പെട്ടന്നൊരു പ്രതിസന്ധി..ഇന്ത്യയ്ക്ക് പേടിക്കാനില്ല.. മൂന്നിടങ്ങളില്‍ ഇന്ത്യ തന്ത്രപരമായ എണ്ണശേഖരവും ഒരുക്കിവെച്ചിട്ടുണ്ട്..ണ് പത്ത് ദിവസത്തോളം ഉപയോഗിക്കാന്‍ പാകത്തില്‍ കരുതല്‍ ശേഖരവും സജ്ജം..

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തീര്‍ന്നു. ഇസ്രയേലും ഇറാനും കഴിഞ്ഞ രാത്രി മിസൈലുകള്‍ പരസ്പരം വര്‍ഷിച്ചില്ല. അമേരിക്ക എല്ലാം നിരീക്ഷിച്ചു. പ്രശ്‌നം തീരുന്നുവെന്നാണ് സൂചന. പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ രൂക്ഷമാവുകയും തന്ത്രപ്രധാന ഹോര്‍മൂസ് കടലിടുക്കില്‍ തടസം നേരിടുകയും ചെയ്താല്‍ ലോകത്തെ ഇന്ധന വിതരണം ആകെ ആശങ്കയിലാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാൽ യു എ ഇ പറഞ്ഞത് ഹോർമുസ് കടലിടുക്ക് അല്ലെങ്കിൽ മറ്റൊരു ബദൽ മാർഗം ഞങ്ങൾക്ക് മുൻപിൽ ഉണ്ട് എന്നാണ് . ഇവിടെ ഇന്ത്യക്കടക്കം യുദ്ധം നീണ്ടു പോയാൽ പ്രശ്‌നം വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു .
എന്നാൽനിലവില്‍ ഇന്ത്യയിലേക്കുള്ള പെട്രോളിയം ടാങ്കറുകളുടെ ഭൂരിഭാഗവും ഹോര്‍മൂസ് കടലിടുക്ക് വഴിയല്ല രാജ്യത്തേക്ക് എത്തുന്നത്.ഇതിന് പുറമെ അടിയന്തര ആവശ്യത്തിനായി രാജ്യത്തിന്റെ മൂന്നിടങ്ങളില്‍ ഇന്ത്യ തന്ത്രപരമായ എണ്ണശേഖരവും ഒരുക്കിവെച്ചിട്ടുണ്ട്. 70-74 ദിവസം വരെ രാജ്യത്തിന് ആവശ്യമായ പെട്രോളിയം ഉത്പന്നങ്ങള്‍ എല്ലാസമയത്തും ഇന്ത്യയിലുണ്ട്. ഇതിന് പുറമെയാണ് പത്ത് ദിവസത്തോളം ഉപയോഗിക്കാന്‍ പാകത്തില്‍ കരുതല്‍ ശേഖരവും സജ്ജം. പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ സ്ട്രാറ്റെജിക് പെട്രോളിയം റിസര്‍വ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ് ഈ കേന്ദ്രങ്ങള്‍.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, കര്‍ണാടകയിലെ മംഗളൂരു, പദൂര്‍ എന്നീ സ്ഥലങ്ങളിലായി ഭൂമിക്കടിയില്‍ 5.33 മില്യന്‍ മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍ ശേഖരമാണുള്ളത്.ഭൗമോപരിതലത്തില്‍ നിന്നും 90 മീറ്റര്‍ താഴ്ചയില്‍ കിലോമീറ്ററുകളോളം നീളത്തിലുള്ള കരിങ്കല്‍ അറകളിലാണ് എണ്ണ സൂക്ഷിക്കുന്നത്. 30 നില കെട്ടിടത്തിന്റെ ആഴത്തിലാണ് ഈ അറകളുള്ളത്. രാജ്യത്തിന് ആവശ്യമായി വരുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ 80 ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയിലൂടെയാണ് ഇന്ത്യ കണ്ടെത്തുന്നത്. പ്രതിദിനം 5 മില്യന്‍ ബാരല്‍ എണ്ണയാണ് ഇന്ത്യക്ക് ആവശ്യമായി വരുന്നത്.
മുന്‍കാലങ്ങളില്‍ തിരഞ്ഞെടുത്ത ചില രാജ്യങ്ങളില്‍ നിന്ന് മാത്രമാണ് ഇന്ത്യയുടെ എണ്ണവാങ്ങിയിരുന്നത്. ഇന്ന് നാല്‍പതിലധികം രാജ്യങ്ങളില്‍ നിന്നം വാങ്ങുന്നു.ഏപ്രില്‍-മെയ് മാസങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ വാങ്ങിയത് റഷ്യയില്‍ നിന്നാണൈന്ന് വ്യക്തം. അതുകൊണ്ട് തന്നെ പെട്ടന്നൊരു പ്രതിസന്ധി വന്നാൽ അതിനെ തരണം ചെയ്യാനുള്ള പരിഹാരം ഇന്ത്യയുടെ കൈയിൽ ഉണ്ട്
https://www.facebook.com/Malayalivartha