ലോക്‌സഭയില്‍ പ്രധാനമന്ത്രി കേരളത്തിന് എതിരെ നടത്തിയ പ്രസ്താവന അടിസ്ഥാന രഹിതമെന്ന് ഉമ്മന്‍ ചാണ്ടി

ലോക്‌സഭയില്‍ പ്രധാനമന്ത്രി കേരളത്തിന് എതിരെ നടത്തിയ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജ്യത്ത് ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കും മുന്‍പ് ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. യുപിഎ സര്‍ക്കാര്‍ ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കുമ്പോള്‍ രാജ്യത്തു മൂന്നു രൂപയ്ക്ക് ഒരു കിലോ അരി നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, കേരളം ഒരു രൂപയ്ക്കാണ് അരി നല്‍കിയത്. ഈ ഏപ്രില്‍ മുതല്‍ അരി സൗജന്യമായി നല്‍കുകയാണ്.
ഇത്രയും ചെയ്ത സംസ്ഥാനത്തിനെതിരെയാണ് പ്രധാനമന്ത്രി അടിസ്ഥന രഹിത ആരോപണം ഉന്നയിച്ചത്. കേരളത്തിന് അര്‍ഹമായ റേഷന്‍ വിഹിതം നല്‍കാതെ പിടിച്ചു വച്ചവരാണ് കേരളത്തില്‍ ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കിയില്ലെന്ന അസത്യ പ്രചാരണത്തിലൂടെ ലോക്‌സഭയെ തെറ്റിദ്ധരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിനെയും പാര്‍ട്ടിയുടെ നേതാക്കളെയും ശത്രുക്കളായി പ്രഖ്യാപിച്ച പ്രധാനമന്ത്രി കോണ്‍ഗ്രസിനെ അടിക്കാനുള്ള ആയുധമായാണ് ഭക്ഷ്യസുരക്ഷ പ്രശ്‌നം ലോക്‌സഭയില്‍ ഉന്നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























