ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി...

ആഗോള വിപണിയില്‍ ഉണ്ടായ മുന്നേറ്റം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയില്‍ 25,000ന് മുകളിലാണ് വ്യാപാരം തുടരുന്നത്.
പ്രധാനമായി ഐടി, എണ്ണ, പ്രകൃതി വാതക ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം അയവ് വന്നതിനെ തുടര്‍ന്ന് എണ്ണ വില കുത്തനെ കുറഞ്ഞിട്ടുണ്ടായിരുന്നു. ഇതാണ് എണ്ണ, പ്രകൃതി വാതക ഓഹരികളില്‍ പ്രതിഫലിച്ചത്.
നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 68 ഡോളറില്‍ താഴെയാണ്. ഇന്ന് ഏഷ്യന്‍ വിപണി നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്്. ടൈറ്റന്‍ കമ്പനി, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, എച്ച്സിഎല്‍ ടെക്, നെസ് ലെ തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നേട്ടമുണ്ടാക്കിയത്.
അതേസമയം ഭാരത് ഇലക്ട്രോണിക്സ്, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. അതിനിടെ രൂപയുടെ മൂല്യവും ഉയര്‍ന്നു. 13 പൈസയുടെ നേട്ടമുണ്ടായതോടെ, 86ല്‍ താഴെ എത്തി നില്‍ക്കുകയാണ് രൂപയുടെ മൂല്യം. ഡോളറിനെതിരെ 85.92 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം തുടരുന്നത്.
"
https://www.facebook.com/Malayalivartha