തമിഴ്‌നാട്ടില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചു....

ചരക്ക് ട്രെയിനിലുണ്ടായ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ താറുമാറായ ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചു. നാല് ട്രാക്കുകളില്‍ രണ്ടെണ്ണത്തിലൂടെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
തീപിടിത്തെ തുടര്‍ന്ന് ഇന്നലെ ചെന്നൈ-അറക്കോണം റൂട്ടില്‍ ഇരുദിശകളിലേക്കും ട്രെയിനുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള പല ട്രെയിന്‍ സര്‍വിസുകളെയും ബാധിച്ചു. ചില സര്‍വീസുകള്‍ പൂര്‍ണമായും ഭാഗികമായും റദ്ദാക്കി. ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടതിനാല്‍ അറക്കോണത്ത് നിന്നും തിരുവള്ളൂരില്‍ നിന്നും പ്രത്യേക ബസുകള്‍ സര്‍വിസ് നടത്തി.
അതേസമയം, തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയാണെന്നും സംശയമുയര്‍ന്നിട്ടുണ്ട്. സംഭവ സ്ഥലത്തിന് നൂറു മീറ്റര്‍ അകലെ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതാണ് ഇതിന് കാരണമായത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചു.
"
https://www.facebook.com/Malayalivartha