ഉമ്മന്‍ ചാണ്ടിക്കു സുരക്ഷയൊരുക്കാന്‍ പാമ്പായി പൊലീസ് യേമാന് എത്തി
പൊലീസ് സംഘത്തിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഉമ്മന്‍ ചാണ്ടിക്കു സുരക്ഷയൊരുക്കാന്‍ എത്തിയപ്പോള്‍ മദ്യലഹരിയില്‍ റോഡിലും പൊലീസ് സ്റ്റേഷനിലും അക്രമം നടത്തി അഴിഞ്ഞാടി അറസ്റ്റിലായി.
തിരുവനന്തപുരം റൂറല്‍ എആര്‍ ക്യാംപ് സിപിഒ ശ്രീനിവാസന് (45) ആണ് അറസ്റ്റിലായത്. നാട്ടുകാരെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ചതിനുശേഷം പൊലീസ് ജീപ്പും ചവിട്ടിത്തകര്‍ത്ത ഉദ്യോഗസ്ഥനെ ജീപ്പിനോടു ചേര്‍ത്തു മുന്‍സീറ്റില്‍ വിലങ്ങുവച്ച് ആശുപത്രിയിലെത്തിച്ചാണു വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയത്.
ഒരുകൈ ജീപ്പിനോടു ചേര്‍ത്തു വിലങ്ങുവച്ചു ഡോക്ടര്‍ പരിശോധിക്കുമ്പോഴും അക്രമാസക്തനായിരുന്നു. മദ്യപിച്ചു ബഹളം വച്ചതിനു ശ്രീനിവാസനെതിരെ നേരത്തെയും നടപടിയുണ്ടായിട്ടുണ്ടെന്ന് എസ്ഐ ശ്രീജിത്ത് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha