Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

എസ്എസ്എല്‍സി 2 തവണ എഴുതി; അങ്ങനെ പഠിച്ചുപഠിച്ച് സിവില്‍ സര്‍വീസിലെത്തി : ഡി ഐ ജി വിജയന്‍ അനുഭവങ്ങള്‍ പങ്കിടുന്നു

04 MARCH 2016 12:27 AM IST
മലയാളി വാര്‍ത്ത.

പരീക്ഷയില്‍ ഒരു വട്ടം വിജയിച്ചില്ലെന്നു വച്ച് ജീവിതം തീര്‍ന്നു എന്നു കരുതരുതെന്ന് വ്യക്തമാക്കുന്നു സ്വന്തം അനുഭവ സാക്ഷ്യവുമായി ഡി ഐ ജി വിജയന്‍ അനുഭവങ്ങള്‍ പങ്കിടുന്നു.
എസ്എസ്എല്‍സി പരീക്ഷ കൊണ്ട് ജീവിതം അവസാനിക്കുമെന്നോ എസ്എസ്എല്‍സി പരീക്ഷയാണ് ജീവിതം കരുപ്പിടിപ്പിക്കാനുള്ള അവസാന അവസരമെന്നോ ചിന്തിക്കുന്നൊരാളല്ല ഞാന്‍. എസ്എസ്എല്‍സി വിജയം ജീവിതത്തിന്റെ ആത്യന്തിക വിജയമല്ല. കുട്ടിക്കാലത്തു തന്നെ ജീവിതം കണ്ടറിയാന്‍ കഴിഞ്ഞൊരാളാണ് ഞാന്‍. അതുകൊണ്ട് ഞങ്ങളുടെ നാട്ടിലെ നിര്‍മാണമേഖലയിലെ തൊഴിലാളിയാകുകയാണ് പ്രധാനമെന്നു ഞാന്‍ ചിന്തിച്ചിരുന്നു. ഏറ്റവും നല്ല പണിക്കാരനായാല്‍ ഏറ്റവുംകൂടുതല്‍ വരുമാനം കിട്ടുമെന്നു ചിന്തിക്കേണ്ട സാഹചര്യം. എങ്ങനെയെങ്കിലും എസ്എസ്എല്‍സി പരീക്ഷ കടന്നു കിട്ടിയാല്‍ മതിയെന്നു ചിന്തിച്ച്, അവസാനത്തെ പരീക്ഷ ഞാന്‍ എഴുതിയില്ല. പിന്നെ നിര്‍മാണ മേഖലയില്‍ തൊഴിലിന് ഇറങ്ങിത്തിരിച്ചു.
അത്യാവശ്യം നല്ല വരുമാനം കുടുംബത്തിലേക്ക് ഉണ്ടായിത്തുടങ്ങിയപ്പോഴാണു വായന തുടങ്ങിയത്. വായിച്ചുവായിച്ച് പഠിക്കാനുള്ള ആഗ്രഹം വീണ്ടും മനസിലുണ്ടായി. എസ്എസ്എല്‍സി പരീക്ഷ വീണ്ടും എഴുതി വിജയിച്ചു. അങ്ങനെ പഠിച്ചുപഠിച്ച് സിവില്‍ സര്‍വീസിലെത്തി.
ഇപ്പോഴും കൂടുതല്‍ മികച്ചരീതിയില്‍ എങ്ങനെ മുന്നോട്ടുപോകാമെന്നു ചിന്തിക്കുന്നു. എനിക്കു പഠിക്കണമെന്ന് എനിക്കുതന്നെ തോന്നിയപ്പോഴാണു ഞാന്‍ വിജയിക്കാന്‍ തുടങ്ങിയത്. എനിക്കു ശരിയെന്നു തോന്നുന്നതു ചെയ്യാനുള്ള സ്വാതന്ത്ര്യം വീട്ടുകാര്‍ എനിക്കു തന്നിരുന്നു.
പഠനം ഉപേക്ഷിച്ചു ജോലിക്കു പോയപ്പോഴും വരുമാനമുള്ള ജോലി ഉപേക്ഷ!ിച്ചു വീണ്ടും പഠിക്കാന്‍ പോയപ്പോഴും അവര്‍ പിന്തുണച്ചു. ആസ്വദിച്ചു പഠിക്കാന്‍ എനിക്കു കഴിഞ്ഞു. ചിലര്‍ എന്റെ കഥ സ്വന്തം ജീവിതത്തില്‍ ഒഴികഴിവായി എടുത്ത് പഠനം ഉഴപ്പാറുണ്ട്.
അവരോട് എനിക്കു പറയാനുള്ളത്, എനിക്കു ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. ലക്ഷ്യബോധമില്ലെങ്കില്‍ ഒന്നും ആകാന്‍ കഴിയില്ല.
പരീക്ഷ എഴുതുന്ന കുട്ടികളോട് ഒരുവാക്ക്: പിരിമുറുക്കം സൃഷ്ടിക്കാനുള്ള വേദിയല്ല പരീക്ഷ. നമ്മള്‍ മനസിലാക്കിയത് എഴുതിവയ്ക്കണം. മാര്‍ക്കിനെക്കാള്‍ നമ്മുടെ അറിവ് പരിശോധിക്കാനുള്ള അവസരമായി പരീക്ഷയെക്കാണണം. പരീക്ഷയില്‍ തോറ്റെന്നുവെച്ച് ലോകം ഇടിഞ്ഞുവീഴുമെന്നു കരുതേണ്ട. പരീക്ഷയില്‍ തോറ്റ ഒരുപാടുപേര്‍ ജീവിതത്തില്‍ വിജയിച്ച കഥകള്‍ നമുക്കു ചുറ്റുമുണ്ട്. അതുപോലെ പരീക്ഷയില്‍ വിജയിച്ചവരും ജീവിതത്തില്‍ വിജയിച്ചിട്ടുണ്ട്. എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റാല്‍ ജീവിതത്തില്‍ എന്നെന്നേക്കുമായി തോറ്റു എന്നു കരുതേണ്ട. പക്ഷേ, സ്വയം പരാജയപ്പെട്ട് അനുഭവം നേടിയിട്ടേ പഠിക്കാന്‍ തുടങ്ങൂ എന്നും വിചാരിക്കേണ്ട. തീയില്‍ തൊട്ടാല്‍ പൊള്ളുമെന്നു മറ്റുള്ളവരുടെ അനുഭവം കണ്ടാണു നമ്മള്‍ മനസിലാക്കുന്നത്. അതുപോലെ മറ്റുള്ളവരുടെ പരാജയം കണ്ട് നമ്മുടെ തെറ്റുകള്‍ തിരുത്തി വിജയത്തിലേക്കെത്താന്‍ പരിശ്രമിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാരാട്ട് റസാഖ് മുസീം ലീ​ഗിലേക്ക്  (30 minutes ago)

തിരു.മെഡിക്കൽ കോളേജ് തീപ്പിടുത്തം; രോ​ഗികളെ മാറ്റിയത് സുരക്ഷ ഉറപ്പാക്കി; ആരോപണങ്ങൾ തള്ളി ആശുപത്രിയുടെ റിപ്പോർട്ട്  (46 minutes ago)

വീട്ടിലെ പ്രസവം; യുവതിയുടെ മരണകാരണം പുറത്ത്, ഭർത്താവിന് കുരുക്ക്  (1 hour ago)

ഹോർമുസ് കടലിടുക്ക് അതിവേ​ഗം തുറക്കാൻ യുഎസിന്റെ അന്ത്യശാസനം  (1 hour ago)

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (8 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (9 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (9 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (12 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (12 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (12 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (12 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (14 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (15 hours ago)

Malayali Vartha Recommends