേയും ഗ്രിഡിന്റെ ഭാഗമാക്കും. സന്നദ്ധ സംഘടനകള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രാഥമിക രജിസ്‌ട്രേഷനും ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ രജിസ്ട്രഷനും നല്‍കി വരുന്നു. നിലവില്‍ 1043 സ്ഥാപനങ്ങള്‍ ഗ്രിഡിന്റെ ഭാഗമായി.

പ്രയാസമനുഭവിക്കുന്ന രോഗികളെ ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും പരിചരിക്കാന്‍ തയ്യാറായ സന്നദ്ധ പ്രവര്‍ത്തകരെയും ഗ്രിഡിന്റെ ഭാഗമാക്കി വരുന്നു. അവര്‍ക്ക് സന്നദ്ധസേന പോര്‍ട്ടല്‍ (https://sannadhasena.kerala.gov.in/volunteerregistration) വഴി രജിസ്റ്റര്‍ ചെയ്ത് പാലിയേറ്റീവ് ഗ്രിഡിന്റെ ഭാഗമാകാം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കും. നിലവില്‍ 7765 സന്നദ്ധ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇവരുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ പാലിയേറ്റീവ് ഗ്രിഡിലൂടെ നിരീക്ഷിച്ച് എല്ലാ കിടപ്പ് രോഗികള്‍ക്കും പരിചരണം ഉറപ്പാക്കുന്നു.   -- 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൊവിനോ തോമസിന്റെ പള്ളിച്ചട്ടമ്പി ആരംഭിച്ചു; സംവിധാനം ഡിജോ ജോസ് ആൻ്റണി  (4 hours ago)

വ്യാജ ബോംബ് ഭീഷണി നടത്തിയ വനിതാ എന്‍ജിനീയര്‍ അറസ്റ്റില്‍  (6 hours ago)

നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍  (6 hours ago)

കാര്‍ കണ്ടെയ്‌നറില്‍ ഇടിച്ച് നവവരന് ദാരണാന്ത്യം  (7 hours ago)

പതിനാലുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 19 വയസ്സുകാരന്‍ അറസ്റ്റില്‍  (7 hours ago)

എല്ലാ കിടപ്പുരോഗികള്‍ക്കും പരിചരണം: നിര്‍ണായക ചുവടുവയ്പ്പുമായി കേരളം; കേരള കെയര്‍: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും  (9 hours ago)

Trivandrum-airspace വിമാനങ്ങൾക്ക് ഗുരുതര ഭീഷണി  (9 hours ago)

പലതവണ മർദ്ദനവും പിടിവലിയും നടന്നു; മൂന്ന് ദിവസം നീണ്ട ക്രൂര മർദ്ദനം: ഷഫീനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എല്ലാം...  (9 hours ago)

Iran അടുത്തവനെയും തീർത്തു  (9 hours ago)

Khamenei protection ഖമേനി പുറം ലോകവുമായി ബന്ധം ഉപേക്ഷിച്ചു  (10 hours ago)

കിലോമീറ്ററുകൾ താണ്ടി വീട്ടിലെത്തിയ ജിനു തിരിച്ചറിഞ്ഞത് പൊള്ളുന്ന സത്യം; താങ്ങാനാകാതെ മകന്റെ മൃതദേഹത്തിനരുകിൽ തളർന്നു വീണു...  (10 hours ago)

KOZHIKODE ഒരുമുഴം മുന്നേ എറിഞ്ഞ് ഇന്ത്യ  (10 hours ago)

പൂട്ടിക്കിടക്കുന്ന റിസോര്‍ട്ടില്‍ മോഷണം  (13 hours ago)

V S-ന്റെ നില ഗുരുതരം ICU-വിൽ നടക്കുന്നത് മുഖ്യൻ നേരിട്ടെത്തി  (14 hours ago)

രണ്ടായിരം കോടി രൂപയുടെ കരാറിന്  (14 hours ago)

Malayali Vartha Recommends