വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..

വീണ്ടും വിമാന അപകട വാർത്ത മാധ്യമങ്ങളിൽ ഇടം നേടുകയാണ് . രാജ്യത്തെ നടുക്കിയ വിമാനാപകടമാണ് ജൂൺ 12-ന് അഹമ്മദാബാദിലുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാർ ഉൾപ്പെടെ നിരവധി ആളുകൾ മരിച്ച ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് ഒരാൾ മാത്രമായിരുന്നു. വിദേശപൗരനായ വിശ്വാസ് കുമാർ. ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ യുവാവിന് സാധിച്ചിട്ടില്ല. അപകടത്തിന് ശേഷം സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം അനുഭവിക്കുകയാണ് വിശ്വാസ് എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
മാനസികമായും ശാരീരികമായും ആ വലിയ ആഘാതത്തെ മറികടക്കുന്നതിന് വിശ്വാസ്, മാനസികാരോഗ്യ വിദഗ്ധന്റെ ചികിത്സ തേടുകയാണെന്നാണ് വിവരം. തന്റെ സഹോദരൻ ഉൾപ്പെടെ എല്ലാ സഹയാത്രികരും മരണപ്പെട്ടത് വിശ്വാസിന്റെ കൺമുന്നിലായിരുന്നു. തീ പടരുന്ന വിമാനത്തിൽ നിന്നും ഭയത്തോടെ പുറത്തേക്ക് എടുത്ത് ചാടിയപ്പോൾ വിശ്വാസ് അറിഞ്ഞിരുന്നില്ല, ഈ ദുരന്തത്തിൽ നിന്നും രക്ഷപ്പെടുന്നത് താൻ മാത്രമായിരുക്കുമെന്ന്.അപകടസ്ഥലത്ത് തന്നെ ഭയപ്പെടുത്തിയ കാഴ്ചകളും കത്തിക്കരിയുന്ന മൃതദേഹങ്ങളും വിശ്വാസിനെ അലട്ടുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ ഒരുപാട് ആളുകൾ വിശ്വാസിനെ വിളിക്കാറുണ്ട്. പക്ഷേ, അയാൾ ആരുമായും സംസാരിക്കാറില്ല. അപകടത്തിൽ സഹോദരൻ നഷ്ടമായതിന്റെ മാനസികാഘാതത്തിൽ നിന്നും വിശ്വാസ് മുക്തനായിട്ടില്ല.എല്ലാ ദിവസവും അർദ്ധരാത്രി ഉണരും. പിന്നീട് ഉറങ്ങാറില്ല. രണ്ട് ദിവസം മുമ്പാണ് ഡോക്ടറെ കണ്ടത്. ചികിത്സ തുടങ്ങിയിട്ടേയുള്ളൂ. അതിനാൽ ലണ്ടനിലേക്ക് പോകുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും ബന്ധു പറഞ്ഞു. വിമാനത്തിലെ സീറ്റ് നമ്പർ 11 A ആയിലാണ് വിശ്വാസ് ഇരുന്നത്. അപകടത്തിന് പിന്നാലെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന വിശ്വാസ് ജൂൺ 17-നാണ് ഡിസ്ചാർജായത്.
അതെ സമയംഅഹമ്മദാബാദ് വിമാനാപകടത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന കടുത്ത അമര്‍ഷത്തില്‍.
https://www.facebook.com/Malayalivartha