വിപഞ്ചികയുടെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായത് എങ്ങനെ ? മൊബൈൽ ഫോണും ലാപ്ടോപ്പും നഷ്ടമായത് എങ്ങനെ ? ദുരൂഹതയുണ്ടെന ആരോപണം; നിതീഷ് ഭയക്കുന്ന ആ തെളിവ് ...?

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണത്തിൽ ദുരൂഹതകൾ അവസാനിക്കുന്നില്ല. ചൊവ്വാഴ്ചയാണു വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഫ്ലാറ്റില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യുകയാണെന്നു കുറിപ്പെഴുതിയ ശേഷമായിരുന്നു മരണം.
വിപഞ്ചികയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ നീക്കം മൃതദേഹങ്ങൾ നാട്ടിൽ റീപോസ്റ്റ്മോർട്ടം നടത്താനാണ്. അഭിഭാഷകൻ മനോജ് കുമാർ പള്ളിമണ്ണിന്റെ പക്കൽ സ്ത്രീധന പീഡനത്തിനും മർദ്ദനത്തിനും വ്യക്തമായ തെളിവുകൾ ഉണ്ട് എന്നത് നിതീഷിന് കനത്ത തിരിച്ചടിയാകും. കുടുംബം നിയമപോരാട്ടം തുടരുകയാണ്. സിബിഐ അന്വേഷണം കുടുംബം ആവശ്യപ്പെടുന്നുണ്ട്. നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
മാത്രമല്ല കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി ജോർജ്ജ് കുര്യൻ യു എ ഇ കോൺസുലേറ്റ് തുടങ്ങിയവർക്കും കുടുംബം പരാതി നൽകിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് വിപഞ്ചികയുടെ കുംടുംബത്തിന്‍റെ അഭിഭാഷകന്‍ പറയുന്നത് ഇപ്രകാരമാണ് ;- വിവാഹം കഴിഞ്ഞ നാള്‍മുതല്‍ ഭര്‍ത്താവ് നിതീഷില്‍ നിന്നും വിപഞ്ചിക പീഡനം നേരിട്ടിരുന്നു .
അതിനാല്‍ ഷാർജയിൽ നടന്ന കുറ്റകൃത്യം നാട്ടിൽ നടന്നതിന്‍റെ തുടര്‍ച്ചയായി കണ്ട് ഇവിടെ അന്വേഷണം നടത്താന്‍ കഴിയുമെന്നാണ്. ഷാര്‍ജയിലെ പരിശോധനകളില്‍ വിശ്വാസമില്ല, നാട്ടില്‍ എത്തിക്കുന്ന മതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ശ്രമിക്കുമെന്നും അഡ്വ.മനോജ് കുമാര്‍ വ്യക്തമാക്കി.
മാത്രമല്ല പോലീസ് ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത് വിപഞ്ചികയുടെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായത് എങ്ങനെ ? മൊബൈൽ ഫോണും ലാപ്ടോപ്പും നഷ്ടമായത് എങ്ങനെ ? ഇതിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാണ്.
ഭർത്താവിനും കുടുംബത്തിനും എതിരെയായിരുന്നു വിപഞ്ചിക ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ഇത് അപ്രത്യക്ഷമായതിൽ ദുരൂഹതയുണ്ടെന്ന പരാതി ശക്തമാണ് .
മകളെ കൊലപ്പെടുത്തി അമ്മ അത്മത്യ ചെയ്തതാണെന്ന വാദത്തെ വിപഞ്ചികയുടെ കുടുംബം വിശ്വസിക്കുന്നില്ല, ഈ മരണത്തിൽ നിതീഷിന്‍റെ അച്ഛന്‍റെയും സഹോദരിയുടെയും പങ്ക് അന്വേഷിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് വിപഞ്ചികയുടെ കുടുംബം
https://www.facebook.com/Malayalivartha