മൃതദേഹം ഉടൻ നാട്ടിലേക്ക് നിതീഷിനെ ഷാർജയിൽ കയറി തൂക്കും..!കൂട്ടത്തോടെ ഷാർജയിലേക്ക്..! ഇന്ന് എത്തും

ഷാർജയിൽ വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണത്തില്‍ കുണ്ടറ പൊലീസ് ഭർത്താവ് നിതീഷിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. നിതീഷിന്റെ സഹോദരി നീതുവിനെ രണ്ടാം പ്രതിയും അച്ഛൻ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കേസെടുത്തത്.
കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസ്സുള്ള മകളെയും ഷാർജയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ നാട്ടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും വിപഞ്ചികയുടെ കുടുംബം പരാതി നല്‍കിയിരുന്നു. ഭർത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
https://www.facebook.com/Malayalivartha