ഇത് ഇന്ത്യയുടെ വിജയം... നിമിഷപ്രിയയുടെ മോചനം: ഒദ്യോഗിക വിധിപകര്‍പ്പ് കിട്ടി, വിശദാംശങ്ങള്‍ പങ്കുവച്ച് കാന്തപുരം; 'ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ നിമിഷ പ്രിയയുടെ വധശിക്ഷ നിര്‍ത്തി വച്ചിരിക്കുന്നു'

ഇന്നലത്തെ ദിവസം മലയാളികളെ സംബന്ധിച്ച് പ്രധാനമായിരുന്നു. നിമിഷ പ്രിയയ്ക്ക് രണ്ടാം ജന്മം. മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചെന്ന ഔദ്യോഗിക അറിയിപ്പ് കിട്ടിയെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. യെമന്‍ കോടതിയുടെ വിധി പകര്‍പ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചാണ് കാന്തപുരം വിവരം അറിയിച്ചത്. പ്രാര്‍ഥനകള്‍ ഫലം കാണുന്നവെന്നും നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകര്‍പ്പ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ടെന്നുമാണ് കാന്തപുരം എഫി ബിയില്‍ കുറിച്ചത്. ഇതിനു വേണ്ടി പ്രവര്‍ത്തിച്ച, പ്രാര്‍ഥിച്ച എല്ലാവര്‍ക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെയെന്നും അദ്ദേഹം കുറിച്ചു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വധ ശിക്ഷ നിര്‍ത്തി വച്ചിരിക്കുന്നു എന്നാണ് വിധിപകര്‍പ്പില്‍ ഉള്ളത്. എന്നാല്‍ കേസ് ഇനി എന്ന് പരിഗണിക്കും എന്നും ഉത്തരവില്‍ ഇല്ല. എന്നത്തേക്ക് മാറ്റി എന്നും ഉത്തരവില്‍ ഇല്ല. നിമിഷ പ്രിയയുടെ കാര്യത്തില്‍ തുടര്‍ന്നും ഇടപെടല്‍ നടത്തും എന്ന് കാന്തപുരം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബവുമായി ദയ ദനത്തില്‍ ചര്‍ച്ച നടക്കുന്നെന്നും കോടതിയില്‍ അറിയിച്ചിരുന്നു. ഇതില്‍ തീരുമാനം ആകുന്നത് വരെ വധശിക്ഷ നടപ്പിലാക്കരുത് എന്നായിരുന്നു ഹര്‍ജി നല്‍കിയത്. ഇത് അംഗീകരിച്ചാണ് കോടതി, വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതെന്നാണ് വിവരം.
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു നിമിഷപ്രിയ. ഇന്നാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് കാന്തപുരം മുസ്ലിയാരുടെ നേതൃത്വത്തില്‍ യെമനിലെ മത പണ്ഡിതന്‍ വഴിയുള്ള ഇടപെടലുണ്ടായതും കോടതി, വധശിക്ഷ നീട്ടിവച്ചതും. സെയ്ദ് ഉമര്‍ ഹഫീസ് എന്ന യെമന്‍ സുന്നി പണ്ഡിതന്‍ മുഖേനെയാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിക്കാന്‍ നിമിഷപ്രിയ മോചന സഹായ സമിതിക്ക് അവസരം കിട്ടിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സഹായികള്‍ നേരത്തെ അറിയിച്ചിരുന്നു. തലാലിന്റെ കുടുംബവുമായി ബന്ധപ്പെടുവാന്‍ നേരത്തെ നിയമസഹായ സമിതിക്ക് കഴിഞ്ഞിരുന്നില്ല. തലാലിന്റെ സഹോദരനുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ പ്രതീക്ഷയുണ്ടെന്നും ചര്‍ച്ച തുടരുകയാണെന്നും കാന്തപുരം വിഭാഗം അറിയിച്ചു.
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഇന്നും തുടരും. ദയാധനം സ്വീകരിക്കുന്നതില്‍ കൂടി അന്തിമതീരുമാനത്തില്‍ എത്തലാണ് അടുത്ത ഘട്ടം. വിഷയത്തില്‍ ഇടപെട്ടതായി കാട്ടി കൂടുതല്‍ പേര്‍ രംഗത്തെത്തുകയാണ്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി സംസാരിച്ചതായി അവകാശപ്പെട്ട് സൗദിയിലെ മലയാളി വ്യവസായിയും രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിലായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വഴി നടത്തിയ ചര്‍ച്ചകളും വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് നയിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം തള്ളുകയും ചെയ്തിരുന്നു.
യെമനി പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ ഇന്ന് നടപ്പാക്കാനാണ് നിശ്ചയിച്ചിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടി വയ്ക്കാന്‍ ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് യെമനി കോടതി ഉത്തരവ് നല്‍കിയത്. ശിക്ഷ മാറ്റിവച്ചെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ദയാധനം സ്വീകരിച്ച് മാപ്പു നല്‍കാനുള്ള അധികാരം ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനാണുള്ളത്. എന്നാല്‍ പല ഗോത്രനേതാക്കളും കുടുംബാംഗങ്ങളും വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. വധശിക്ഷയ്ക്ക് തല്‍ക്കാലം പുതിയ തീയതി നിശ്ചയിക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് കുറച്ചു സമയം കിട്ടും എന്നത് ആശ്വാസമാണ്.
നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതില്‍ പ്രതികരണവുമായി നിര്‍ണായക ഇടപെടല്‍ നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മനുഷ്യന്‍ എന്ന നിലയിലാണ് താന്‍ ഇടപെട്ടത്. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടത്. ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മന്‍ ഏറ്റെടുത്തിട്ടുണ്ട്. വിഷയത്തില്‍ തുടര്‍ന്നും ഇടപെടും. ഇടപെടുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്. യമന്‍ ജനതക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താന്‍ ബന്ധപെട്ടത്. ആ രാജ്യത്തെ മുഴുവന്‍ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവരെന്നും കാന്തപുരം പറഞ്ഞു.
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. ഇന്നാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. വിധി നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് വിധി നടപ്പാക്കുന്നത് മാറ്റിവച്ചതായുള്ള അറിയിപ്പ് വന്നത്. 2017 ജൂലൈ 25നാണ് കൊലപാതകം നടന്നത്.
യമനില്‍ നഴ്‌സായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായം വാഗ്ദാനം ചെയ്ത് വന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെ അമിത ഡോസ് മരുന്നു കുത്തിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു. തന്റെ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷപ്രിയ പറഞ്ഞത്.
അതേസമയം യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിര്‍ഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിക്ഷാവിധിയില്‍ നിന്ന് മുക്തി നേടാനുള്ള കൂടുതല്‍ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്.
ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് ശ്രീ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മുന്‍കൈയും ഇടപെടലും ആണ്. മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഈ തീരുമാനം. ശ്രീ കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂര്‍ണ്ണവിജയത്തില്‍ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
യെമനില്‍ നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവയ്പ്പിച്ചതിനും അവരുടെ മോചനത്തിനായുള്ള പരിശ്രമം തുടരുന്നതിലും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ പ്രശംസിച്ച് ശശി തരൂര്‍ എം പിയും രംഗത്ത്. കാന്തപുരം തന്റെ, ദീര്‍ഘകാല സുഹൃത്തും യെമനി സൂഫി ഇസ്ലാമിക പണ്ഡിതനുമായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് മുഖാന്തരം നടുത്തുന്ന ഇടപെടല്‍ പുതിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയകരമാകാന്‍ കേരളം ഒറ്റക്കെട്ടായി പ്രാര്‍ത്ഥിക്കുന്നുവെന്നും തരൂര്‍ കുറിച്ചു. മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ മനുഷ്യരെ വേര്‍തിരിക്കാനും വെറുപ്പും വിദ്വേഷവും വളര്‍ത്താനും ശ്രമം നടക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ മനുഷ്യത്വമാണ് ഏറ്റവും പരമപ്രധാനം എന്ന നമുക്ക് കാണിച്ചു തന്നിരിക്കുകയാണ് ആദരണീയനായ കാന്തപുരം ഉസ്താദെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
തരൂരിന്റെ കുറിപ്പ്
യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കാര്യത്തില്‍ വിവിധ ഇടപെടലുകള്‍ 2020 മുതല്‍ നടന്നിട്ടുണ്ട്. യെമനിലെ ഇന്ത്യയ്ക്ക് ഒരു എംബസിയുണ്ട് എന്നാല്‍ യെമനിലെ രാഷ്ട്രീയ, സുരക്ഷാ സാഹചര്യം കാരണം, 2015 ഏപ്രില്‍ മുതല്‍ ജിബൂട്ടിയിലെ ഒരു ക്യാമ്പ് ഓഫീസില്‍ നിന്നാണ് സനയിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത്. ഇത് കൊണ്ട് തന്നെ നമ്മുടെ നയതന്ത്രപരമായ ഇടപെടലുകള്‍ ഇതു വരെ വിജയിച്ചിട്ടില്ല. ഈ അവസരത്തില്‍ ഓള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ജാമിയ മര്‍കസ് ചാന്‍സലറുമായ ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്തും യെമനി സൂഫി ഇസ്ലാമിക പണ്ഡിതനുമായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് മുഖാന്തരം നടുത്തുന്ന ഇടപെടല്‍ പുതിയ പ്രതീക്ഷ നല്‍കുന്നു. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയകരമാകാന്‍ കേരളം ഒറ്റക്കെട്ടായി പ്രാര്‍ത്ഥിക്കുന്നു. മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ മനുഷ്യരെ വേര്‍തിരിക്കാനും വെറുപ്പും വിദ്വേഷവും വളര്‍ത്താനും ശ്രമം നടക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ മനുഷ്യത്വമാണ് ഏറ്റവും പരമപ്രധാനം എന്ന നമുക്ക് കാണിച്ചു തന്നിരിക്കുകയാണ് ആദരണീയനായ കാന്തപുരം ഉസ്താദ്.
അതേസമയം മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചെന്ന ഔദ്യോഗിക അറിയിപ്പ് കിട്ടിയെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു. യെമന്‍ കോടതിയുടെ വിധി പകര്‍പ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചാണ് കാന്തപുരം വിവരം അറിയിച്ചത്. പ്രാര്‍ഥനകള്‍ ഫലം കാണുന്നവെന്നും നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകര്‍പ്പ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ടെന്നുമാണ് കാന്തപുരം എഫി ബിയില്‍ കുറിച്ചത്. ഇതിനു വേണ്ടി പ്രവര്‍ത്തിച്ച, പ്രാര്‍ഥിച്ച എല്ലാവര്‍ക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെയെന്നും അദ്ദേഹം കുറിച്ചു.
അതേസമയം നിമിഷ പ്രിയയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു പ്രമുഖ ലേഖകന്‍. എന്തുകൊണ്ടു താന്‍ കൊലപാതകിയായി എന്നു നിമിഷ തന്നെ വിശദീകരിക്കുന്നതായിരുന്നു അന്ന് പ്രസിദ്ധീകരിച്ച അഭിമുഖ റിപ്പോര്‍ട്ട്. ഒരു യുവതി എന്ന നിലയില്‍ അനുഭവിക്കാവുന്ന എല്ലാ ക്രൂരതകളും സുഹൃത്തായി സഹായിക്കാന്‍ എന്ന പേരില്‍ എത്തിയ ഒരാളില്‍ നിന്നുണ്ടാകുക. അതില്‍ നിന്നു രക്ഷ പെടാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമാകുക. അയാളെ മയക്കി കിടത്തി രക്ഷപെടാനുള്ള ശ്രമത്തിനിടെ മരിച്ചെന്നു സംശയിച്ചു കൊലപ്പെടുത്തേണ്ടി വരിക, ഒടുവില്‍ നുറുക്കി കഷണങ്ങളാക്കി ഒളിപ്പിച്ചു രക്ഷപെടാന്‍ നടത്തിയ ശ്രമം വിഫലമാകുക - എല്ലാം അവര്‍ വിശദീകരിച്ചു. ഇതിനെല്ലാം സഹായം ചെയ്ത സഹപ്രവര്‍ത്തയാകട്ടെ നിമിഷയ്ക്കൊപ്പം ജയില്‍ ശിക്ഷയിലുമായി.
കുറ്റപ്പെടുത്തിയിരുന്നവര്‍ പലരും നിമിഷ അനുഭവിക്കേണ്ടി വന്ന ദുരിതം വായിച്ചു തലയില്‍ കൈ വച്ചുപോയി. ഇതിനിടെ എറണാകുളത്ത് ഒരു വീട്ടില്‍ ജോലി ചെയ്തു ജീവിച്ചിരുന്ന നിമിഷയുടെ അമ്മയുടെയും ഭര്‍ത്താവിന്റെയും അഭിമുഖങ്ങളും ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചു. നേരത്തേയും നിമിഷപ്രിയ കേസില്‍ വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും യഥാര്‍ഥ സംഭവം പ്രതിയില്‍ നിന്നു തന്നെ കേട്ടറിഞ്ഞുള്ള റിപ്പോര്‍ട്ട് ആദ്യമായാണു പുറത്തു വരുന്നത്. അതുകൊണ്ടു തന്നെയാവണം സംഭവം ഏറെ ശ്രദ്ധിക്കപ്പെടുകയും കൂടുതല്‍ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുകയും ചെയ്തത്. നിമിഷയെ രക്ഷിച്ചു നാട്ടില്‍ കൊണ്ടു വരുന്നതിനുള്ള ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു.
യുകെ പ്രവാസികളായ ജയന്‍ എടപ്പാളും ആഷിക്ക് മുഹമ്മദ് നാസറും അഭിഭാഷക ദീപയും മൂസമാഷും കുഞ്ഞഹമ്മദ് കൂരാച്ചുണ്ടുമെല്ലാം അഡ്മിന്‍മാരായി വാട്‌സാപ്ഗ്രൂപ്പ് ആരംഭിച്ചു. പരമാവധി മാധ്യമപ്രവര്‍ത്തകരെയും പങ്കാളികളാക്കി. കോവിഡ് കാലമായിരുന്നതിനാല്‍ ഇടയ്ക്കിടെ ഓണ്‍ലൈന്‍ മീറ്റിങ് നടത്തി പദ്ധതികള്‍ തയാറാക്കുന്നതും പതിവായി. പ്രവാസികള്‍ പലരും സഹായ ഹസ്തവുമായി മുന്നോട്ടു വന്നു. കേന്ദ്ര തലത്തില്‍ നിന്നുള്ള ഇടപെടല്‍ മുതല്‍ ഉണ്ടായെങ്കിലും എവിടെയൊക്കെയോ എന്തൊക്കെയോ പാകപ്പിഴകള്‍ നിഴലിക്കുന്നുണ്ടായിരുന്നു. സഹായം വാങ്ങിത്തരാമെന്നു വാഗ്ദാനം നല്‍കി ചിലര്‍ പണം തട്ടിയതാകാമെന്ന സംശയം വരെ ഇതിനകം ഉയര്‍ന്നെങ്കിലും ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തു വന്നിട്ടില്ല.'
യെമന്‍ സനയിലെ ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു മരണം കാത്തു കഴിയുന്ന പാലക്കാട് കൊല്ലങ്കോടു സ്വദേശിനി നിമിഷപ്രിയയുടെ വാട്‌സാപ് ഡിപിയില്‍ ഒരു ഉദയ സൂര്യന്റെ ചിത്രമാണ്. ജീവിതത്തില്‍ ഇനിയും ഒരു പ്രഭാതം ഉദിച്ചുയരുമെന്ന പ്രതീക്ഷ നിറഞ്ഞ ചിത്രം. എപ്പോള്‍ വേണമെങ്കിലും പട്ടാളക്കാര്‍ വന്ന് മരണത്തിലേയ്ക്ക് വിളിച്ചു കൊണ്ടു പോകാം, മനസ്സില്‍ നിറയെ ഭീതിയുണ്ടെങ്കിലും എവിടെ നിന്നെങ്കിലും തനിക്കായി ഒരു ശുഭവാര്‍ത്ത എത്തുമെന്ന പ്രതീക്ഷയിലാണ് നിമിഷ... ആ ശുഭവാര്‍ത്തയുടെ സൂചനയാണ് ഇന്നലെ കണ്ടത്.
https://www.facebook.com/Malayalivartha

























