ബസ് പണിമുടക്ക്: പരീക്ഷകള്‍ മാറ്റിവച്ചു
ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകളില്‍ വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയത്. എറണാകുളം ജില്ലയില്‍ നാളെ ബസ് തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നതിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിയത്. സിബിഎസ്്ഇ, ഐസിഎസ്്ഇ സ്കൂളുകള്‍ക്ക് പരീക്ഷ മാറ്റല്‍ ബാധകമല്ല. മാറ്റിവച്ച പരീക്ഷകള്‍ മാര്‍ച്ച് 31ന് നടത്തും. സ്കൂള്‍ അവധിയാണെങ്കിലും അധ്യാപകര്‍ ഹാജരാകണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha