പാര്‍ട്ടിയില്‍ നിന്നും പോകുന്നവരോട് യോജിപ്പില്ലെന്ന് പി.ജെ. ജോസഫ്
പാര്‍ട്ടിയില്‍ നിന്നും മാറിപോകുന്നവരോട് യോജിപ്പില്ലെന്ന് മന്ത്രി പി.ജെ. ജോസഫ്. യുഡിഎഫ് വിടരുതായിരുന്നു. കെ.എം.മാണി ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് വിശ്വസിക്കുന്നില്ലെന്നും ജോസഫ് പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ.കെ.സി.ജോസഫ് എന്നിവര്‍ പാര്‍ട്ടി വിട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം.മാണിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചാണ് നേതാക്കള്‍ പാര്‍ട്ടി വിട്ടത്. പി.ജെ.ജോസഫ് മനസ്സുകൊണ്ട് തങ്ങള്‍ക്കൊപ്പമാണെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. കേരള കോണ്‍ഗ്രസ് (ജെ) പുനഃരുജ്ജീവിപ്പിക്കും. അടുത്ത ബുധനാഴ്ച പാര്‍ട്ടി യോഗം ചേരും. ഫ്രാന്‍സിസ് ജോര്‍ജായിരിക്കും തങ്ങളെ നയിക്കുക. എല്‍ഡിഎഫില്‍ നിന്ന് വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടില്ല. അവരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha