എയര്‍ ഇന്ത്യ ദുരന്തം; പൈലറ്റ് വിമാനം തകര്‍ത്തത്? പൈലറ്റ് ബോധപൂര്‍വം വിമാനം തകര്‍ത്തതാണെന്ന് സംശയം

അഹമ്മദാബാദില്‍ ജൂണ്‍ പന്ത്രണ്ടാം തീയതി അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ 171 വിമാനം എന്തിനാണ് ടേക് ഓഫീനു തൊട്ടുപിന്നാലെ സ്വിച്ച് ഓഫ് ചെയ്തത്. എയര്‍ ഇന്ത്യ അഹമ്മദാബാദിലെ വിമാന ദുരന്തത്തിനു സെക്കന്‍ഡുകള്‍ മുന്‍പ് പൈലറ്റിനോട് കോ പൈലറ്റ് ചോദിച്ച ആ ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ട്. മുന്‍പ് മലേഷ്യന്‍ വിമാനത്തില്‍ സംഭവിച്ചതുപോലെ പൈലറ്റ് ബോധപൂര്‍വം വിമാനം തകര്‍ത്തതാണെന്ന് ദുരന്തദിവസം തന്നെ വിവരമുള്ളവര്‍ക്ക് സംശയമുണ്ടയായിരുന്നു.
വിമാനകമ്പനിയുടെ പേരും പെരുമയും വിശ്വാസ്യതയും തകരുമെന്ന ആശങ്കയ്ക്കിടയില്‍ ആ വിവരം ഒളിച്ചുവച്ചതായിരിക്കാമെന്ന് പൊതുവെ സംശയം ഉയര്‍ന്നിരുന്നു. മഹാദുരന്തം സംഭവിച്ച എയര്‍ ഇന്ത്യ പൈലറ്റിന്റെ സ്വകാര്യതയെയും മനോനിലയെയും രോഗങ്ങളെയും കുറിച്ചാണ് ഇനി അന്വേഷണം വേണ്ടത്. പൈലറ്റ് മയക്കുമരുന്നിന് അടിമായിരുന്നോ അതോ മനോനില തകര്‍ന്ന വ്യക്തിയായിരുന്നോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കാണ് ഇനിയും ഉത്തരം കിട്ടാനുള്ളത്.
ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ നിരീക്ഷണത്തില്‍ കോപൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. പ്രധാന പൈലറ്റ് അത് നിരീക്ഷിക്കുകയായിരുന്നു. രണ്ട് എന്‍ജിനിലേക്കുമുള്ള സ്വിച്ചുകള്‍ ഒരു സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഓഫ് പൊസിഷനിലേക്ക് മാറിയത്. ഇതോടെ വിമാനത്തിന് പറന്നുയരാനുള്ള ശക്തി നഷ്ടപ്പെട്ടു.എന്നാല്‍ ഈ ചെറിയ സംഭാഷണത്തിന് മുമ്പും പിമ്പുമുള്ള പൈലറ്റുമാര്‍ക്കിടയിലുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.
കോക്പിറ്റിനകത്തെ മനപൂര്‍വമായ മനുഷ്യ ഇടപെടലുണ്ടാകാമെന്ന അതീവ ഗുരുതര ആരോപണവുമായി വ്യോമയാന വിദഗ്ധന്‍ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥനും രംഗത്തു വന്നിരുന്നു. മലേഷ്യന്‍ വിമാനത്തില്‍ സംഭവിച്ചതുപോലെ പൈലറ്റുമാര്‍ ബോധപൂര്‍വം യാത്രവിമാനം തകര്‍ത്ത സംഭവങ്ങള്‍ വേറെയുമുണ്ട്. നൂറു കണക്കിന് യാത്രക്കാരുമായി ആകാശത്തിലൂടെ വിമാനം പറത്തുന്ന പൈലറ്റ് മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ മാര്‍ഗമുണ്ട്. എന്നാല്‍ പൈലറ്റ് മയക്കുമരുന്ന് ഉപയോഗിച്ചോ ആള്‍ മനോരോഗിയാണോ എന്നറിയാനൊന്നും മാര്‍ഗമില്ല.
ഇന്ത്യയിലെ പ്രമുഖ വ്യോമയാന വിദഗ്ധരില്‍ ഒരാളായാണ് മോഹന്‍ രംഗനാഥന്‍ അറിയപ്പെടുന്നത്. ഇന്ധന കട്ട് ഓഫ് സ്വിച്ചുകളുടെയും കോക്ക്പിറ്റ് ഓഡിയോയുടെയും ക്രമം ചൂണ്ടിക്കാണിച്ച മോഹന്‍ രംഗനാഥന്‍, കോക്ക്പിറ്റില്‍ മനപ്പൂര്‍വം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് അപകടം ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടുന്നു. വീഴ്ചയുടെ ഉത്തരവാദിത്വം പൈലറ്റുമാരിലേക്കാണ് അദ്ദേഹം വിരല്‍ ചൂണ്ടുന്നത്. പൈലറ്റിന്റെ ആത്മഹത്യ പോലും ഇക്കാര്യത്തില്‍ സംശയിക്കാമെന്നും മോഹന്‍ രംഗനാഥന്‍ പറഞ്ഞിരിക്കുന്നു. ഇതേ സംശയം ഒട്ടേപ്പേരുടെ മനസില്‍ മുന്‍പു തന്നെ ഉയര്‍ന്നെങ്കിലും എയര്‍ ഇന്ത്യയോ ഏവിയേഷന്‍ വകുപ്പോ യാതൊരു പ്രതികരണവും നടത്താന്‍ തയാറായിട്ടില്ല.
ഇന്ധന സ്വിച്ച് യാന്ത്രികമായി മാറില്ലെന്നും അത് ഒരു സ്ലോട്ടില്‍ നിന്ന് മറ്റൊരു സ്ലോട്ടിലേക്ക് മാറ്റേണ്ടതുണ്ടെന്നും അത് മനഃപൂര്‍വമായി ചെയ്തതാവാനെ വഴിയുള്ളൂവെന്നും മോഹന്‍ വ്യക്തമാക്കുന്നു. എയര്‍ ഇന്ത്യ 171 ഡ്രീംലൈനര്‍ വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തതാണ് അപകടകാരണമെന്നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇതോടകം കണ്ടെത്തിക്കഴിഞ്ഞു. വിമാനം ടേക്ക് ഓഫ് ചെയ്ത് ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ ഇന്ധന സ്വിച്ചുകള്‍ രണ്ടും കട്ട് ഓഫ് ചെയ്തത് ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇന്ധന സ്വിച്ചുകള്‍ കട്ട് ഓഫ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് സഹ പൈലറ്റിനോട് എന്തിനാണ് സ്വിച്ച് ഓഫ് ചെയ്തത് എന്ന് ചോദിക്കുന്നതും ഞാന്‍ ഓഫ് ചെയ്തിട്ടില്ല എന്ന മറുപടിയും കോക്പിറ്റ് റെക്കോര്‍ഡുകളില്‍ വ്യക്തമാണ്.
അത് സ്വമേധയാ ചെയ്തതായിരിക്കണം. ഇന്ധന സെലക്ടറുകള്‍ സ്ലൈഡിങ് തരത്തിലുള്ളതല്ലാത്തതിനാല്‍ ഓട്ടോമാറ്റിക്കായോ അല്ലെങ്കില്‍ വൈദ്യുതി തകരാര്‍മൂലമോ എഞ്ചിനിലേക്കുള്ള ഇന്ധനത്തിന്റെ ഒഴുക്ക് നിലയ്ക്കില്ല. ഒരു പ്രത്യേക സ്ലോട്ടില്‍ തുടരുന്ന തരത്തിലാണ് ഇന്ധന സ്വിച്ചുകളുടെ രൂപകല്‍പ്പന. സ്വിച്ച് വലിച്ചുയര്‍ത്തി വേണം അവ മുകളിലേക്കോ താഴേക്കോ നീക്കാന്‍. അതിനാല്‍ തന്നെ അബദ്ധവശാല്‍ അവയെ ഓഫ് പൊസിഷനിലേക്ക് മാറ്റാനുള്ള സാധ്യതയില്ല. മാനുവലായി മനപ്പൂര്‍വം ഓഫാക്കിയതാണെന്ന് മോഹന്‍ രംഗനാഥന്‍ പറയുന്നു.
ഇന്ധനം നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ എങ്ങനെ കട്ട് ഓഫ് ആയി എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഈ സാഹചര്യത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ ആവശ്യപ്പെടുകയാണ്. പിഴവ് പൈലറ്റ് മാരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കരുതെന്ന് പൈലറ്റ് അസോസിയേഷനുകള്‍ വ്യക്തമാക്കുമ്പോഴും സംശയത്തിന്റെ മുന പൈലറ്റിലേക്ക് തന്നെ തിരിയുകയാണ്. ഇംഗ്‌ളണ്ടില്‍നിന്ന് ഡല്‍ഹിയിലെക്കും അവിടെനിന്ന് അഹമ്മദാബാദിലേക്കും പ്രശ്‌നങ്ങളില്ലാത്ത വിമാനം മടക്ക യാത്രയില്‍ അപ്രതീക്ഷിതമായി അപകടത്തില്‍പ്പെട്ടു എന്നു പറയുന്നതില്‍ ആശങ്കയുണ്ട്. വിമാനത്തിന് തകരാറുണ്ടെങ്കില്‍ ഒരിക്കലും അത് പറത്താന്‍ പൈലറ്റ് അനുവദിക്കുകയില്ല, അനുവാദം നല്‍കുകയുമില്ല.
സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍ പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്‌തെങ്കിലും എന്‍ജിനുകള്‍ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന് മുമ്പുതന്നെ വിമാനം തകര്‍ന്നുവീഴുകയുമായിരുന്നു. 2013ല്‍ നിര്‍മിച്ചതാണ് അപകടത്തില്‍പ്പെട്ട വിമാനം. 2025 മേയില്‍ ഫിറ്റ്‌നസ് നേടിയ വിമാനത്തിന് അടുത്ത മേയ് വരെ സര്‍ട്ടിഫിക്കറ്റ് കാലാവധിയുണ്ടായിരുന്നു. കഴിഞ്ഞ മേയ് ഒന്നിന് ഒരു എഞ്ചിനും മാര്‍ച്ച് 26ന് മറ്റൊരു എഞ്ചിനും മാറ്റി സ്ഥാപിച്ചിരുന്നു.
എന്നിട്ടും വിമാനത്തിന് എന്താണ് സംഭവിച്ചത് എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.മാനുഷിക ഇടപെടലിലൂടെമാത്രമേ ഇന്ധനസ്വിച്ചുകളില്‍ മാറ്റം വരുത്താനാകൂ എന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്സ് പ്രസിഡന്റും എയര്‍ ഇന്ത്യ മുന്‍ പൈലറ്റുമായ ക്യാപ്റ്റന്‍ സി.എസ്. രണ്‍ധാവയും അഭിപ്രായപ്പെട്ടിരുന്നു. സുരക്ഷാകാരണങ്ങളാല്‍ ലോക്ക് സംവിധാനത്തോടെ വന്നാണ് അദ്ദേഹം പറയുന്നത്.
പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം നിലച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ റണ്‍ എന്ന നിലയില്‍ നിന്ന് കട്ട്ഓഫ് സ്ഥാനത്തേക്ക് മാറി എന്നത് വ്യക്തമാണ്.
https://www.facebook.com/Malayalivartha