Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ

പ്രകാശ് വര്‍മ സംവിധാനം ചെയ്ത പരസ്യചിത്രത്തെ വാനോളം പുകഴ്ത്തി അനൂപ് മേനോന്റെ കുറിപ്പ്

21 JULY 2025 11:26 PM IST
മലയാളി വാര്‍ത്ത

More Stories...

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...

ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..

വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

മോഹന്‍ലാലിനെ മോഡലാക്കി പ്രകാശ് വര്‍മ സംവിധാനം ചെയ്ത പരസ്യചിത്രത്തെ വാനോളം പുകഴ്ത്തി തിരക്കഥാകൃത്തും നടനുമായ അനൂപ് മേനോന്‍. സ്ത്രീപുരുഷ ലിംഗഭേദങ്ങളെ ഒരേ മികവോടെ അനായാസേന ധൈര്യപൂര്‍വ്വം അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ എന്ന മികച്ച താരത്തിന് കഴിഞ്ഞു എന്ന് അനൂപ് മേനോന്‍ പറഞ്ഞു. ഒരിക്കല്‍ കൂടി മോഹന്‍ലാലിലെ നടന്‍ തന്നെ വിസ്മയിപ്പിച്ചു എന്നും മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭ മുന്നിലുണ്ടെങ്കില്‍ ചുറ്റുമുള്ള മറ്റാരും കണ്ണില്‍പ്പെടില്ല എന്നും അനൂപ് മേനോന്‍ പറയുന്നു. പ്രകാശ് വര്‍മ്മയുടെ പരസ്യചിത്രം കണ്ടപ്പോള്‍ ലോര്‍ഡ്‌സില്‍- നിന്ന് ഹൈഡ് പാര്‍ക്ക് ഹോളോസിലേക്ക് പന്തടിച്ച് പറത്തിയതുപോലെയാണ് തോന്നിയത് എന്ന് പറഞ്ഞ അനൂപ് മേനോന്‍ ഇരുവരുമൊരുമിക്കുന്ന ഒരു സിനിമയ്ക്കായി കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ് കുറിപ്പ് പൂര്‍ത്തിയാക്കിയത്.

അനൂപ് മേനോന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

'പരസ്യ ചിത്രം ദാ ഇപ്പോള്‍ കണ്ടതേയുള്ളൂ. വൈകിപ്പോയെന്നറിയാം. ഒരിക്കല്‍ക്കൂടി ലാലേട്ടനിലെ നടന്‍ എന്നെ വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. രണ്ട് ലിംഗഭേദങ്ങളെയും ഒരേ മികവോടെയും അനായാസേനയും ധൈര്യത്തോടെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു ഡസനോളം മികച്ച അഭിനേതാക്കള്‍ ചുറ്റുമുണ്ടെങ്കില്‍ പോലും ഈ മനുഷ്യന്‍ നിങ്ങളുടെ കാഴ്ചയില്‍ പതിഞ്ഞാല്‍ പിന്നെ മറ്റാരെയും നോക്കാന്‍ തോന്നില്ല. അദ്ദേഹത്തിന് സ്വന്തം രൂപത്തെക്കുറിച്ചോ കണ്ണിന് താഴെവരുന്ന ചുളിവുകളെക്കുറിച്ചോ, അല്ലെങ്കില്‍ ഏതെങ്കിലും ആംഗിളില്‍ കാണാന്‍ മോശമായിപ്പോയോ എന്നൊന്നും ഒരു വേവലാതിയുമില്ല, സ്വന്തം രൂപത്തെപ്പറ്റി ലവലേശം പോലും ആശങ്കകളില്ല. തന്റെ കല നല്‍കുന്ന ആഹ്ലാദത്തില്‍ അദ്ദേഹം സ്വയം മുഴുകി അതൊരു സ്വാഭാവിക പ്രക്രിയയെന്നോണം അതിന്റെ ഒഴുക്കില്‍ ആസ്വദിച്ചൊഴുകുകയാണ്. ഈ പ്രക്രിയ എത്രമാത്രം കഠിനമാണെന്ന രീതിയില്‍ വലിയ പ്രസംഗങ്ങളില്ല, ഓരോ ദിവസവും തന്റെ കഴിവ് എങ്ങനെ മെച്ചപ്പെടുത്താമെന്നോ എത്രമാത്രം അര്‍പ്പണബോധമുള്ളവനാണെന്നതിനെക്കുറിച്ചോ മടുപ്പിക്കുന്ന ആലോചനകളില്ല.

ഒരു നല്ല ടേക്കിന് ശേഷം സത്യസന്ധമായ ഒരു പുഞ്ചിരി കാഴ്ചവച്ച് ചുറ്റുമുള്ള ലൈറ്റ് ബോയ്‌സിനോട് കുസൃതി പറഞ്ഞ് അടുത്ത ഷോട്ടിലേക്ക് കടക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. നെഗറ്റീവ് ചിന്തകളില്ല, ദുര്‍വികാരങ്ങളില്ല, ചെളിവാരിയേറുന്ന പ്രവണതയില്ല, അമിത ആത്മവിശ്വാസമുള്ളപ്പോഴും വിവേകത്തോടെ എളിമയുള്ളവന്‍, താന്‍ എത്ര വലിയവനാണെന്ന് സ്വയം ഓര്‍മ്മപ്പെടുത്തലില്ല. അദ്ദേഹം ഏറ്റവും മികച്ച നടനായകന്‍ കാരണം ശുദ്ധമായ മനസ്സും സദ് ചിന്തകളുമാണ് നല്ലൊരു മനുഷ്യനുവേണ്ട ഗുണമെന്ന ഉദാത്തമായ തിരിച്ചറിവാണ്.

ആളുകള്‍ ഓരോ നിമിഷവും മറ്റുള്ളവരെ താഴ്ത്തിക്കെട്ടാന്‍ മത്സരിക്കുന്ന ഇക്കാലത്ത് ഈ മനുഷ്യന്‍ സ്‌പോട്ട് ബോയിയെയും സൂപ്പര്‍സ്റ്റാറിനെയും ഒരേ ഊഷ്മളതയോടെ ആശ്ലേഷിച്ചുകൊണ്ട് ദയയുടെയും ഒത്തുചേരലിന്റെയും ഒരു ലോകം കെട്ടിപ്പടുക്കുകയാണ്. ഈ പരസ്യം കണ്ടപ്പോള്‍ ഒരു വലിയ സര്‍ഗ്ഗാത്മക സൗഹൃദത്തിനും സാക്ഷ്യം വഹിച്ചപോലെയാണ് തോന്നിയത്. പ്രകാശേട്ടാ, ലോര്‍ഡ്‌സില്‍ നിന്ന് ഹൈഡ് പാര്‍ക്ക് ഹോളോസിലേക്ക് നിങ്ങള്‍ പന്തടിച്ച് പറത്തുന്നതിന് തുല്യമാണിത്. നിങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് മായാജാലം തീര്‍ക്കാന്‍ പോകുന്ന ഒരു മികച്ച സിനിമയ്ക്കായി കാത്തിരിക്കുന്നു. സ്‌നേഹത്തോടെ അനൂപ് മേനോന്‍.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (13 minutes ago)

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (18 minutes ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (22 minutes ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (24 minutes ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (34 minutes ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (49 minutes ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (1 hour ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (1 hour ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (1 hour ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (1 hour ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (1 hour ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (2 hours ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (2 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (2 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (2 hours ago)

Malayali Vartha Recommends