Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം

15 JULY 2025 05:46 PM IST
മലയാളി വാര്‍ത്ത

More Stories...

കുടലിന്റെ ആരോഗ്യത്തിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ്

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെ രക്ഷിച്ചത് ആരാണ്? ജയിലറ കണ്ട് പനിച്ചവർ പാട്ടും പാടി പോയി

തേങ്ങ കൊണ്ട് അഭിരാമിന്റെ തലയോട്ടി അടിച്ചുപിളർത്തി..! കൗൺസിലിംഗിൽ 17 കാരൻ എല്ലാം വിളിച്ച് പറഞ്ഞു..!

രാസലഹരിയെന്ന മഹാവിപത്ത്; ലഹരിയെ നശിപ്പിക്കാൻ സർക്കാർ ശക്തമായ പോരാട്ടം തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

വനിതാ ശിശുവികസന വകുപ്പിന്റെ മിഷൻ സക്ഷം, അങ്കണവാടി ആൻഡ് പോഷൻ 2.0 പദ്ധതിയുടെ ഭാഗമായി 41.64 കോടി രൂപ ചെലവിൽ ഫോണുകൾ ലഭ്യമാക്കും; അങ്കണവാടി ജീവനക്കാർക്കും ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർക്കും മൊബൈൽ ഫോൺ ലഭ്യമാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് അവാര്‍ഡുകള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കേരള ആയുഷ് കായകല്‍പ്പ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആയുഷ് മേഖലയുടെ പുരോഗതിയ്ക്കായി ഈ സര്‍ക്കാര്‍ വലിയ ഇടപെടലുകളാണ് നടത്തുന്നത്. അതിന്റെ ഫലമായി ഈ സര്‍ക്കാരിന്റെ കാലത്ത് 250 ആയുഷ് സ്ഥാപനങ്ങള്‍ക്കാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഐ.എസ്.എം., ഹോമിയോപ്പതി വകുപ്പുകളില്‍ ജില്ലാ ആശുപത്രി, സബ് ജില്ലാ ആശുപത്രി, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്. ജില്ലാ ആശുപത്രി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 5 ലക്ഷം രൂപയുമാണ് അവാര്‍ഡ്. 1.5 ലക്ഷം രൂപ വീതമാണ് കമന്‍ഡേഷന്‍ അവാര്‍ഡ്. സബ് ജില്ലാ ആശുപത്രി തലത്തില്‍ ഒന്നാം സ്ഥാനം 5 ലക്ഷം രൂപയും രണ്ടാം സ്ഥാനം 3 ലക്ഷം രൂപയുമാണ്. 1 ലക്ഷം രൂപ വീതമാണ് കമന്‍ഡേഷന്‍ അവാര്‍ഡ്. ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് ജില്ലാതലത്തില്‍ ഒന്നാം സമ്മാനം 1 ലക്ഷം രൂപയും കമന്‍ഡേഷനായി 30000 രൂപ വീതവും നല്‍കുന്നു.

സംസ്ഥാന തലത്തില്‍ ജില്ലാ ആശുപത്രി വിഭാഗത്തില്‍ ഐഎസ്എം വകുപ്പില്‍ 95.91% മാര്‍ക്ക് നേടി എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രി ഒന്നാം സ്ഥാനവും 94.61% മാര്‍ക്കോടെ കൊല്ലം ജില്ലാ ആയുര്‍വേദ ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹോമിയോപ്പതി വകുപ്പ് ജില്ലാ ആശുപത്രികളില്‍ 99.17% മാര്‍ക്ക് നേടി തൃശൂര്‍ ജില്ലാ ഹോമിയോപ്പതി ആശുപത്രി ഒന്നാം സ്ഥാനവും 98.22% മാര്‍ക്കോടെ എറണാകുളം ജില്ലാ ഹോമിയോപ്പതി ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന തലത്തില്‍ 80 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടിയ 3 ഐഎസ്എം, 3 ഹോമിയോപ്പതി ജില്ലാ ആശുപത്രികള്‍ കമന്‍ഡേഷന്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്.



ഐഎസ്എം വകുപ്പ് സബ് ജില്ലാ ആശുപത്രികളില്‍ 98.97% മാര്‍ക്ക് നേടി പാലക്കാട് ജില്ല, ഒറ്റപ്പാലം ഗവ. ആയുര്‍വേദ ആശുപത്രി ഒന്നാം സ്ഥാനവും 95.50% മാര്‍ക്കോടെ കണ്ണൂര്‍ ജില്ല, ചെറുകുന്ന് ഗവ. ആയുര്‍വേദ ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹോമിയോപ്പതി വകുപ്പ് സബ് ജില്ലാ ആശുപത്രികളില്‍ 92.86% മാര്‍ക്ക് നേടി കോട്ടയം ജില്ല, കുറിച്ചി ഗവ. ഹോമിയോപ്പതി ആശുപത്രി ഒന്നാം സ്ഥാനവും 91.78% മാര്‍ക്കോടെ തിരുവനന്തപുരം ജില്ല, നെയ്യാറ്റിന്‍കര ഗവ. ഹോമിയോപ്പതി ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന തലത്തില്‍ 80 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടിയ 3 ഐഎസ്എം, 3 ഹോമിയോപ്പതി സബ് ജില്ലാ ആശുപത്രികള്‍ കമന്‍ഡേഷന്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്.

കേരളത്തിലെ 14 ഐഎസ്എം, 14 ഹോമിയോപ്പതി ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും 42 ഐഎസ്എം 42 ഹോമിയോപ്പതി സ്ഥാപനങ്ങള്‍ കമന്‍ഡേഷന്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്.

കേരളത്തിലെ എല്ലാ ആയുര്‍വേദ, ഹോമിയോപ്പതി ജില്ലാ ആശുപത്രികള്‍, സബ് ജില്ലാ/താലൂക്ക് ആയുഷ് ആശുപത്രികള്‍, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ (എ.എച്ച്.ഡബ്ല്യൂ.സി.) എന്നിവയില്‍ നിന്ന് പല ഘട്ടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട മികച്ച ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് ആയുഷ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രി പരിപാലനം, ശുചിത്വം, അണുബാധാ നിയന്ത്രണം, മാലിന്യ നിര്‍മ്മാര്‍ജനം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശീലനം ലഭിച്ച അസ്സസര്‍മാര്‍ നടത്തിയ മൂല്യ നിര്‍ണയം ജില്ലാ/ സംസ്ഥാന കായകല്‍പ്പ് കമ്മിറ്റികള്‍ വിലയിരുത്തുകയും സമാഹരിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് കായകല്‍പ്പ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ഏറ്റവും മികച്ച സ്ഥാപനങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാസലിൻ ആള് പുലിയാണ് കേട്ടോ  (25 minutes ago)

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും  (30 minutes ago)

കൺപോളകൾ തുടിക്കുന്നുവോ? ഇണയേ കാണാൻ അല്ല...! ശീലങ്ങളിലെ മാറ്റമാണ് കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !  (33 minutes ago)

കുടലിന്റെ ആരോഗ്യത്തിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ്  (42 minutes ago)

കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!  (45 minutes ago)

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെ രക്ഷിച്ചത് ആരാണ്? ജയിലറ കണ്ട് പനിച്ചവർ പാട്ടും പാടി പോയി  (50 minutes ago)

ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ കെട്ടുതാലി പണയംവച്ച് 13 ലക്ഷത്തിന്റെ ക്വട്ടേഷൻ ഉറപ്പിച്ചു..! കാമുകിയെ കൊന്നു  (1 hour ago)

തേങ്ങ കൊണ്ട് അഭിരാമിന്റെ തലയോട്ടി അടിച്ചുപിളർത്തി..! കൗൺസിലിംഗിൽ 17 കാരൻ എല്ലാം വിളിച്ച് പറഞ്ഞു..!  (1 hour ago)

രാജകുമാരന്റെ മാപ്പ് പ്രവാസികൾ കൂട്ടത്തോടെ ഇറങ്ങുന്നു..! മലയാളി പ്രവാസിക്ക് സംഭവിച്ചത് ഇങ്ങനെ..!  (1 hour ago)

നടുക്കടലിൽ ചിത!സൗദി കത്തുന്നു; ഘോരയുദ്ധം, ഹൂതികളുടെ അഴിഞ്ഞാട്ടം,ഇറാന്റെ തിരിച്ചടി! കടലിൽ തീമഴ; യുദ്ധഭൂമി  (1 hour ago)

'കള്ളന്മാരെ പിടിച്ചിട്ടേ ഇത്തവണ മല ചവിട്ടൂ'; മാലയിട്ട് അയ്യപ്പനു മുന്നില്‍ എസ്.എച്ച്.ഒയുടെ ശപഥം  (1 hour ago)

ഇറാന്റെ ഒടുക്കത്തെ നീക്കം? കത്തിച്ചാമ്പലാകുമോ സൗദി? സർവതും തകർന്നു! നടുക്കടലിലെ ചതിക്കുഴി!യുദ്ധം കൈവിട്ടു പോകുന്നു  (1 hour ago)

ക്നായി തോമാ ചലച്ചിത്രമാകുന്നു; പ്രസാദ് വാളച്ചേരിൽ - സംവിധായകൻ; വിജി തമ്പി ക്നായി തൊമ്മനാകുന്നു!!!!  (4 hours ago)

ആഷിക്ക് ഉസ്മാൻ - ഡിനോയ് പൗലോസ് ചിത്രം ഹലോ ഡിയർ പുതിയ പോസ്റ്റർ ലുക്ക് എത്തി!!!!!  (4 hours ago)

റോബോലുഷന്‍ 2026-ല്‍ ഇന്ത്യയുടെ അഭിമാനമായി സ്റ്റെം റോബോട്ടിക്‌സ് ഇന്റര്‍നാഷണല്‍...  (5 hours ago)

Malayali Vartha Recommends