കൊച്ചിയില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്
സര്‍ക്കാര്‍ അംഗീകരിച്ച പുതുക്കിയ മിനിമം കൂലി നടപ്പാക്കണമെന്നാവശ്യപ്പെട്ടു സ്വകാര്യബസ് തൊഴിലാളികള്‍ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് എറണാകുളം ജില്ലയില്‍ സൂചനാ പണിമുടക്ക് നടത്തും. സംസ്ഥാനതലത്തില്‍ ബസുടമകളും തൊഴിലാളികളും തൊഴില്‍ മന്ത്രിയും ചേര്‍ന്നു ചര്‍ച്ച നടത്തി അംഗീകരിച്ച മിനിമം കൂലി ജില്ലയില്‍ നടപ്പാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നു സമരസമിതി കുറ്റപ്പെടുത്തി. അതേസമയം, എല്ലാ ഡിപ്പോകളില്‍നിന്നും പരമാവധി ബസുകള്‍ സര്‍വീസ് നടത്തുമെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികളുടെ പരീക്ഷ നടക്കുന്ന അവസരത്തില്‍ അനാവശ്യ സമരത്തില്‍നിന്നു തൊഴിലാളികള്‍ പിന്മാറണമെന്നു കോണ്‍ഫെഡറേഷന്‍ ചെയര്മാന് കെ.ബി. സുനീര്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha