ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. മരുന്നുകളോട് ചെറുതായി പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായില്ല.
ഇടവിട്ട ദിവസങ്ങളില്‍ നല്‍കുന്ന ഡയാലിസിസ് ശാരീരിക അവസ്ഥ കണക്കിലെടുത്ത് പലപ്പോഴും പൂര്‍ത്തിയാക്കാനായി കഴിയുന്നില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി വി.എസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിട്ടുണ്ടായിരുന്നു. നിലവില്‍ നല്‍കുന്ന ചികിത്സകള്‍ തുടരാനാണ് നിര്‍ദ്ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha