വിപഞ്ചികയുടെ ചേട്ടത്തി ഒളിപ്പിച്ച തെളിവ്..! നിതീഷ് എത്തി മണിക്കൂറുകൾക്കകം ആ മുറിയിൽ അത് സംഭവിച്ചു

ഒന്നര വയസുള്ള കുഞ്ഞുമായി ഷാര്‍ജയിലെ ഫ്ളാറ്റില്‍ നിന്നും നാട്ടിലേക്ക് രക്ഷപ്പെടാന്‍ പല തവണ ശ്രമിച്ചിട്ടും പാസ്പോര്‍ട്ടും മറ്റു രേഖകളും അടക്കം നിതീഷ് കൈക്കലാക്കിയതോടെയാണ് വിപഞ്ചികയും കുഞ്ഞും ഷാര്‍ജയില്‍ പെട്ടുപോയത്. കുഞ്ഞ് ജീവിതത്തില്‍ വന്നതിന് ശേഷമെങ്കിലൂം മാറുമെന്ന് വിചാരിച്ച വിപഞ്ചികയ്ക്ക് പക്ഷേ തെറ്റി. ഒടുവില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ 9ന് ഉച്ചയ്ക്കാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവോഴ്‌സ് വേണം എന്ന് നിര്‍ബന്ധിച്ച് എപ്പോഴും നിതീഷ് മാനസികമായി പീഡിപ്പിക്കുമായിരുന്നു. ഡിവോഴ്‌സ് നോട്ടീസ് വക്കീല്‍ അയക്കുന്നതിന് മൂന്ന് ദിവസം മുന്‍പാണ് നിതീഷ് വഴക്കിട്ട് ഫ്‌ളാറ്റ് മാറിപ്പോയത്.
തുടര്‍ന്ന് 9ന് ഉച്ചയ്ക്ക് ജോലിക്കാരി ഫ്‌ളാറ്റില്‍ എത്തി വിളിച്ചു. വിളിച്ചിട്ടും ആരും കതക് തുറക്കാഞ്ഞതിനാല്‍ ജോലിക്കാരി നിതീഷിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് നിതീഷ് എത്തി കതക് തുറന്ന് അകത്ത് കയറിയപ്പോഴാണ് മരണവിവരം പുറത്ത് അറിയുന്നത്. ആത്മഹത്യ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു വിപഞ്ചിക തൂങ്ങി മരിച്ചത്. നിതീഷ് എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോസ്റ്റ് ഡിലീറ്റ് ആയിരുന്നു. എന്നാല്‍ അപ്പോഴേക്കും ആത്മഹത്യ കുറിപ്പും ശബ്ദ സന്ദേശവും നിതീഷിന്റെ സ്വഭാവ വൈകൃതങ്ങള്‍ തെളിയിക്കുന്ന വീഡിയോയും ഫോട്ടോയും ലഭിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
വിപഞ്ചികയുടെ സഹോദരന്റെ ഭാര്യയാണ് ആത്മഹത്യാ കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് വച്ചതും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നല്‍കിയത്. നിതീഷിന്റെ നിരവധി ചിത്രങ്ങളാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. നിതീഷ് അടിവസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ അടക്കം ബന്ധുക്കള്‍ക്ക് ലഭിക്കുന്നത് സുഹൃത്തുകള്‍ വഴി. ഇപ്പോള്‍ ഒരുത്തിരിയുന്ന ഒരു ചോദ്യം എന്തെന്നാല്‍ വിപഞ്ചികയേ കൊന്നതാണോ എന്നതാണ്. അതേസമയം വിപഞ്ചികയുടെ ഡിലീറ്റഡ് പോസ്റ്റ് എന്ന രീതിയിലാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. വിപഞ്ചിക തല മുണ്ഡനം ചെയ്തു നില്‍ക്കുന്ന ഫോട്ടോ കണ്ടു ബന്ധുക്കള്‍ ഷാര്‍ജയിലെ സുഹൃത്തിനോട് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് സഹോദരി നീതുവിനെക്കാള്‍ സൗന്ദര്യമുണ്ടെന്ന് ആരോപിച്ച് നിതീഷും നീതുവും ചേര്‍ന്ന് മുടി മുറിച്ച കഥ അറിയുന്നത്.
വിപഞ്ചിക അനുഭവിക്കേണ്ടി വന്ന പീഡനങ്ങളുടെ കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്നിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും വിപഞ്ചികയ്ക്ക് ക്രൂര പീഡനം ഏല്‍ക്കേണ്ടി വന്നു. കഴുത്തില്‍ ബെല്‍റ്റിട്ടു മുറുക്കുകയും മര്‍ദിക്കുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. കുഞ്ഞ് ജനിച്ച ശേഷവും പീഡനം തുടര്‍ന്നു. കുഞ്ഞിനു പനി കൂടിയിട്ടു പോലും ആശുപത്രിയില്‍ എത്തിക്കാന്‍ പോലും നിതീഷും സഹോദരി നീതുവും സമ്മതിക്കാതെ ഇരുവരെയും മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. പീഡനം സഹിക്കാന്‍ കഴിയാതെ വിപഞ്ചിക നാട്ടിലേക്കു മടങ്ങാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിന്റെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ നിതീഷ് കൈക്കലാക്കിയിരുന്നു.
വിപഞ്ചിക സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴിയാണ് ഭര്‍ത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനന്‍ എന്നിവരില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന കൊടിയ പീഡനം പുറംലോകം അറിഞ്ഞത്. നിതീഷ് വിവാഹ മോചനത്തിനു ശ്രമിക്കുന്നുണ്ടെന്നും അതു നടന്നാല്‍ ജീവിച്ചിരിക്കില്ലെന്നും വിപഞ്ചിക അമ്മയോടു പറഞ്ഞിരുന്നു. ഇതിനിടെ നിതീഷ് വക്കീല്‍ നോട്ടിസും അയച്ചു. വക്കീല്‍ നോട്ടിസ് അയച്ചതിന്റെ നിരാശയിലാകാം വിപഞ്ചിക ആത്മഹത്യ ചെയ്തത് എന്നായിരുന്നു ബന്ധുക്കള്‍ ആദ്യം കരുതിയത്. എന്നാല്‍ ആത്മഹത്യക്കുറിപ്പ് ലഭിച്ചതോടെയാണു പീഡന വിവരം പുറത്തായത്.
ഓരോ ദിവസവും പുറത്തുവരുന്നത് ഭർത്താവ് നിതീഷിൽ നിന്ന് വിപഞ്ചിക അനുഭവിച്ച നരകയാതനയുടെ നേർക്കാഴ്ചകൾ. വിപഞ്ചിക സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴിയാണ് ഭർത്താവ് നിതീഷ്, സഹോദരി നീതു ബേണി, പിതാവ് മോഹനൻ എന്നിവരിൽ നിന്ന് ഏൽക്കേണ്ടിവന്ന കൊടിയ പീഡനം പുറം ലോകം അറിഞ്ഞത്.
നിതീഷ് വിവാഹ മോചനത്തിനു ശ്രമിക്കുന്നുണ്ടെന്നും അതു നടന്നാൽ ജീവിച്ചിരിക്കില്ലെന്നും വിപഞ്ചിക അമ്മയോടു പറഞ്ഞിരുന്നു. ഇതിനിടെ നിതീഷ് വക്കീൽ നോട്ടിസും അയച്ചു. വക്കീൽ നോട്ടിസ് അയച്ചതിന്റെ നിരാശയിലാകാം വിപഞ്ചിക ആത്മഹത്യ ചെയ്തത് എന്നായിരുന്നു ബന്ധുക്കൾ ആദ്യം കരുതിയത്. എന്നാൽ ആത്മഹത്യക്കുറിപ്പ് ലഭിച്ചതോടെയാണു പീഡന വിവരം പുറത്തായത്.
വക്കീൽ നോട്ടിസ് അയയ്ക്കുന്നതിന് 3 ദിവസം മുൻപ് നിതീഷ് വഴക്കിട്ട് ഫ്ലാറ്റ് മാറിപ്പോയി. 9ന് ഉച്ചയ്ക്ക് ജോലിക്കാരി ഫ്ലാറ്റിൽ എത്തി വിളിച്ചിട്ടും കതക് തുറക്കാത്തതിനാൽ നിതീഷിനെ വിളിച്ചു. നിതീഷ് എത്തി കതക് തുറന്ന് അകത്തു കയറിയപ്പോഴാണ് മരണ വിവരം അറിയുന്നത്.
നിതീഷ് എത്തി മണിക്കൂറുകൾക്കകം സമൂഹ മാധ്യമ പോസ്റ്റ് നീക്കം ചെയ്യപ്പെട്ടു. അപ്പോഴേക്കും ആത്മഹത്യക്കുറിപ്പും ശബ്ദ സന്ദേശവും നിതീഷിന്റെ സ്വഭാവ വൈകൃതങ്ങൾ തെളിയിക്കുന്ന വിഡിയോകളും ഫോട്ടോകളും ലഭിച്ചിരുന്നതായി വിപഞ്ചികയുടെ ബന്ധുക്കൾ പറയുന്നു.
https://www.facebook.com/Malayalivartha