Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

മൃതസഞ്ജീവനി പദ്ധതിയുടെ പുതിയ ചുവടുവയ്പ്, അവയവങ്ങള്‍ വിമാന മാര്‍ഗമെത്തിക്കാനുള്ള പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

02 MARCH 2016 12:34 PM IST
മലയാളി വാര്‍ത്ത.

സര്‍ക്കാര്‍ മേഖലയില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള മൃതസഞ്ജീവനി പദ്ധതിയുടെ പുതിയ ചുവടുവയ്പ്പായ അവയവങ്ങള്‍ വിമാന മാര്‍ഗമെത്തിക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ആരോഗ്യ മേഖലയിലുണ്ടാകുന്ന കണ്ടുപിടുത്തങ്ങളും നേട്ടങ്ങളും കേരളത്തിലും എത്തിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്തെ ഒരാശുപത്രിയിലേക്ക് വിമാനം വഴി ഹൃദയം കൊണ്ടു പോയതിനെ തുടര്‍ന്നാണ് ഒരു തുടര്‍സംവിധാനം വേണമെന്ന ചര്‍ച്ച വന്നത്. മൃതസഞ്ജീവനിയിലെ പുതിയ കാല്‍വയ്പ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പിന്റേയും തുറമുഖ വകുപ്പിന്റേയും സഹകരണത്തോടെ കേരളത്തിലെ അവയവം മാറ്റിവയ്ക്കാന്‍ കഴിയുന്ന എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളേയും ഈ പദ്ധതിയുടെ ഭാഗമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ഇതിനായി അഞ്ച് കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് തന്നെ മാതൃകയാകാവുന്നതാണ് മൃതസഞ്ജീവനി പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

എത്രയും വേഗം തന്നെ അവയവങ്ങള്‍ വിമാന മാര്‍ഗമെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യാതിഥിയായ തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു.

അവയവങ്ങള്‍ വിമാന മാര്‍ഗമെത്തിക്കാനുള്ള പദ്ധതിയുടെ ധാരണാപത്രം കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യുവും രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജി എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാന്‍ ജി. ചന്ദ്ര മൗലിയും തമ്മില്‍ കൈമാറി.

രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജി സെക്രട്ടറി പി. ഷെറീഫ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി,  മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ നോബിള്‍ ഗ്രേഷ്യസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവം എത്രയും പെട്ടെന്ന് സ്വീകര്‍ത്താവിന്റെ അടുത്തെത്തിക്കാന്‍ വേണ്ടിയാണ് കേരളത്തിലാദ്യമായി സംസ്ഥാന സര്‍ക്കാര്‍ അവയവങ്ങള്‍ വിമാന മാര്‍ഗമെത്തിക്കാനുള്ള പദ്ധതി തുടങ്ങിയത്. അവയവമാറ്റിവയ്ക്കല്‍ പ്രക്രിയയ്ക്ക് സമയം വളരെ പ്രധാനമാണ്. മസ്തിഷ്‌ക മരണം സംഭവിച്ചയാളും അദ്ദേഹത്തിന്റെ അവയവം ചേര്‍ച്ചയുള്ള സ്വീകര്‍ത്താവും തമ്മിലുള്ള അകലം വളരെ കൂടുതലായിരിക്കും. അപ്പോള്‍ റോഡുമാര്‍ഗമുള്ള യാത്ര ഒരിക്കലും ഫലം ചെയ്യില്ല.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വിമാനമാര്‍ഗം കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ശ്രീ ചിത്രയില്‍ നിന്നും ഹൃദയം കൊച്ചിയിലെത്തിച്ചിരുന്നു. നാവിക സേനയുടെ പ്രത്യേക വിമാനമാണ് അന്നുപയോഗിച്ചത്.

രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയുമായി സര്‍ക്കാര്‍ ധാരണയിലെത്തുന്നതോടെ കാലതാമസമില്ലാതെ അവയവം സ്വീകര്‍ത്താവിന്റെ അടുത്തെത്തിക്കാന്‍ സാധിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (45 minutes ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (1 hour ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (1 hour ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (2 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (2 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (3 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (3 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (3 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (4 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends