ഒ. രാജഗോപാല്‍ നേമത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും
മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ നേമത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. നേരത്തെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് രാജഗോപാല്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചത്. ബി.ജെ.പി ജയസാധ്യത കണക്കാക്കുന്ന മണ്ഡലമാണ് നേമം.കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്നും കെ. സുരേന്ദ്രനും കാട്ടാക്കടയില്‍ നിന്ന് പി.കെ കൃഷ്ണദാസും ജനവിധി തേടും. ശ്രീധരന് പിള്ള ചെങ്ങന്നൂരില്‍ നിന്നും ജനവിധി തേടും. മേജര്‍ രവിയും ഐ.എസ്.ആര്.ഒ മുന്‍ ചെയര്മാന് ജി. മാധവന് നായരും മത്സരരംഗത്തുണ്ടാകും. കഴക്കൂട്ടത്ത് വി. മുരളീധരനും പാലക്കാട് ശോഭ സുരേന്ദ്രനും മത്സരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha