ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് തെറിച്ചുവീണ യാത്രക്കാരന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് തെറിച്ചുവീണ യാത്രക്കാരന് ദാരുണാന്ത്യം. ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി കൃഷ്ണചന്ദ്രനാണ് (35) മരിച്ചത്.
കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ടേക്ക് വരുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ചന്ദ്രാപുരത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. ചവിട്ടുപടിയില്‍ ഇരുന്ന കൃഷ്ണചന്ദ്രന്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha