കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാദ്ധ്യത

സംസ്ഥാനത്ത് ജൂലായ് 24ഓടെ അതിശക്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടതും ഇത് വരുംദിവസങ്ങളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാദ്ധ്യതയുള്ളതാണ് കേരളത്തിന് ഭീഷണിയാകുന്നത്.
കേരളത്തില്‍ ജൂലായ് 21, 24 തീയതികളില്‍ അതിശക്തമായ മഴയ്ക്കും ജൂലായ് 21 മുതല്‍ 25 വരെ ശക്തമായ മഴയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു,? ജൂലായ് 25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. 25ന് പത്തനംതിട്ട,? കോട്ടയം,? ഇടുക്കി,? എറണാകുളം,? തൃശൂര്‍ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കന്‍ ഒഡിഷക്കു മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ജൂലായ് 24 ഓടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലായ് 21, 24 തീയതികളില്‍ അതിശക്തമായ മഴയ്ക്കും ജൂലായ് 21 മുതല്‍ 25 വരെ ശക്തമായ മഴയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഇന്ന് (21/07/2025) മുതല്‍ 25/07/2025 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാദ്ധ്യത.
https://www.facebook.com/Malayalivartha






















