Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ചെങ്ങന്നൂർ അസോസിയേഷൻ' ഫിലഡൽഫിയയ്ക്ക് (CAP) വർണ്ണോജ്വല തുടക്കം

25 JUNE 2025 03:56 PM IST
മലയാളി വാര്‍ത്ത

ഫിലഡൽഫിയയുടെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ചെങ്ങന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന  'ചെങ്ങന്നൂർ അസോസിയേഷന്റെ' (CAP)  പ്രവർത്തനോൽഘാടനം ജൂൺ 21-ാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതൽ കാസ്സി റെസ്റ്റോറന്റിൽവച്ച് വർണ്ണോജ്വലമായി നടത്തപ്പെട്ടു. ഷിബു വർഗീസ്  കൊച്ചുമoത്തിന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ഫിലാഡൽഫിയ മലയാളികൾക്ക് സുപരിചിതനും, ഫിലഡൽഫിയയിലെ സീനിയർ വൈദീകനുമായ     ഫാദർ ചാക്കോ പുന്നുസ്, നിറഞ്ഞ സദ്ദസ്സിനെ സാക്ഷ്യമാക്കി പ്രാത്ഥനയോടുകൂടി, ഭദ്രദീപം തെളിയിച്ചുകൊണ്ട്  ഉത്ഘാടനകർമ്മം  നിർവ്വഹിച്ചു.

ആലപ്പുഴ ജില്ലയിൽ ഉൾപ്പെട്ട ചെങ്ങന്നൂർ എന്ന പട്ടണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും,  അതിന്റെ ചരിത്രത്തെക്കുറിച്ചും, അമേരിക്കയിൽ ചെങ്ങന്നൂർ നിവാസികളുടെ  കൂട്ടായ്മകളുടെ ആവശ്യകതയെയും, പ്രാധാന്യത്തെയും കുറിച്ചും പുന്നൂസ് അച്ചൻ വളരെ വിശദമായി വ്യക്തമാക്കി. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള ചെങ്ങന്നൂർ നിവാസികൾ എല്ലാവരും ഒത്തുചേരുന്ന ഒരു വലിയ കൂട്ടായ്മയായി ഭാവിയിൽ ഇത് വളർന്നു പന്തലിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.  പ്രോഗ്രാമിന്റെ MC ആയി ശ്രീ രാജു ശങ്കരത്തിൽ പരിപാടിയുടെ മാറ്റു കൂട്ടി.

ശ്രീ ജോർജ് കുര്യൻ, ബെന്നി മാത്യു, സതീഷ് കുരുവിള, കോശി ഡാനിയേൽ, സക്കറിയ തോമസ്, ജോസ് സക്കറിയാ, ജെസ്സി മാത്യു, വർഗീസ് ജോൺ, തോമസ് സാമുവൽ,  അനിൽ ബാബു എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ചെങ്ങന്നൂർ അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ ഉത്‌ഘാടനവും തദവസ്സരത്തിൽ  നടത്തപ്പെട്ടു.  ജെസ്സി മാത്യു,  മിനി കോശി , സുനു വർഗീസ്. ആനി സക്കറിയാ എന്നിവരെ വനിതാ കോർഡിനേറ്റർസ് ആയി യോഗം തിരഞ്ഞെടുത്തു. മാത്യൂസ് ടി വർഗീസ്, ജോയൽ സതീഷ്,  ഏഞ്ചലിന മാത്യു എന്നിവരുടെ നേതൃത്വത്തിൽ  യൂത്ത് വിംഗ് കോർഡിനേറ്റേഴ്‌സ് ടീമും രൂപംകൊണ്ടു.  അസോസിയേഷൻ സെക്രട്ടറി ഷിബു മാത്യു നന്ദിപ്രകാശനം നടത്തി.



അനാവശ്യമായ പണപ്പിരിവുകൾ ഒഴിവാക്കി, ഓരോമാസവും എല്ലാവരും ഒന്നിച്ചു കൂടി സൗഹൃദം പങ്കിടുന്ന ഒരു സൗഹൃദ മീററിംഗ്'  എന്ന രീതിയിൽ പരിപാടികൾ ക്രമീകരിക്കുവാൻ യോഗത്തിൽ ധാരണയായി. ഉത്ഘാടന സമ്മേളനത്തിന്റെ വൻ വിജയം  ചെങ്ങന്നൂർ നിവാസികളായ ഏവരുടെയും ആത്മാർത്ഥമായ കൂട്ടായ പ്രവർത്തനത്തിന്റെ പരിണിത ഫലമാണെന്ന് ഏവരും ഒന്നടങ്കം വിലയിരുത്തി. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണത്തോടുകൂടി  യോഗം മംഗളമായി പര്യവസാനിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (7 minutes ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (13 minutes ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (9 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (9 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (9 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (10 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (10 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (10 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (11 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (11 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (11 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (11 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (13 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (13 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (14 hours ago)

Malayali Vartha Recommends