ഐ.എസ്.ആര്‍.ഒ. കേന്ദ്രങ്ങളില്‍ ഡ്രോണ്‍ നിരോധനം കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി...

ഐ.എസ്.ആര്‍.ഒ. കേന്ദ്രങ്ങളില്‍ ഡ്രോണ്‍ നിരോധനം കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇവിടെയെല്ലാം 'ഡ്രോണ്‍ നിരോധിത മേഖല' യായി കേരള ഗവണ്‍മെന്റ് ഉത്തരവുകള്‍ പ്രകാരം പ്രഖ്യാപിച്ചു.. നിര്‍ദ്ദേശങ്ങളുടെ ലംഘനം ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് തുടര്‍ നടപടി കൈക്കൊള്ളുമെന്ന് വി.എസ്.എസ്.സി .
വേളിയിലെ വിക്രം സാരാഭായ് സ്പേസ് സെന്റ്റര്‍ (വി.എസ്.എസ്.സി), വലിയമലയിലെ ലിക്വിഡ് പ്രോപ്പല്‍ഷന്‍ സിസ്റ്റംസ്സ് സെന്റ്റര്‍ (എല്‍.പി.എസ്.സി.), വട്ടിയൂര്‍ക്കാവിലെ ഐ.എസ്.ആര്‍.ഒ. ഇനര്‍ഷ്യല്‍ സിസ്റ്റംസ്സ് യുണിറ്റ്(ഐ.ഐ.എസ്.യു.), ആലുവയിലെ അമോണിയം പെര്‍ക്ലോറേറ്റ് എക്‌സ്പിരിമെന്റ്റെല്‍ പ്ലാന്റ്റ് (എ.പി.ഇ.പി) എന്നിവയുടെ രണ്ടുകിലോമീറ്റര്‍ ചുറ്റളവിലാണ് ഡ്രോണുകള്‍, ലാന്റ്റേണ്‍ കൈറ്റുകള്‍, റിമോട്ട് നിയന്ത്രിത വിമാനങ്ങള്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha
























