വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് അഞ്ചാം അഡീഷണല്‍ മോട്ടോര്‍ ആക്സിന്റ് ക്ലെയിംസ് കോടതി

വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് കൊല്ലം അഞ്ചാം അഡീഷണല്‍ മോട്ടോര്‍ ആക്സിന്റ് ക്ലെയിംസ് കോടതി 61 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു.
തൃക്കടവൂര്‍ മുരുന്തല്‍ ശാന്ത വിലാസം വീട്ടില്‍ ഗീതയുടെ മകന്‍ നിഥിന്റെ കുടുംബത്തിനാണ് തുക ലഭ്യമാകുക. 2022 ജനുവരി 22ന് രാവിലെ നിഥിന്‍ സഞ്ചരിച്ച സ്‌കൂട്ടറും ബൈക്കുമായി കൂട്ടി ഇടിച്ചായിരുന്നു അപകടമുണ്ടായത്.
മേവറം-കാവനാട് ബൈപ്പാസില്‍ മങ്ങാട് പാലത്തിന് സമീപം അമിത വേഗതയില്‍ വന്ന വര്‍ക്കല സ്വദേശിയുടെ മോട്ടോര്‍ ബൈക്കാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. പരിക്കേറ്റ് മൂന്നാഴ്ചയോളം നിഥിന്‍ ചികിത്സയില്‍ കഴിയുകയും ഫെബ്രുവരി 14ന് മരണപ്പെടുകയും ചെയ്തു. നിഥിന്റെ കുടുംബത്തില്‍ അമ്മയും അമ്മൂമ്മയുമാണ് ഉള്ളത്. അച്ഛന്‍ നേരത്തെ ഇവരെ ഉപേക്ഷിച്ചുപോയി.
നഷ്ടപരിഹാരവും ചികിത്‌സാചെലവും പലിശയും കോടതി ചെലവും ഉള്‍പ്പെടെയാണ് 61 ലക്ഷം രൂപ അനുവദിച്ചത്. ന്യൂ ഇന്‍ഡ്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. തുകയുടെ 75ശതമാനം അമ്മയ്ക്കും 25ശതമാനം അമ്മൂമ്മയ്ക്കും ലഭിക്കും. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകരായ മുഹമ്മദ് സുജിത്ത്, സിമി സുജിത്ത് എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു.
"
https://www.facebook.com/Malayalivartha