പത്തനാപുരത്ത് ജഗദീഷ് തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും: കൊടിക്കുന്നില്‍ സുരേഷ്

പത്തനാപുരം മണ്ഡലത്തില്‍ നടന്‍ ജഗദീഷ് തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കൊല്ലം ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ ആവശ്യം കെ.പി.സി.സി അംഗീകരിച്ചിട്ടുണ്ട്. കെ.പി.സി.സിയുടെ ഷോര്‍ട് ലിസ്റ്റില്‍ ജഗദീഷിന്റെ പേരുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു വേണ്ടി പ്രചരണത്തിന് ഇറങ്ങിയ ജഗദീഷിന് സീറ്റ് നല്‍കുന്നതില്‍ അപാകതയില്ല. ജഗദീഷിനെ മത്സരിപ്പിക്കുന്നതിനെതിരെ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിനു പിന്നില്‍ യൂത്ത് കോണ്‍ഗ്രസല്ല. ജഗദീഷിന്റെ സ്ഥാനാര്‍ത്ഥിത്വം ഭയപ്പെടുന്ന മറ്റാരോ ആണ് ഇതിനു പിന്നില്‍. മുന്‍പും ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























